ജി എം കടുക് – അറിയേണ്ട കാര്യങ്ങള്‍

ഈയിടെയായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ജിഎം കടുകും അതിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങളും. ജി എം വിളകളെ പറ്റി നമ്മൾ ഒട്ടനേകം കേട്ടിട്ടുള്ളതും അതുപോലെ തന്നെ രണ്ടു പതിറ്റാണ്ടായി നമ്മുടെ രാജ്യത്ത് അതിനെ പറ്റിയുള്ള ചർച്ചകൾ നടക്കുന്നതുമാണ്.

കന്നുകാലികളിലെ ചർമമുഴ : അറിയേണ്ട കാര്യങ്ങൾ

കന്നുകാലികളെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് സാംക്രമിക ചർമമുഴ അഥവാ Lumpy skin disease, ഇത് പനി, ചർമ്മത്തിൽ കുരുക്കൾ എന്നിവ ഉണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. വൈറൽ അണുബാധ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം കന്നുകാലികളുടെ മരണത്തിന് കാരണമായി. പത്തിലധികം സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും രോഗം വ്യാപിച്ചു, ഇതിൽ രാജസ്ഥാനെയാണ്  ഈ അസുഖം ഏറ്റവും മോശമായി ബാധിച്ചത്.

ജനിതക വിളകളുടെ ഭാവിയെന്താണ്? – LUCA TALK

ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാം ജന്മശതാബ്ദിയിൽ ലൂക്ക ചർച്ച ചെയ്യുന്നു. ഇതിൽ പങ്കെടുക്കുന്നത് ഈ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഗവേഷകനായ ഡോ കെ കെ നാരായണനും ഗ്രീൻപീസിൽ പത്തു വർഷത്തോളം സുസ്ഥിര കൃഷിയുടെ മേഖലയിൽ പ്രവർത്തിച്ച രാജേഷ് കൃഷ്ണനുമാണ്. ഒരു വിഷയത്തിന്റെ ഏതാണ്ട് രണ്ടു വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ടു പേരുമായി സംസാരിക്കുന്നത് ഡോ കെ പി അരവിന്ദൻ. ഡോ വി രാമൻകുട്ടിയും ജി സാജനും ചർച്ചയിൽ ഇടയ്ക്ക് ചേരുന്നു…ശാസ്ത്രവും സാങ്കേതിക വിദ്യയും സമൂഹവും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളെക്കുറിച്ചു ലൂക്കയും സയൻസ് കേരളയും നടത്തുന്ന തുടർ ചർച്ചകളുടെ ഭാഗമാണിത്.. നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുക എന്നതാണ് ഈ പരമ്പരകളുടെ ലക്ഷ്യം.

ഹരിതഗൃഹ വാതകങ്ങളും കൃഷിയും

കന്നുകാലി വളർത്തൽ മാറ്റി നിർത്തിയാൽ ഇന്ത്യയിലെ  സാധാരണക്കാരന്റെ കൃഷി ഇപ്പോൾ തന്നെ കാർബൺ ന്യൂട്രൽ മാത്രമല്ല, കാർബൺ നെഗറ്റീവുമാണ് എന്ന കാര്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്?  

നാടൻ വിത്തുകൾ മറഞ്ഞുപോയിട്ടില്ല… അവ പലയിടങ്ങളിലായി സൂക്ഷിക്കപ്പെടുന്നുണ്ട്

നാടൻ വിത്തുകളൊക്കെ പോയി മറഞ്ഞു എന്നു വിലപിക്കുന്നവരോട്! എങ്ങും പോയിട്ടില്ല, ഭാവി തലമുറയ്ക്ക് വേണ്ടി പലയിടങ്ങളിലായി അവയൊക്കെ സൂക്ഷിക്കപ്പെടുന്നുണ്ട്!

കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം!

പാരിസ് ഉടമ്പടിയോടെ “കാർബൺ ന്യൂട്രൽ” എന്ന പ്രയോഗം തന്നെ അപ്രസക്തമായിരിക്കയാണ്. പുതിയ നിർദേശങ്ങൾ പ്രകാരം കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം! കാർബൺ ന്യൂട്രൽ എന്ന പരിപാടി ചില മുതലാളിത്ത രാജ്യങ്ങളുടെ പണിയാണ്! ഞങ്ങൾ കാർബൺ തള്ളൽ തുടരും, നിങ്ങൾ എമിഷൻ കുറച്ചാൽ ഞങ്ങൾ പണം തരാം. അതാണ് മനസ്സിലിരുപ്പ്. Carbon offsetting ഇതിന്റെ ഭാഗമാണ്. Carbon credit കച്ചവടമൊക്കെ ഇതിൽ പെടും.

ജൈവഇന്ധനം – ഭക്ഷ്യസുരക്ഷ അപകടത്തില്‍

ഭക്ഷ്യസുരക്ഷ അപകടപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിച്ചുകഴിഞ്ഞ ജൈവ എതനോള്‍ ഉത്പാദനവും ഉപയോഗവും എത്രമാത്രം സ്വീകാര്യമാണ് എന്നത് ഗൗരവമായി ആലോചിക്കേണ്ടതാണ്.

Close