Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
paraphysis പാരാഫൈസിസ്‌. ചില താലോഫൈറ്റുകളുടെയും ബ്രയോഫൈറ്റുകളുടെയും പ്രത്യുത്‌പാദന അവയവങ്ങള്‍ക്കിടയില്‍ കാണുന്ന വന്ധ്യമായ ലോമങ്ങള്‍. പ്രത്യുത്‌പാദനാവയവങ്ങളെ സംരക്ഷിക്കുകയാണിവയുടെ ധര്‍മ്മം.
parapodiumപാര്‍ശ്വപാദം. പോളിക്കീറ്റ്‌ വിരകളുടെ ശരീരഖണ്ഡങ്ങളില്‍ വശങ്ങളിലേക്ക്‌ ഉന്തിനില്‍ക്കുന്ന ഉപാംഗങ്ങള്‍. മാംസപേശികളും കീറ്റകളും കൊണ്ട്‌ നിര്‍മിച്ച ഇവ സഞ്ചാരത്തിനുപയോഗിക്കുന്നവയാണ്‌.
parasiteപരാദംപരോപജീവി. ആതിഥേയ ജീവിയുടെ ശരീരത്തില്‍നിന്ന്‌ ആഹാരം സ്വീകരിച്ചുകൊണ്ട്‌ ജീവിക്കുന്ന ജീവി. പേനിനെപ്പോലെ ആതിഥേയ ജീവിയുടെ പുറത്താണ്‌ ജീവിക്കുന്നതെങ്കില്‍ ബാഹ്യപരാദമെന്നും വിരയെപ്പോലെ ശരീരത്തിനകത്താണെങ്കില്‍ ആന്തരപരാദമെന്നും പറയും.
parathyroidപാരാതൈറോയ്‌ഡ്‌. നാല്‍ക്കാലി കശേരുകികളുടെ തൈറോയ്‌ഡ്‌ ഗ്രന്ഥിയോട്‌ അനുബന്ധിച്ച്‌ കാണുന്ന അന്തഃസ്രാവഗ്രന്ഥി. ഇതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന പാരാതൈറോയ്‌ഡ്‌ ഹോര്‍മോണ്‍ (പാരാത്തോര്‍മോണ്‍) രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നു.
paraxial raysഉപാക്ഷീയ കിരണങ്ങള്‍. അക്ഷത്തിന്‌ സമീപവും സമാന്തരവുമായി പതിക്കുന്ന കിരണങ്ങള്‍. cf. marginal rays.
parazoaപാരാസോവ. മെറ്റാസോവയുടെ ഒരു ഉപവിഭാഗം. സ്‌പോഞ്ചുകള്‍ ഉള്‍പ്പെടുന്നു.
parchment paperചര്‍മപത്രം. മൃഗങ്ങളുടെ തൊലിയില്‍ നിന്നുണ്ടാക്കിയിരുന്ന പേപ്പര്‍.
parenchymaപാരന്‍കൈമ. സസ്യശരീരത്തിലെ അടിസ്ഥാനകലകളില്‍ ഒന്ന്‌. സമവ്യാസമുള്ളതും കനം കുറഞ്ഞ ഭിത്തികളുള്ളതുമായ ബഹുതലീയ കോശങ്ങള്‍ ചേര്‍ന്നാണിതുണ്ടാവുന്നത്‌.
parentജനകംമൂലം. ഉദാ: parent nuclideജനക അണുകേന്ദ്രം.
parent generationജനകതലമുറ.ജനകതലമുറ.
parityപാരിറ്റി1.(math) പാരിറ്റി. രണ്ടുകൊണ്ട്‌ പൂര്‍ണമായി ഹരിക്കാവുന്ന സംഖ്യകളുടെ പാരിറ്റി യുഗ്മം എന്നും ഹരിച്ചാല്‍ ശിഷ്‌ടം വരുമെങ്കില്‍ പാരിറ്റി വിഷമം എന്നും പറയും. പൊതുവേ യുഗ്മം ={2k:k∈z} വിഷമം ={2k+1:k∈z} 2. (phys) ഒരു തരംഗഫലനത്തിന്റെ ( wave function) സ്ഥലീയ നിര്‍ദേശാങ്കങ്ങളുടെയെല്ലാം ദിശ വിപരീതമാക്കിയാല്‍ തരംഗഫലനം എങ്ങനെ പെരുമാറും എന്നു സൂചിപ്പിക്കുന്ന സമമിതി. സൂചകം p.ψ( x, y, z) =ψ(-x, -y, -z)എങ്കില്‍ P = +1; പാരിറ്റി പോസിറ്റീവ്‌ അഥവാ യുഗ്മം ആണെന്നു പറയും; ψ( x, y, z) = -ψ (-x, - y, -z) എങ്കില്‍ P = -1, പാരിറ്റി നെഗറ്റീവ്‌ അഥവാ വിഷമം ആണ്‌. പാരിറ്റി സംരക്ഷണം കണഭൗതികത്തിലെ പ്രധാനപ്പെട്ട ഒരാശയമാണ്‌. അശക്തബലം വഴിയുള്ള പ്രതിപ്രവര്‍ത്തനങ്ങളില്‍ പാരിറ്റി സംരക്ഷിക്കപ്പെടണമെന്നില്ല. ടി.ഡി.ലീ, സി.എന്‍.യാംഗ്‌ എന്നിവര്‍ ചേര്‍ന്ന്‌ നടത്തിയ പ്രവചനവും 1956ല്‍ സി.എസ്‌.വു നടത്തിയ പരീക്ഷണവും ഇതു ശരിയെന്നു തെളിയിച്ചു. ഈ ഫലം പാരിറ്റിഭഞ്‌ജനം ( parity violation) എന്ന പേരില്‍ അറിയപ്പെടുന്നു.
parsecപാര്‍സെക്‌. നക്ഷത്രങ്ങളിലേക്കും ഗ്യാലക്‌സികളിലേക്കും മറ്റുമുള്ള ദൂരം പറയാനുപയോഗിക്കുന്ന ഒരു യൂണിറ്റ്‌. പ്രതീകം. pc. 1pc=3.26 പ്രകാശവര്‍ഷം. ഭൂമി സൂര്യനെ ചുറ്റുന്ന പഥത്തിന്റെ വ്യാസം, ഒരു സെക്കന്റ്‌ ദൃക്‌ഭ്രംശം സൃഷ്‌ടിക്കുന്ന ബഹിരാകാശ ബിന്ദുവിലേക്കുള്ള ദൂരമാണ്‌ 1 പാര്‍സെക്‌. parallax നോക്കുക.
parthenocarpyഅനിഷേകഫലത. ബീജസങ്കലനം കൂടാതെ ഫലം ഉണ്ടാകുന്ന അവസ്ഥ.
parthenogenesisഅനിഷേകജനനം. ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങളില്‍ നിന്ന്‌ പരിവര്‍ധനം നടന്ന്‌ സന്തതികള്‍ ഉണ്ടാവല്‍. ചില സസ്യങ്ങളുടെയും ജന്തുക്കളുടെയും സാധാരണ പ്രത്യുത്‌പാദനരീതിയാണിത്‌. ചില ജീവികളില്‍ ലൈംഗിക പ്രത്യുത്‌പാദനവും അനിഷേകജനനവും ചാക്രികമായി നടക്കും. ഉദാ: മുഞ്ഞകള്‍. അനുകൂലസാഹചര്യങ്ങളില്‍ പെട്ടെന്ന്‌ വംശവര്‍ധനം നടത്തുവാനുള്ള ഒരു അനുവര്‍ത്തനം കൂടിയാണ്‌ ഇത്‌. തേനീച്ചകളില്‍ ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങള്‍ ആണീച്ചകളായും ബീജസങ്കലനം നടന്നവ പെണ്ണീച്ചകളായും തീരുന്നു. അതിനാല്‍ അവയിലെ ലിംഗനിര്‍ണയരീതിയാണ്‌ അനിഷേകജനനം.
partial derivative അംശിക അവകലജം. പല ചരങ്ങള്‍ ഉള്‍പ്പെട്ട ഒരു ഫലനത്തില്‍ ഒരു ചരത്തെ മാത്രം ആസ്‌പദമാക്കി, മറ്റുള്ളവയെ സ്ഥിരമാക്കി നിര്‍ത്തി എടുക്കുന്ന അവകലജം. ഉദാ: V=f(P,T) എന്ന ഫലനത്തില്‍ ( ∂V/∂P)T അംശിക അവകലജമാണ്‌.
partial dominanceഭാഗിക പ്രമുഖത. ഒരു ജീനിന്റെ രണ്ട്‌ പര്യായ ജീനുകള്‍ വിഷമയുഗ്മാവസ്ഥയില്‍ സ്ഥിതിചെയ്യുമ്പോള്‍, രണ്ടിന്റെയും ഇടയ്‌ക്കുള്ള സ്വഭാവവിശേഷം പ്രകടമാകുന്ന അവസ്ഥ. ഉദാ. മധുരപയര്‍ ചെടിയില്‍ പൂവിന്‌ ചുവന്ന നിറം നല്‍കുന്ന പര്യായജീനും വെള്ള നിറം നല്‍കുന്ന പര്യായ ജീനും ഒരുമിച്ച്‌ വരുമ്പോള്‍ ഇളം ചുവപ്പുനിറമുള്ള പൂക്കളാണുണ്ടാവുക. incomplete dominance എന്നും പേരുണ്ട്‌.
partial fractions ആംശിക ഭിന്നിതങ്ങള്‍. ഒരു ഭിന്നിതത്തെ ഏതാനും ഭിന്നിതങ്ങളുടെ തുകയായെഴുതിയാല്‍, ഈ ഭിന്നിതങ്ങളെ ആംശിക ഭിന്നിതങ്ങള്‍ എന്നു പറയുന്നു. ഉദാ: 1/2+1/3=5/6. 1/2, 1/3 എന്നിവ 5/6 ന്റെ ആംശികഭിന്നിതങ്ങളാണ്‌. എന്നതിനെ എന്ന്‌ ആംശിക ഭിന്നിതങ്ങളുടെ തുകയായെഴുതാം.
partial pressureആംശികമര്‍ദം. വാതകമിശ്രിതം ചെലുത്തുന്ന മൊത്തം മര്‍ദത്തില്‍ ഒരു ഘടകവാതകത്തിന്റെ സംഭാവന. മിശ്രിതത്തിന്റെ താപനിലയില്‍ ഘടകവാതകം, മിശ്രിതത്തിന്റെ അത്രതന്നെ വ്യാപ്‌തത്തില്‍ നിലനിന്നാല്‍ എത്ര മര്‍ദം ചെലുത്തുമോ അതിനു തുല്യമാണിത്‌.
partial sumആംശികത്തുക. അനന്തശ്രണിയുടെ ആദ്യപദം മുതല്‍ പരിമിതമായ എണ്ണം പദങ്ങളുടെ തുക.
particle acceleratorsകണത്വരിത്രങ്ങള്‍. ചാര്‍ജിത കണങ്ങളെ ത്വരിപ്പിക്കുന്നതിനുള്ള ഉപാധി. വിദ്യുത്‌-കാന്തിക ക്ഷേത്രങ്ങളുപയോഗിച്ചാണ്‌ കണങ്ങളെ ത്വരിപ്പിക്കുന്നത്‌. കണഭൗതികത്തിലും ഉന്നത ഊര്‍ജഭൗതികത്തിലും അതിപ്രധാന സ്ഥാനമാണ്‌ ഇവയ്‌ക്കുള്ളത്‌. കണത്വരിത്രങ്ങള്‍ പലതരത്തിലുണ്ട്‌. 1. രേഖീയ ത്വരിത്രം: കണങ്ങളെ രേഖീയമായി ത്വരിപ്പിക്കുന്നവയാണിവ. പ്രഭവ സ്ഥാനത്തുനിന്ന്‌ പുറത്തുവരുന്ന കണത്തെ വിദ്യുത്‌ക്ഷേത്രം ഉപയോഗിച്ച്‌ ത്വരിപ്പിക്കുന്ന ചെറു ത്വരിത്രങ്ങളുടെ നീണ്ട നിരയാകാം ഇത്‌. കണം ത്വരിത്രത്തിലൂടെ ഒരു തവണ മാത്രമേ സഞ്ചരിക്കുന്നുള്ളൂ. ഉദാ: Linac. നീളം 3 കി. മീ. 2. സൈക്ലോട്രാണ്‍: ഇത്‌ ഒരു ചാക്രിക ത്വരിത്രമാണ്‌. ത്വരണത്തിനു സഹായിക്കുന്ന ഘടകങ്ങളെ (വൈദ്യുതക്ഷേത്രമോ, കാന്തക്ഷേത്രമോ സൃഷ്‌ടിക്കുന്ന ഉപാധികളെ) പുനരുപയോഗിക്കുന്നതു മൂലം വളരെ ഉയര്‍ന്ന ഊര്‍ജം കൈവരിക്കാന്‍ കഴിയും. വായുശൂന്യമായ ഒരു അറയില്‍ വെച്ചിരിക്കുന്ന Dആകൃതിയിലുള്ള രണ്ടു ഘടകങ്ങളാണ്‌ പ്രധാന ഭാഗം. ഒരു പ്രത്യാവര്‍ത്തി വൈദ്യുതക്ഷേത്രമാണ്‌ കണത്തെ ത്വരിപ്പിക്കുന്നത്‌. കണത്തിന്റെ സഞ്ചാരപഥത്തെ നിയന്ത്രിക്കുന്നത്‌ ഒരു സ്ഥിരകാന്ത ക്ഷേത്രമാണ്‌. കണത്തെ ത്വരിത്രത്തിന്റെ കേന്ദ്രത്തിലൂടെ അകത്തേക്കു കടത്തിവിടുന്നു. ഓരോ തവണയും വൈദ്യുത ക്ഷേത്രത്തിന്റെ ദിശ മാറുമ്പോള്‍ കണം ഓരോ Dയില്‍ നിന്നും മറ്റേ Dയിലേക്ക്‌ പ്രവേശിക്കും വിധമാണ്‌ വൈദ്യുതക്ഷേത്രാവൃത്തി. സര്‍പ്പിളാകാര പഥത്തിലൂടെ സഞ്ചരിക്കുന്ന കണം നിശ്ചിത ഊര്‍ജനില കൈവരിക്കുമ്പോള്‍ പുറത്തുകടക്കുന്നു. 3. സിംക്രാടോണ്‍: ക്രമമായി വര്‍ധിച്ചുവരുന്ന ഒരു കാന്തികക്ഷേത്രമാണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. കണത്തിന്റെ വേഗത വര്‍ധിക്കുന്നതിനൊപ്പം കണത്തെ ഒരു വൃത്ത വലയത്തിനുള്ളില്‍ ഒതുക്കി നിര്‍ത്തുന്നത്‌ ഈ കാന്തിക ക്ഷേത്രമാണ്‌. കണത്തെ വൃത്താകാര പഥത്തിലേക്ക്‌ കടത്തിവിടുന്നു. ഈ പഥത്തിലെ നിരവധി സ്ഥാനങ്ങളില്‍ വെച്ച്‌ വൈദ്യുതക്ഷേത്രം ഉപയോഗിച്ച്‌ കണങ്ങളെ ത്വരിപ്പിക്കുന്നു. ആവശ്യമായ ഊര്‍ജം ലഭിക്കുന്നതോടെ കണങ്ങളെ പുറത്തെടുക്കുന്നു.
Page 203 of 301 1 201 202 203 204 205 301
Close