Read Time:2 Minute

രചന – പി. മധുസൂദനൻ / ആലാപനം – എം.ജെ. ശ്രീചിത്രന്‍ /എ‍ഡിറ്റിംഗ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി

വരികള്‍

അതിന്നുമപ്പുറമെന്താണ്?

പി.മധുസൂധനൻ

പൊട്ടക്കിണറിൻ കരയിൽ വളരും
പന്നൽച്ചെടിയുടെ കൊമ്പിന്മേൽ
പതുങ്ങിനിന്നൊരു പച്ചപ്പശുവിനു
പണ്ടൊരു സംശയമുണ്ടായി:

എന്നുടെലോകം ചെടിയും ചെടിയുടെ
വേരും തണ്ടും തലിരിലയും
അതിന്റെ രുചിയും ഗന്ധവും; എന്നാ-
ലതിനുമപ്പുറമെന്താണ്?

പൊട്ടക്കിണറിലൊളിച്ചു വസിക്കും
തവള പറഞ്ഞു മറുപടിയായ്;
എന്നുടെ ലോകം കിണറും കിണറിലെ
മീനും പായൽക്കാടുകലും
ഇടവപ്പാതി പിറന്നാൽ പിന്നെ-
ക്കോരിച്ചൊരിയും പെരുമഴയും
ഒളിച്ചിരിക്കാൻ മാളവും എന്നാ-
ലതിന്നുമപ്പുറമെന്താണ്?

ചെത്തിക്കാടിൻ നടുവിൽ നിന്നൊരു
ചിത്രപതംഗം പരയുന്നു
എന്നുടെ ലോകം ചെത്തിക്കാടും
കണ്ണാന്തളിയും കൈത്തോടും
മലർന്ന പൂവിന്നിതളുകൾ പേറും
മണവും മധുവും പൂമ്പൊടിയും
അതിന്റെ വർണ്ണ തരംഗവുമെന്നാ-
ലതിന്നുമപ്പുറമെന്താണ്?

കുന്നിനുമുകലിൽ കൂടും കൂട്ടി-
കഴിഞ്ഞു കൂടും പൂങ്കുരുവി
പറന്നു വന്നു ചിലച്ചും കൊണ്ടതി
നുത്തരമിങ്ങനെ നൽകുന്നു.
അതിന്നുമപ്പുറമുണ്ടൊരു പുഴയും
പച്ചപ്പാടവുമലകടലും
അലറിത്തുള്ളും തിരകളുമെന്നാ
ലതിന്നുമപ്പുറമെന്താണ്?

അതിന്റെ മറുപടി നൽകാനെത്തിയ
മനുഷ്യനിങ്ങനെ മൊഴിയുന്നു
ലതിന്നുമപ്പുറമെന്താണെന്നോ?
-അലഞ്ഞു നീങ്ങും മേഘങ്ങൾ
അമ്പിളി വെള്ളി വെളിച്ചത്തിൽ പൂ-
ക്കുമ്പിളു കൂട്ടും പൂമാനം
സൂര്യൻ, താരകൽ,ക്ഷീരപഥങ്ങൾ
നക്ഷത്രാന്തര പടലങ്ങൽ
അതിന്നപാരവിദൂരത; യെന്നാ
ലതിന്നുമപ്പുറമെന്താണ്?
കാറ്റല കടലല ഏറ്റു വിളിപ്പൂ
അതിന്നുമപ്പുറമെന്താണ്?
ലതിന്നുമപ്പുറ, മതിന്നപ്പുറ
മതിന്നുമപ്പുറമെന്താണ്?

Happy
Happy
73 %
Sad
Sad
0 %
Excited
Excited
7 %
Sleepy
Sleepy
7 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post സഹ്യനും അസഹ്യനായോ? – ഒരു പരിസ്ഥിതി ഗാനം
Next post ശാസ്ത്രം ജനനന്മയ്ക്ക് – ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രം
Close