Read Time:2 Minute

വികസന ജാഥ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗ്രാമ ശാസ്‌ത്രസമിതിയുടെ പ്രവർത്തനങ്ങളെ തുടർന്ന്‌ വികേന്ദ്രീകൃത ആസൂത്രണം പരിഷത്ത്‌ സംഘടനയുടെ ആവശ്യമാകാൻ തുടങ്ങിയിരുന്നു. 1987 ൽ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്പ്‌മെന്റ്‌ സ്റ്റഡീസിൽ വച്ച്‌ പരിഷത്ത്‌ ഒരു സംസ്ഥാന ശില്‌പശാല നടത്തി. 1987 ലെ ജില്ലാകൗൺസിലുകളുടെ ഉദയം കേരളത്തിൽ അനുരൂപമായ സാഹചര്യം സൃഷ്‌ടിച്ചു. 1986 ൽ വയനാട്‌ നടന്ന സംസ്ഥാന സമ്മേളനത്തിൽ ഡോ.ഐ.എസ്‌. ഗുലാത്തി നടത്തിയ വിഷയവതരണം കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ചായിരുന്നു. ഈ ചർച്ചകകത്ത്‌ അതുവരെ വികസന രംഗത്ത്‌ പരിഷത്ത്‌ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിൽ ഏറ്റവും പ്രധാനമായ ഒരു പ്രവർത്തനം ആയിരുന്നു 1989 ൽ സംഘടിപ്പിച്ച വികസന ജാഥ.

ആസൂത്രണവും വികസന പ്രവർത്തനങ്ങളും വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശശ്യം കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക്‌ മുൻപിൽ അവതരിപ്പിക്കുന്നതിനാണ്‌ ഈ ജാഥ ശ്രമിച്ചത്‌.

അധികാരം ജനങ്ങൾക്ക്‌ എന്നതായിരുന്നു ആഗസ്‌ത്‌ 17 മുതൽ 27 വരെ നടന്ന ആ ജാഥയുടെ കേന്ദ്രമുദ്രാവാക്യം.

ജാഥക്ക്‌ മുൻപെതന്നെ കർണ്ണാടകത്തിലേയും, പശ്ചിമ ബംഗാളിലെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ സന്ദർശിച്ച്‌ പരിഷത്ത്‌ സംഘം പഠനങ്ങൾ നത്തിയിരുന്നു. 925 പഞ്ചായത്തുകളിൽ മൊത്തം 1064 കേന്ദ്രങ്ങളിൽ ജാഥ എത്തിചേർന്നു. കേരളത്തിൽ അധികാര വികേന്ദ്രീകരണത്തിനായി നടന്ന ഒരു ബൃഹത്തായ ജനകീയ വിദ്യാഭ്യാസ പരിപാടി ആയിരുന്നു അത്‌.

1987 ൽ ജില്ലാ കൗൺസിലുകൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ ആണ്‌ ഈ ജാഥ നടത്തിയത്‌. താഴെ തലത്തിൽ കൂടുതൽ ഫലപ്രദമായ അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതിനുള്ള ഒരു സാമൂഹ്യസമ്മർദ്ദം ഉണ്ടാകുന്നതിനുള്ള ശ്രമമായിരുന്നു ഇതിലൂടെ നടന്നത്‌.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ശാസ്ത്രം ജനനന്മയ്ക്ക് – ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രം
he new amplifier consists of a superconducting material by NASA Next post അതിചാലകതയില്‍ പുതിയ അധ്യായവുമായി ഇന്ത്യന്‍ ഗവേഷകര്‍
Close