സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പ്രക്രിയ – ഭാഗം 2        

സോഫ്റ്റ്‌വെയർ റിക്വയർമെന്റ് തയ്യാറായിക്കഴിഞ്ഞാൽ അടുത്തതായി ചെയ്യേണ്ട കാര്യം നിർമിക്കാൻ പോകുന്ന സോഫ്റ്റ്‌വെയറിന്റെ ഡിസൈൻ രൂപകൽപന ചെയ്യുക എന്നതാണ്. ഒരു സോഫ്റ്റ്‌വെയർ കമ്പനി ഇതിനെ എങ്ങിനെ സമീപിക്കുന്നു എന്ന് നോക്കാം.

തുടര്‍ന്ന് വായിക്കുക

സെപ്റ്റംബർ 24 – ശാസ്ത്രചരിത്രത്തിൽ ഇന്ന്

ചൊവ്വയുടെ ഭ്രമണപഥത്തിൽ മംഗൾയാൻ ബഹിരാകാശപര്യവേക്ഷണത്തിൽ ഇന്ത്യചരിത്രം കുറിച്ച ദിവസമാണ് സെപ്റ്റംബർ24. നാം തദ്ദേശീയമായി നിർമിച്ച പേടകത്തെ, നമ്മുടെതന്നെ വിക്ഷേപണവാഹനമുപയോഗിച്ച്, നമ്മുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന്, നമ്മുടെ

തുടര്‍ന്ന് വായിക്കുക

നെപ്റ്റ്യൂൺ കണ്ടെത്തിയ കഥ

വാനനിരീക്ഷണത്താൽ കണ്ടെത്തിയ ഗ്രഹങ്ങളിൽനിന്നും വ്യത്യസ്തമായി, വെറും പേനയും കടലാസും ഉപയോഗിച്ച് കണക്കുകൂട്ടി കണ്ടെത്തിയ ഗ്രഹമാണ് നെപ്ട്യൂൺ! നെപ്ട്യൂണിന്റെ കണ്ടെത്തൽ സൈദ്ധാന്തിക ഭൗതികശാസ്ത്രലോകത്തിലെ രോമാഞ്ചമുണർത്തുന്ന കഥയായി എന്നും നിലനിൽക്കുന്നു.

തുടര്‍ന്ന് വായിക്കുക

വൈദ്യുതിയെ മെരുക്കിയ മൈക്കല്‍ ഫാരഡേ

ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. ഒരു വീട്ടമ്മയുടേയും ഇരുമ്പുപണിക്കാരന്റേയും മകനായി ദാരിദ്ര്യത്തില്‍ ജനിച്ച ഇദ്ദേഹം എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്നതിന്റെ ഒരു ചെറിയ വിശദീകരണമാണ് ഈ ലേഖനം.

തുടര്‍ന്ന് വായിക്കുക

വംശനാശം ഒരിക്കൽ സംഭവിച്ചശേഷം വീണ്ടും അതേ സ്പീഷിസിനു പരിണമിച്ച് ഉണ്ടാവാൻ കഴിയുമോ?

ഒരേ പക്ഷി രണ്ടുവ്യത്യസ്തകാലങ്ങളിലായി ഒരിടത്തുതന്നെ നിന്നുമെത്തി രണ്ടുവ്യത്യസ്തസ്പീഷിസുകളിലുള്ള പക്ഷികൾ പരിണമിക്കാൻ ഇടയായത് പരിണാമശാസ്ത്രത്തെ ഇഷ്ടപ്പെടുന്നവർക്കും പഠിക്കുന്നവർക്കും അത്ഭുതമുണ്ടാക്കുന്നൊരു കാര്യമാണ്.

തുടര്‍ന്ന് വായിക്കുക

കോവിഡാനന്തര രോഗങ്ങൾ

കോവിഡ് രോഗവിമുക്തി നേടിയ 20 ശതമാനം പേരിൽ തുടർന്ന് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാവാൻ സാധ്യതയുണ്ടെന്ന് നിരവധി രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗലക്ഷണമില്ലാതെ കോവിഡ് ടെസ്റ്റിംഗ് പോസീറ്റീവ് ഫലം കണ്ടവരിലും തുടർ ആരോഗ്യപ്രശ്നങ്ങൾ കാണുന്നുണ്ട് ഇങ്ങനെ കോവിഡ് രോഗം ഭേദമായവരിൽ കാണുന്ന രോഗലക്ഷണങ്ങളെ ലോങ് കോവിഡ് (Long Covid), പോസ്റ്റ് കോവിഡ് സിൻഡ്രോം (Post Covid Syndrome) എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

തുടര്‍ന്ന് വായിക്കുക

വായുമാത്രം ഭക്ഷിച്ചു ജീവിക്കാനാകുമോ?

കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഈ ചോദ്യം ചോദിച്ചിരുന്നത് എങ്കിൽ അത് സാധ്യമല്ല എന്നായിരിരുന്നു ഉത്തരം. പക്ഷെ കാര്യങ്ങൾ പിന്നീട് മാറി. 2017 ൽ ആസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ന്യൂ വെയിൽസിലെ ചില ഗവേഷകർ അന്റാർട്ടിക്കയിലെ മഞ്ഞുറഞ്ഞ പ്രദേശത്തുനിന്ന് ചില ബാക്ടീരിയകളെ കണ്ടെത്തുകയുണ്ടായി. പോഷകാംശങ്ങൾ തീരെയില്ലാത്ത, ആർദ്രത ഒട്ടുമില്ലാത്ത കാർബണും നൈട്രജനും വളരെ കുറവായ ആ പ്രദേശത്തുനിന്ന് കണ്ടെത്തിയ ബാക്ടീരിയകൾ ജീവൻ നിലനിർത്തിയിരുന്നത് അന്തരീക്ഷ വായു ഉപയോഗിച്ചായിരുന്നു.

തുടര്‍ന്ന് വായിക്കുക