Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
PDFപി ഡി എഫ്‌. Portabe Document Format എന്നതിന്റെ ചുരുക്കപ്പേര്‌. രേഖകള്‍ കൈമാറുന്നതിന്‌ ഉപയോഗിക്കുന്നു. ടെക്‌സ്റ്റ്‌, ഗ്രാഫിക്‌സ്‌, ഫോണ്ടുകള്‍ തുടങ്ങിയവയും അവ പ്രദര്‍ശിപ്പിക്കുന്നതിനാവശ്യമായ മറ്റു വിവരങ്ങളും പൂര്‍ണമായും അടങ്ങിയിരിക്കും എന്നതുകൊണ്ട്‌ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റവും അപ്ലിക്കേഷന്‍ സോഫ്‌റ്റ്‌ വെയറും ഏതായാലും ഈ രേഖകള്‍ ഒരേപോലെ കാണാം.
peatപീറ്റ്‌. ചതുപ്പുകളില്‍ അടിഞ്ഞുകൂടുന്ന സസ്യാവശിഷ്‌ടങ്ങള്‍ കാലാന്തരത്തില്‍ ഭാഗികമായി വിഘടിച്ച്‌ രൂപം കൊള്ളുന്ന ഇരുണ്ട തവിട്ടുനിറമോ കറുപ്പ്‌ നിറമോ ഉള്ള പദാര്‍ഥം. പില്‍ക്കാലത്ത്‌ മണ്ണ്‌ വീണ്‌ മൂടി മര്‍ദവും ചൂടും വര്‍ധിക്കുകയും കല്‍ക്കരിയായി മാറുകയും ചെയ്യുന്നു. കല്‍ക്കരി രൂപീകരണത്തിന്റെ ആദ്യഘട്ടമായി കണക്കാക്കാം. വളമായും ഇന്ധനമായും പീറ്റ്‌ ഉപയോഗിക്കപ്പെടുന്നു.
pectoral fins ഭുജപത്രങ്ങള്‍. മത്സ്യങ്ങളുടെ തോള്‍വലയത്തോട്‌ ബന്ധിക്കപ്പെട്ടിട്ടുള്ള മീന്‍ചിറകുകള്‍.
pectoral girdleഭുജവലയം. മത്സ്യങ്ങളുടെ മുന്‍ഭാഗത്തെ ചിറകുകളെ ബന്ധിപ്പിക്കുന്ന, അസ്ഥികളും ഉപാസ്ഥികളും ഉള്‍ക്കൊള്ളുന്ന വലയം. നാല്‍ക്കാലി കശേരുകികളുടെ മുന്‍കാലുകളും (മനുഷ്യന്റെ കൈയ്യും) ഇതേ വലയത്തോടാണ്‌ ബന്ധിപ്പിച്ചിരിക്കുന്നത്‌.
pedal triangleപദികത്രികോണം. ഒരു ബിന്ദുവില്‍ നിന്ന്‌ ത്രികോണത്തിന്റെ ഭുജങ്ങള്‍ളിലേയ്‌ക്ക്‌ വരയ്‌ക്കുന്ന ലംബങ്ങള്‍ ഭുജങ്ങളെ സന്ധിക്കുന്ന ബിന്ദുക്കള്‍ ശീര്‍ഷങ്ങളായുള്ള ത്രികോണം.
pedicelപൂഞെട്ട്‌. പൂവിനെ സസ്യകാണ്ഡവുമായി ബന്ധിപ്പിക്കുന്ന തണ്ട്‌.
pedicleവൃന്ദകം. ഒരു അവയവത്തിന്റെ ആധാരഭാഗത്തുള്ള നേര്‍ത്ത ഭാഗം.
pedigreeവംശാവലിവംശാവലി
pedimentപെഡിമെന്റ്‌. ആഴത്തിലുള്ള ഖാദനത്തിന്റെ ( erosion) ഫലമായി മിനുസമാക്കപ്പെട്ടതും ചെരിഞ്ഞതുമായ തടശില. പ്രളയജലം കൊണ്ടുള്ള ഖാദനമാണ്‌ ഇവയുടെ രൂപീകരണത്തിന്‌ കാരണം.
pedipalpsപെഡിപാല്‍പുകള്‍. അരാക്‌നിഡാ വിഭാഗത്തില്‍ പെട്ട (എട്ടുകാലികള്‍) ജന്തുക്കളുടെ തലയിലെ രണ്ടാമത്തെ ഖണ്ഡത്തോടനുബന്ധിച്ച്‌ കാണുന്ന ഉപാംഗങ്ങള്‍.
pedologyപെഡോളജി. മണ്ണിനെക്കുറിച്ചുള്ള പഠനം.
peduncleപൂങ്കുലത്തണ്ട്‌. പൂങ്കുലയുടെ തണ്ട്‌.
pelagicപെലാജീയ. സമുദ്രാപരിതല ജലമേഖലയില്‍ ജീവിക്കുന്ന ജീവികളെ സൂചിപ്പിക്കുന്നത്‌. പെലാജീയ ജീവികളെ നെക്‌റ്റണ്‍, പ്ലാങ്‌റ്റണ്‍ എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു.
pellicleതനുചര്‍മ്മം. യൂഗ്ലീന പോലുള്ള ഏക കോശ ജീവികളുടെ ശരീരത്തിലെ കനം കുറഞ്ഞ സുതാര്യമായ ബാഹ്യപാളി.
Peltier effectപെല്‍തിയേ പ്രഭാവം. രണ്ടു വ്യത്യസ്‌ത ലോഹങ്ങള്‍ ചേര്‍ത്ത്‌ നിര്‍മിച്ച ഒരു പരിപഥത്തിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചാല്‍ ലോഹസന്ധികള്‍ തമ്മില്‍ താപവ്യത്യാസം സൃഷ്ടിക്കപ്പെടുന്ന പ്രതിഭാസം. വൈദ്യുതിയുടെ ദിശ മാറ്റിയാല്‍ മുമ്പ്‌ താപനില കൂടിയ സന്ധിയുടെ താപനില കുറയുകയും മറ്റേ സന്ധിയുടേത്‌ ഉയരുകയും ചെയ്യും. 1834ല്‍ ഫ്രഞ്ച്‌ ഭൗതികശാസ്‌ത്രജ്ഞനായ ഴാങ്‌ പെല്‍തിയെ ( Jean Peltier) ബിസ്‌മത്ത്‌ - കോപ്പര്‍ ചാലകങ്ങള്‍ ഉപയോഗിച്ച്‌ ആദ്യമായി നിരീക്ഷിച്ചു.
pelvic girdleശ്രാണീവലയം. കശേരുകികളുടെ ശരീരത്തിലെ പിന്‍കാലുകളെ ഘടിപ്പിക്കുന്ന അസ്ഥിവലയം. മത്സ്യങ്ങളുടെ ശ്രാണീപത്രങ്ങള്‍ ഇതിലാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌.
peneplainപദസ്ഥലി സമതലം. ഖാദന പ്രക്രിയ വഴി സമതലമാക്കപ്പെട്ട സ്ഥലം.
peninsulaഉപദ്വീപ്‌. അധികഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട വന്‍കര ഭാഗം. സമുദ്രത്തിലേക്ക്‌ ഉന്തിനില്‍ക്കുന്ന വലിയ ഭൂഭാഗം.
penisശിശ്‌നം. പുരുഷ ജനനേന്ദ്രിയം
pentadactyl limbപഞ്ചാംഗുലി അംഗം. നാല്‍ക്കാലി കശേരുകികളുടെ അഞ്ചുവിരലുകളുള്ള അംഗം. മുന്‍കാലുകളോ (കൈ) പിന്‍കാലുകളോ ആകാം. ഇവയുടെ ഘടന സമാനമായിരിക്കും. ഈ അടിസ്ഥാന ഘടനയില്‍ തക്കതായ മാറ്റങ്ങള്‍ വന്നിട്ടാണ്‌, മരത്തില്‍ കയറാനും മണ്ണുതുരക്കാനും പറക്കാനുമെല്ലാം ഉള്ള അവയവങ്ങള്‍ ഉണ്ടായത്‌.
Page 205 of 301 1 203 204 205 206 207 301
Close