Read Time:21 Minute
അശുതോഷ് മുക്കര്‍ജി

ശാസ്ത്രജ്ഞന്മാര്‍ ഒത്തുകൂടുന്നതുകൊണ്ട് വളരെയേറെ പ്രയോജനങ്ങളുണ്ട്. ഫലപ്രദമായ ആശയവിനിമയം നടക്കുമെന്നു മാത്രമല്ല, കാലാകാലങ്ങളില്‍ സമ്മേളിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നതുമൂലം ശാസ്ത്രകാരന്മാര്‍ക്കു തങ്ങളുടെ ലക്ഷ്യങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുക കൂടി ചെയ്യുന്നു. ഗവണ്മെന്റിന്റെ ശ്രദ്ധ പിടിച്ചെടുക്കാനും അവര്‍ക്കു കഴിയുന്നു. ഇതൊരു നിസ്സാര സംഗതിയല്ല. കാരണം, പൊതുമുതല്‍ ശാസ്ത്രത്തിനുവേണ്ടി വിനിയോഗിക്കേണ്ടതിന്റെ പരമപ്രാധാന്യം ഏറ്റവും പ്രബുദ്ധങ്ങളായ ഗവണ്മെന്റുകളെപ്പോലും ചിലപ്പോഴൊക്കെ ഓര്‍മിപ്പിക്കേണ്ടത് ആവശ്യമായി വരുമെന്ന് അനുഭവം തെളിയിച്ചിട്ടുണ്ട്

1914 ല്‍ നടന്ന ആദ്യ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ അധ്യക്ഷപ്രസംഗത്തില്‍ അശുതോഷ് മുക്കര്‍ജി ഇങ്ങനെ സൂചിപ്പിക്കുകയുണ്ടായി. ‘ശാസ്ത്രകോണ്‍ഗ്രസിനെപ്പറ്റി’ എന്ന വിഷയത്തിലായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രസംഗം. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തികപിന്തുണയോടെ നടന്നുപോന്ന സയന്‍സ് കോണ്‍ഗ്രസ് ഫണ്ട് ലഭിക്കാത്തതിനാല്‍ അനിശ്ചിതത്വത്തിലായ ഈ വേളയില്‍ അശുതോഷിന്റെ വാക്കുകള്‍ നമുക്ക് ഓര്‍മിക്കാം.

ഇന്ത്യൻ ശാസ്ത്രകോൺഗ്രസിന്റെ തുടക്കം

ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളില്‍ ആദ്യത്തേത് എന്ന് വിളിക്കാനാവുക 1784 ല്‍ രൂപംകൊണ്ട ഏഷ്യാറ്റിക്ക് സൊസൈറ്റി ഓഫ് കല്‍ക്കട്ടയെയാണ്. തുടക്കകാലത്ത് അതില്‍ ഇന്ത്യക്കാര്‍ക്ക് അംഗത്വമെടുക്കാന്‍ പോലും കഴിയുമായിരുന്നില്ല. തുടര്‍ന്ന് രൂപീകൃതമായ സംവിധാനങ്ങളും ഇന്ത്യക്കാര്‍ക്കിടയില്‍ ശാസ്ത്രം പ്രചരിപ്പിക്കുന്നതിന് പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. ആധുനികവിദ്യാഭ്യാസം ലഭിക്കാന്‍ ഇടവന്ന ഇന്ത്യക്കാരില്‍ നിന്നുയര്‍ന്ന ശ്രമങ്ങളില്‍ ശ്രദ്ധേയമായിരുന്നു 1876 ല്‍ മഹേന്ദ്രലാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ശാസ്ത്രാഭ്യാസത്തിനുള്ള ഇന്ത്യന്‍ അസോസിയേഷന്‍ അഥവാ Indian Association for Cultivation of Science (IACS). കല്‍ക്കത്തയിലെ പൗരപ്രമുഖരില്‍ നിന്നുള്ള സാമ്പത്തികസഹായം സ്വീകരിച്ചാണ് അദ്ദേഹം സ്ഥാപനത്തിന് തുടക്കമിട്ടത്. പക്ഷേ, സാമ്പത്തികമായ കാരണങ്ങളാല്‍ തന്നെ ആ ശ്രമം അധികം മുന്നോട്ടുപോയില്ല. ഇതിനെ തുടര്‍ന്നാണ് 1914 ല്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ (Indian Science Congress Association – ISCA) രൂപീകൃതമാവുന്നത്. 1831 ല്‍ ആരംഭിച്ച ബി എസ് എ (British Association for the Advancement of Science) യുടെ മാതൃകയില്‍ ഇന്ത്യയിലെ ഗവേഷകരുടെ ഒത്തുചേരലുകള്‍ സംഘടിപ്പിക്കുന്നത് ശാസ്ത്രഗവേഷണത്തെ ഉത്തേജിപ്പിക്കുമെന്ന് കരുതിയ രണ്ട് ബ്രിട്ടീഷ് രസതന്ത്രജ്ഞരായിരുന്നു ഇതിന്റെ പുറകില്‍. പ്രൊഫ. ‍ജെ എല്‍ സൈമണ്‍സനും (J. L. Simonsen) പ്രൊഫ. പി എസ് മാക്മഹോനും (P. S. MacMahon).

“ശാസ്ത്രീയഗവേഷണത്തിന് കൂടുതല്‍ ഉണര്‍വും വ്യവസ്ഥിതമായ നേതൃത്വവും നല്‍കുക, ശാസ്ത്രവിഷയങ്ങളിലേക്ക് ദേശീയതലത്തില്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുക, ശാസ്ത്രപുരോഗതിക്ക് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യുക, ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ തമ്മില്‍ കൂടുതല്‍ സമ്പര്‍ക്കമേര്‍പ്പെടുത്തുക, വിദേശചിന്തകരുമായി കൂടുതല്‍ ബന്ധപ്പെടുക” എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ബി എസ് എ രൂപീകരിച്ചത്.

ശാസ്ത്രത്തിന്റെ ലക്ഷ്യത്തെ ഇന്ത്യയില്‍ മുന്നോട്ടുകൊണ്ടുപോവുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അനുയോജ്യമായ സ്ഥലങ്ങളില്‍ വാര്‍ഷിക സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുക, കോണ്‍ഗ്രസ്സിന്റെ നടപടിക്രമങ്ങള്‍, ജേണലുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുക, ശാസ്ത്രത്തെ ജനകീയമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടത്.

കല്‍ക്കട്ടയിലെ ഏഷ്യാറ്റിക്ക് സൊസൈറ്റിയില്‍വച്ച് 1914 ജനുവരി 15 മുതല്‍ 17 വരെ നടന്ന ആദ്യ സയന്‍സ് കോണ്‍ഗ്രസ്സില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 105 ശാസ്ത്രജ്ഞരാണ് പങ്കെടുത്തത്. വിദേശീയരായ ഏതാനും ശാസ്ത്രജ്ഞരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഭൗതികശാസ്ത്രം, രസതന്ത്രം, ഭൂവിജ്ഞാനം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, നരവംശശാസ്ത്രം എന്നിങ്ങനെ ആറ് സമ്മേളനങ്ങളായിരുന്നു കോണ്‍ഗ്രസ്സിന്റെ ഉള്ളടക്കം. ഇവയില്‍ 35 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അവിടുന്നിങ്ങോട്ട് കോവിഡ് കാലത്തൊഴികെ എല്ലാ വര്‍ഷവും ജനുവരി ആദ്യവാരത്തില്‍ മുടക്കമില്ലാതെ ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്സുകള്‍ അരങ്ങേറി. ഇപ്പോള്‍ മുപ്പതിനായിരത്തിലധികം ശാസ്ത്രജ്ഞര്‍ അംഗങ്ങളായുള്ള ഒരു സംവിധാനമായി അസോസിയേഷന്‍ വളര്‍ന്നിരിക്കുന്നു. ശാസ്ത്രകോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ എണ്ണം ആയിരത്തിനടുത്തേക്കും.

ഇന്ത്യൻ ശാസ്ത്രകോൺഗ്രസിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ തപാൽസ്റ്റാമ്പ് (2013)

ഓരോ വര്‍ഷവും ജനുവരിയില്‍ നടക്കുന്ന കോണ്‍ഗ്രസ്സുകളില്‍ പ്രമുഖരായ വ്യക്തികളാണ് അധ്യക്ഷപദവി അലങ്കരിക്കുക. ഒന്നാമത്തെ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായിരുന്ന അശുതോഷ് മുഖര്‍ജി വിദ്യാഭ്യാസവിചക്ഷണനും കല്‍ക്കട്ട സര്‍വകലാശാലയുടെ വൈസ്ചാന്‍സലറുമായിരുന്നു. 1947 ജനുവരിയില്‍ നടന്ന കോണ്‍ഗ്രസ്സില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു അധ്യക്ഷന്‍. ശാസ്ത്രം രാഷ്ട്രസേവനത്തില്‍ (Science in the Service of the Nation) എന്ന വിഷയത്തിലായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രസംഗം. തുടര്‍ന്ന് എല്ലാ കോണ്‍ഗ്രസ്സുകളിലും പങ്കെടുക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

1949 ലെ ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ ജവഹർലാൽ നെഹ്റു സംസാരിക്കുന്നു.

സ്ഥാപനവത്കൃതവും സുസജ്ജവുമായ രീതിയില്‍ ഇന്ത്യയില്‍ ശാസ്ത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ISCA യുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ നിര്‍ണായകമായ പങ്കുവഹിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. പ്രമുഖ സ്ഥാപനങ്ങളും ലബോറട്ടറികളും വകുപ്പുകളും അക്കാദമികളും രൂപപ്പെടുന്നതിലും, വിഷയാധിഷ്ഠിത കോഴ്സുകള്‍ ആരംഭിച്ച് ശാസ്ത്രവ്യാപനം ഉറപ്പുവരുത്തുന്നതിലുമെല്ലാം ഇവരുടെ ശ്രദ്ധ കടന്നുചെന്നിരുന്നു. ശാസ്ത്രഗവേഷണം (1917), ശാസ്ത്രാധ്യാപനം (1918), ആധുനികശാസ്ത്രത്തിന്റെ ഉദയം ഇന്ത്യയില്‍ (1920), ശാസ്ത്രവും വ്യവസായവും (1921), കൃഷിയും ശാസ്ത്രവും (1926), ശാസ്ത്രവും രോഗങ്ങളും (1930), ഇന്ത്യയുടെ നിര്‍മാണം (1942), ഇന്ത്യയുടെ ഭക്ഷ്യപ്രശ്നം (1946) എന്നിങ്ങനെ സ്വാതന്ത്ര്യപൂര്‍വകാലത്തുതന്നെ കോണ്‍ഗ്രസുകളില്‍ ചര്‍ച്ചകള്‍ നടന്നതായി കാണാം. ശാസ്ത്രഗവേഷണത്തെയും വ്യാവസായികമേഖലയെയും സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം 1939 ലെ ലാഹോര്‍ കോണ്‍ഗ്രസ്സില്‍ (On research in Chemistry in India ) ജെ സി ഘോഷ് വ്യക്തമാക്കി. സ്വാതന്ത്യാനന്തരകാലത്തും ശാസ്ത്രത്തെ ജനജീവിതവുമായി ബന്ധിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുന്നതിനാവശ്യമായ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ISCA നേതൃത്വം നല്‍കി. 2014 ലാണ് ശാസ്ത്രകോണ്‍ഗ്രസ് വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടത്. സംഘപരിവാര്‍ ശക്തികളുടെ സമ്മര്‍ദഫലമായി ശാസ്ത്രവിരുദ്ധകാര്യങ്ങള്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെടാന്‍ തുടങ്ങിയതോടെയായിരുന്നു അത്. മിത്തുകളെയും ശാസ്ത്രത്തെയും കൂട്ടിക്കുഴക്കാനും തീവ്ര ദേശീയതയുമായി അവയെ കൂട്ടിക്കെട്ടാനുമുള്ള ശ്രമങ്ങള്‍ മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ വിട്ടുനില്‍ക്കലിലേക്കുവരെ എത്തിച്ചു.

മണിപ്പൂരിൽ വെച്ചുനടന്ന 105-മത് സയൻസ് കോൺഗ്രസ്

ഇന്ത്യൻ ശാസ്ത്രകോൺഗ്രസിന്റെ വർത്തമാനം

2024 ജനുവരി ആദ്യവാര്യം ലക്നൗ സര്‍വകലാശാലയിലായിരുന്നു നൂറ്റി ഒന്‍പതാമത് ശാസ്ത്രകോണ്‍ഗ്രസ് നടക്കേണ്ടിയിരുന്നത്. സാമ്പത്തിക ക്രമക്കേടുകള്‍ എന്ന ആരോപണവുമായി ശാസ്ത്രസാങ്കേതികവകുപ്പ് സാമ്പത്തിക പിന്തുണ നല്‍കാതിരിക്കുകയും ലക്നൗ സര്‍വകലാശാല ആതിഥേയത്വത്തില്‍ നിന്ന് പിന്മാറുകയും ചെയ്തിരിക്കയാണ്. ഒരു ഭാഗത്ത് കോണ്‍ഗ്രസ്സിനുള്ള ഫണ്ട് നല്‍കാതിരിക്കുമ്പോള്‍ തന്നെ സംഘപരിവാര്‍‍ ശക്തികളുടെ ഇഷ്ടസംഘടനകള്‍ക്ക് ശാസ്ത്രപ്രചാരണത്തിന് എന്ന പേരില്‍ വലിയതോതില്‍ ഫണ്ടു നല്‍കുകയും അവരിലൂടെ വലിയ ശാസ്ത്രസമ്മേളനം നടത്താന്‍ തീരുമാനിക്കുകയും ചെയ്യുന്നതിലൂടെ യഥാര്‍ത്ഥകാരണങ്ങള്‍ വെളിവായിരിക്കുകയാണ്. രാജ്യം പിന്തുടര്‍ന്നുപോന്നിരുന്ന ശാസ്ത്രനയത്തെ അട്ടിമറിച്ച് കപടശാസ്ത്രങ്ങളെ വാഴിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായി മാത്രമേ ഇതിനെ വിലയിരുത്താനാവൂ.

ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും അതുവഴി രാജ്യത്തിന്റെ വളര്‍ച്ചയെയും അട്ടിമറിക്കാനുള്ള ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. ഭരണകൂടം ശാസ്ത്രത്തെ തമസ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ മുന്നോട്ടുനയിക്കേണ്ടത് ജനകീയമുന്നേറ്റങ്ങളിലൂടെ ആയിരിക്കണം. അത്തരത്തിലൊരു മുന്നേറ്റമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്.

വിവിധ വര്‍ഷങ്ങളിലെ ശാസ്ത്രകോണ്‍ഗ്രസുകളേയും അവയുടെ ചര്‍ച്ചാവിഷയങ്ങളും

SessionYearPlaceGeneral PresidentTitle/Theme
1st1914KolkataAshutosh MukherjeeAbout Science Congress
2nd1915ChennaiW. B. BannermannThe importance of knowledge of biology of medical, sanitary and scientific men working in the tropics
3rd1916LucknowSidney J. BurrardThe plains of northern India and their relationship to the Himalayan mountains
4th1917BengaluruAlfred Gibbs BourneOn scientific research
5th1918LahoreGilbert T. WalkerOn teaching of science
6th1919MumbaiLeonard RogersResearches on cholera
7th1920NagpurPrafulla Chandra RoyDawn of science in modern India
8th1921KolkataRajendranath MookerjeeOn science and industry
9th1922ChennaiC. S. MiddlemissRelativity
10th1923LucknowM. VisvesvarayaScientific institutions and scientists
11th1924BengaluruN. AnnandaleEvolution convergent and divergent
12th1925VaranasiM. O. ForsterOn experimental training
13th1926MumbaiAlbert HowardAgriculture and science
14th1927LahoreJ. C. BoseUnity of life
15th1928KolkataJ. L. SimonsenOn chemistry of natural products
16th1929ChennaiC. V. RamanOn Raman Effect
17th1930AllahabadC. S. ChristopherThe science and disease
18th1931NagpurR. B. Seymour SewellThe problem of evolution experimental modification of bodily structure
19th1932BengaluruLala Shiv Ram KashyapSome aspects of the Alpine vegetation of the Himalaya and Tibet
20th1933PatnaLewis L. FermorThe place of geology in the life of a nation
21st1934MumbaiMeghnad SahaFundamental cosmological problems
22nd1935KolkataJ. H. HuttonAnthropology and India
23rd1936IndoreU. N. BrahmachariThe Role of science in the recent progress of medicine
24th1937HyderabadT. S. VenkataramanThe Indian village – its past, present and future
25th1938KolkataJames Jeans (Lord Rutherford of Nelson died prematurely)Researches in India and in Great Britain
26th1939LahoreJ. C. GhoshOn research in Chemistry in India
27th1940ChennaiBirbal SahniThe Deccan Traps: an episode of the Tertiary era
28th1941VaranasiArdeshir DalalScience and industry
29th1942VadodaraD. N. WadiaThe making of India
30th1943KolkataD. N. WadiaMinerals’ share in the war
31st1944DelhiS. N. BoseThe Classical Determinism and the Quantum Theory
32nd1945NagpurShanti Swarup BhatnagarGive science a chance
33rd1946BengaluruM. Afzal HussainThe food problem of India
34th1947DelhiJawaharlal NehruScience in the service of the nation
35th1948PatnaRam Nath ChopraRationalisation of medicine in India
36th1949AllahabadK. S. Krishnan
37th1950PuneP. C. MahalanobisWhy statistics?
38th1951BengaluruH. J. BhabhaThe present concept of the physical world
39th1952KolkataJ. N. MukherjeeScience and our problems
40th1953LucknowD. M. BoseThe living and the non-living
41st1954HyderabadS. L. HoraGive scientists a chance
42nd1955VadodaraS. K. MitraScience and progress
43rd1956AgraM. S. KrishnanMineral resources and their problems
44th1957KolkataB. C. RoyOn science for human welfare and development of the country
45th1958ChennaiM. S. ThackerGrammar of scientific development
46th1959DelhiA. L. MudaliarTribute to basic sciences
47th1960MumbaiP. ParijaImpact of society on science
48th1961RoorkeeN. R. DharNitrogen problem
49th1962CuttackB. MukherjiImpact of life sciences on man
50th1963DelhiD. S. KothariScience and the universities
51st1964KolkataHumayun KabirScience and the state
52nd1965KolkataHumayun Kabir
53rd1966ChandigarhB. N. PrasadScience in India
54th1967HyderabadT. R. SeshadriScience and national welfare
55th1968VaranasiAtma RamScience in India – some aspects
56th1969MumbaiA. C. Joshi (A. C. Banerjee died prematurely)A breathing spell:plant sciences in the service of man
57th1970KharagpurL. C. VermanStandardization: a triple point
58th1971BengaluruB. P. PalAgricultural science and human welfare
59th1972KolkataW. D. WestGeology in the service of India
60th1973ChandigarhS. BhagavantamSixty years of science in India
61st1974NagpurR. S. MishraMathematics – queen or handmaid
62nd1975DelhiAsima Chatterjee(the first lady scientist to be elected as the General President)Science and technology in India: present and future
63rd1976VisakhapatnamM. S. SwaminathanScience and integrated rural development
64th1977BhubaneswarH. N. SethnaSurvey, conservation and utilisation of resources
65th1978AhmedabadS. M. SircarScience, education and rural development
66th1979HyderabadR. C. MehrotraScience and technology in India during the coming decades
67th1980JadavpurA. K. SahaEnergy strategies for India
68th1981VaranasiA. K. SharmaImpact of development of science and technology on environment
69th1982MysuruM. G. K. MenonBasic Research as an integral component of self-reliant base of science and technology
70th1983TirupatiBarry Ramachandra RaoMan and the ocean – resource and development
71st1984RanchiR. P. BambahQuality science in India – ends and means
72nd1985LucknowA. S. PaintalHigh altitude studies
73rd1986DelhiT. N. KhoshooRole of science and technology in environment management
74th1987BengaluruArchana SharmaResources and human well-being-inputs from science and technology
75th1988PuneC. N. R. RaoFrontiers in science and technology
76th1989MaduraiA. P. MitraScience and technology in India:technology missions
77th1990KochiYash PalScience in society
78th1991IndoreD. K. SinhaCoping with natural disaster: an integrated approach
79th1992VadodaraVasant GowarikarScience, population and development
80th1993GoaS. Z. QasimScience and quality of life
81st1994JaipurP. N. ShrivastavaScience in India: excellence and accountability
82nd1995KolkataS. C. PakrashiScience, technology and industrial development of India
83rd1996PatialaU. R. RaoScience and technology for achieving food, economic and healthy security
84th1997DelhiS. K. JoshiFrontiers in science and engineering, and their relevance to national development
85th1998HyderabadP. Rama RaoScience & Technology in Independent India : Retrospect and Prospect
86th1999ChennaiManju SharmaNew bioscience: opportunities and challenges as we move into the next millennium
87th2000PuneR. A. MashelkarIndian science and technology into the next millennium
88th2001DelhiR. S. ParodaFood, nutrition and environmental security
89th2002LucknowS. K. KatiyarHealth care, education and information technology
90th2003BengaluruK. KasturiranganFrontiers of science and cutting-edge technologies
91st2004ChandigarhAsis DattaScience and society in the twenty first century : quest for excellence
92nd2005AhmedabadN. K. GangulyHealth technology as fulcrum of development for the nation
93rd2006HyderabadI. V. Subba RaoIntegrated rural development: science and technology
94th2007Annamalainagar(Annamalai University)Harsh GuptaPlanet Earth
95th2008VisakhapatnamRamamurthi RallapalliKnowledge Based Society Using Environmentally Sustainable Science And Technology
96th2009ShillongT. RamasamiScience Education and Attraction of Talent for Excellence in Research
97th2010Thiruvananthapuram.G. Madhavan NairScience & Technology of 21st Century – National Perspective
98th2011Chennai (SRM Institute of Science and Technology)K. C. PandeyQuality education and excellence in science research in Indian Universities.
99th2012BhubaneshwarGeetha BaliScience And Technology for Inclusive Innovation- Role of Women
100th2013KolkataPrime Minister Manmohan SinghScience for shaping the future of India[25]
101st2014JammuRanbir Chander SobtiInnovations in Science & Technology for Inclusive Development
102nd2015Mumbai[26]Sarjerao Bhaurao NimseScience and Technology for Human Development
103rd2016MysoreAshok Kumar SaxenaScience and Technology for Indigenous Development in India[27]
104th2017Tirupati (Sri Venkateswara University)[28]D.Narayana RaoSCIENCE & TECHNOLOGY FOR NATIONAL DEVELOPMENT
105th2018Imphal (Manipur University)Dr. Achyuta SamantaReaching the unreached through science and technology
106th2019Jalandhar (Lovely Professional University)Dr. Manoj ChakrabartiFUTURE INDIA – Science and Technology
107th2020Bangalore (UAS)Prof. K. S. RangappaFocal Theme – Science & Technology : Rural Development
108th2023Nagpur (Rashtrasant Tukadoji Maharaj Nagpur University)Dr. Vijay Laxmi SaxenaFocal Theme – Science and Technology for Sustainable Development with Women Empowerment
കടപ്പാട് : വിക്കിപീഡിയ

അനുബന്ധ വായനയ്ക്ക്

ലേഖനം വായിക്കാം

ശാസ്ത്രം കെട്ടുകഥയല്ല -ലഘുലേഖ

ശാസ്ത്രബോധം

100-ലേഖനങ്ങൾ

Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സഹസ്രനാമം കേട്ടു മയങ്ങും സാളഗ്രാമങ്ങൾ
Next post Mapping the Darkness – ഉറക്കത്തിന്റെ രഹസ്യങ്ങൾ
Close