അതിചാലകതയില്‍ പുതിയ അധ്യായവുമായി ഇന്ത്യന്‍ ഗവേഷകര്‍

ഊര്‍ജത്തിന്റെ ഏറ്റവും കാര്യക്ഷമമായ വിനിയോഗത്തിലൂടെ സൂക്ഷ്മ ഉപകരണങ്ങളുടെ ശേഷി വര്‍ധിപ്പിക്കാന്‍ വെമ്പുന്ന കാലഘട്ടമാണിത്. ഇതിനിടയില്‍  ഇന്ത്യയിലെ രണ്ടു ഗവേഷണസ്ഥാപനങ്ങളില്‍ നിന്ന് വന്ന വാര്‍ത്തകള്‍ വലിയ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. അതിചാലകത്വം അഥവാ സൂപ്പര്‍കണ്ടക്ടിവിറ്റിയാണ് താരം. മൂന്ന് ദശാബ്ദക്കാലമായി വലിയ ഒരുഭാഗം ഗവേഷകര്‍ ഉറക്കം കളയുന്ന മേഖലയാണിത്. ഉദ്വേഗഭരിതമായ സൂപ്പർ കണ്ടക്ടിവിറ്റിയുടെ ഈ ചരിത്രത്തിലേക്ക് ഇന്ത്യൻ ശാസ്ത്രജ്ഞരും ഒരദ്ധ്യായം എഴുതിച്ചേർത്തിരിക്കുന്നതായാണ് അടുത്തകാലത്ത് വാര്‍ത്തവരുന്നത്.

വികസന ജാഥ – 1989

വികസന രംഗത്ത്‌ പരിഷത്ത്‌ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിൽ ഏറ്റവും പ്രധാനമായ ഒരു പ്രവർത്തനം ആയിരുന്നു 1989 ൽ സംഘടിപ്പിച്ച വികസന ജാഥ. ആസൂത്രണവും വികസന പ്രവർത്തനങ്ങളും വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യം കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക്‌ മുൻപിൽ അവതരിപ്പിക്കുന്നതിനാണ്‌ ഈ ജാഥ ശ്രമിച്ചത്‌. അധികാരം ജനങ്ങൾക്ക്‌ എന്നതായിരുന്നു ആഗസ്‌ത്‌ 17 മുതൽ 27 വരെ നടന്ന ആ ജാഥയുടെ കേന്ദ്രമുദ്രാവാക്യം.

അതിന്നുമപ്പുറമെന്താണ് – പി.മധുസൂദനന്‍

രചന - പി. മധുസൂദനൻ / ആലാപനം - എം.ജെ. ശ്രീചിത്രന്‍ /എ‍ഡിറ്റിംഗ് - കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി വരികള്‍ അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ പൊട്ടക്കിണറിൻ കരയിൽ വളരും പന്നൽച്ചെടിയുടെ കൊമ്പിന്മേൽ പതുങ്ങിനിന്നൊരു പച്ചപ്പശുവിനു...

വ്യാഴത്തെ കാണാം,തെളിമയോടെ

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ (Jupiter) നല്ല തെളിച്ചത്തിൽ കാണാൻ പറ്റിയ കാലമാണ് 2019 ജൂൺ മാസം. രാത്രിയിൽ ചന്ദ്രനും ശുക്രനും കഴിഞ്ഞാൽ ഏറ്റവും ശോഭയോടെ കാണപ്പെടുന്ന ആകാശഗോളം വ്യാഴമായിരിക്കും. ഈ കാലയളവിൽ വ്യാഴം ഭൂമിയോടടുത്തായിരിക്കും എന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ നമുക്ക് നേരെ തിരിഞ്ഞിരിക്കുന്ന വ്യാഴത്തിന്റെ അർദ്ധഗോളം മുഴുവനായും സൂര്യപ്രകാശത്താൽ ദീപ്തവുമായിരിക്കും. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കൊന്നു നോക്കാം.

മിഷിയോ കാകു – ഫിസിക്സ് ഓഫ് ദി ഫ്യൂച്ചർ

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും ശാസ്ത്രസാഹിത്യകാരനും ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റിയിലെ തിയറട്ടിക്കൽ ഫിസിക്സ് പ്രൊഫസറുമായ മിഷിയോ കാകുവിന്റെ ഫിസിക്സ് ഓഫ് ദി ഫ്യൂച്ചർ (Michio Kaku: Physics of the Future: Allen Lane: Penguin...

മറേ ഗെൽമാൻ

പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ മറേ ഗെൽമാൻ (Murray Gell-Mann) കഴിഞ്ഞ മെയ് 24ന് നിര്യാതനായി. 89-ാം വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹം അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എമരിറ്റസ് പ്രൊഫസറായിരുന്നു. അടിസ്ഥാന കണങ്ങളുടെ വർഗീകരണവും ആയി ബന്ധപ്പെട്ട ഗവേഷണത്തിന് 1969 ലെ നോബൽ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അദ്ദേഹം നല്ലൊരദ്ധ്യാപകനെന്ന നിലയിലും രസികനായ ഒരു പ്രഭാഷകൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു. ഭൗതികശാസ്ത്രത്തിന്റെ ആഴങ്ങളില്‍ വ്യാപരിക്കുമ്പോള്‍ തന്നെ അദ്ദേഹം നല്ലൊരു പക്ഷി നിരീക്ഷകനുമായിരുന്നു . മറേ ഗെൽമാനെ അനുസ്മരിച്ചുകൊണ്ട് ഡോ. എൻ. ഷാജി എഴുതുന്നു …

Close