കോവിഡ് പ്രതിരോധം: കേരളം പരാജയമല്ല -നാം ഇനി ചെയ്യേണ്ടത് ? RADIO LUCA

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം കേരളം കോവിഡിനെ പ്രതിരോധിച്ച രീതി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നിലവിലെ സാഹചര്യത്തിൽ നാം ചെയ്യേണ്ടതെന്താണ് ? ഡോ.ടി.എസ്.അനീഷ് (കമ്യൂണിറ്റി മെഡിസിൻ വിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളേജ്) സംസാരിക്കുന്നു.

കോവിഡ് വാക്സിനുകളും രക്തക്കുഴലുകളിലെ ക്ലോട്ടിങ്ങുകളും

ഇപ്പോൾ ഉപയോഗിക്കപ്പെടുന്ന വാക്സിനുകൾ നിരന്തരം നിരീക്ഷണം നടത്തി അപാകതകൾ കണ്ടെത്തി പരിഹരിച്ചാണ് ഭാവിയിൽ കൂടുതൽ പാർശ്വഫലങ്ങൾ കുറച്ച് ഫലപ്രദമാക്കി ജനങ്ങൾക്ക് ലഭ്യമാക്കുക. അതിനാൽ എലിയെ പേടിച്ച് ഇല്ലം ചുടേണ്ടേതില്ല. വാക്സിനായി അർഹതപ്പെട്ട റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മടിച്ച് നിൽക്കാതെ രണ്ട് ഡോസ് വാക്സിനും എടുക്കേണ്ടതാണ്.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് പിഴവുസംഭവിച്ചോ?

കോവിഡ് വ്യാപനം – കേരളത്തിന് പിഴച്ചതെവിടെ’ എന്ന പേരിൽ മാതൃഭൂമിയിൽ വന്ന ഇന്റർവ്യൂവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ ജനറൽ മെഡിസിൻ പ്രൊഫസർ ഡോ പി.കെ ശശിധരൻ പറയുന്ന കാര്യങ്ങൾ  വലിയ തെറ്റിദ്ധാരണകൾക്ക് വഴി നൽകുന്നതാണ്. ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ  ഡോ.വിനോദ് സ്കറിയ (പ്രിൻസിപ്പൽ സയന്റിസ്റ്റ്, Institute of Genomics and Integrative Biology, Delhi) വിശകലനം ചെയ്യുന്നു.

കാലിവസന്ത നിർമാർജ്ജനം – ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ

2011, ജൂൺ 28- ന്  ലോക ഭക്ഷ്യകാർഷിക സംഘടനയുടെ (Food and Agriculture Organization) അന്താരാഷ്ട്ര സമ്മേളനത്തിൽ അന്നത്തെ ഡയറക്ടർ ജനറൽ ആയിരുന്ന ജാക്യുസ് ദിയോഫ് (Jacques Diouf) ഈ പ്രഖ്യാപനം നടത്തുമ്പോൾ ലോകം സമാനതകൾ ഇല്ലാത്ത ഒരു ചരിത്രനേട്ടത്തിലേയ്ക്ക് കാൽവെയ്ക്കുകയായിരുന്നു. കാലിവസന്തയിൽ നിന്നുള്ള ലോകത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം അഥവാ Global Freedom from Rinderpest, എന്നാണ് 2011-ലെ ഈ പ്രഖ്യാപനം ചരിത്രത്തിൽ അറിയപ്പെടുന്നത്.

കോന്നി വനമേഖലയിൽ കാട്ടുപന്നികളുടെ കൂട്ടമരണത്തിന് കാരണം ക്ലാസിക്കൽ പന്നിപ്പനി -മനുഷ്യരിലേയ്ക്ക് പകരുമെന്ന ഭീതി വേണ്ട

‘ ജനം ഭീതിയിൽ, കോന്നിയിൽ കാട്ടുപന്നികളിൽ പന്നിപ്പനി (H1N1) സ്ഥിരീകരിച്ചു” കഴിഞ്ഞ ദിവസം മുഖ്യധാര ഓൺലൈൻ പത്രങ്ങൾ ഉൾപ്പെടെ ചില മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വാർത്തയുടെ തലകെട്ടാണിത്. കോവിഡ് അതിജീവനകാലത്ത് മനുഷ്യരെ ബാധിക്കുന്ന പുതിയൊരു പകർച്ചവ്യാധി കൂടി സംസ്ഥാനത്ത് പൊട്ടിപുറപ്പെട്ടെന്ന വാർത്ത വായിക്കുമ്പോൾ ആരിലും ആശങ്കയുണ്ടാവുക സ്വാഭാവികം. എന്നാൽ കോന്നി വനമേഖലയിൽ ചത്തൊടുങ്ങിയ കാട്ടുപന്നികളിൽ സ്ഥിരീകരിച്ചത് പന്നിപ്പനി അഥവാ സ്വൈൻ ഇൻഫ്ലുൻസ ( Swine influenza /  Swine flu / Pig flu/ H1N1 ) അല്ല, മറിച്ച് ക്ലാസിക്കൽ പന്നിപ്പനി ( Classical swine fever / C.S.F.) എന്നറിയപ്പെടുന്ന പന്നികളെ മാത്രം ബാധിക്കുന്ന, പന്നികളിൽ നിന്നും പന്നികളിലേയ്ക്ക് മാത്രം പടരുന്ന രോഗമാണെന്നതാണ് വാർത്തയുടെ കൃത്യമായ വസ്തുത.

കോവിഡിന്റെ രണ്ടാം തരംഗം പടിയിറങ്ങുമ്പോൾ

കോവിഡ് -19 രണ്ടാം തരംഗത്തിന്റെ ഉത്തുംഗത്തിൽനിന്നും നാം പതിയെ താഴേക്ക് വരികയാണ്. CFLTC കളിലും ആശുപത്രികളിലും കിടക്കകൾ ഒഴിയാൻ തുടങ്ങി. ICU, വെന്റിലേറ്റർ സേവനങ്ങൾ ആവശ്യങ്ങളുടെ തിരക്ക് കുറയാൻ ഇനിയും ദിവസങ്ങളെടുക്കും. വളരെ വലിയ ഒരു ആരോഗ്യവെല്ലുവിളിയാണ് രണ്ടാം തരംഗത്തിൽ നാം നേരിട്ടത്.

വാക്സിൻ: പുതിയ സാധ്യതകൾ

പുതിയ വാക്‌സിനുകളെ കുറിച്ച് ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നു. കുത്തിവെയ്പ്പായി രണ്ടാവർത്തി നൽകുന്ന വാക്സിനാണ് മിക്കവാറും എല്ലാം. ഇൻജെക്ഷൻ ഇല്ലാതെ വാക്സിൻ നല്കാനാകുമെങ്കിൽ മൂന്നാം ലോകരാജ്യങ്ങളിൽ വാക്‌സിനേഷൻ പരിപാടി കൂടുതൽ കാര്യക്ഷമമാക്കും.

Close