Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
partitionപാര്‍ട്ടീഷന്‍. ഹാര്‍ഡ്‌ ഡിസ്‌കിനെ വിവിധ ഭാഗങ്ങളായി തിരിക്കുന്ന പ്രവര്‍ത്തനമാണ്‌ പാര്‍ട്ടീഷനിംഗ്‌. ഇങ്ങനെ തിരിച്ചു കഴിഞ്ഞാല്‍ രൂപപ്പെടുന്ന ഡ്രവുകളെ പാര്‍ട്ടീഷന്‍ എന്ന്‌ പറയുന്നു. വലിയ ഒരു മുറിയെ ഇടമറകള്‍ ഉപയോഗിച്ച്‌ പലതായി തിരിക്കുന്ന പ്രവര്‍ത്തനം പോലെയാണ്‌ ഇത്‌.
partition coefficientവിഭാജനഗുണാങ്കം. മിശ്രണം ചെയ്യാനാവാത്ത രണ്ട്‌ ദ്രാവകങ്ങളില്‍ ഒരു ലേയം ലയിക്കുമ്പോള്‍ ലേയത്തിന്റെ ഒരു ദ്രാവകത്തിലുള്ള ഗാഢതയും മറ്റേ ദ്രാവകത്തിലുള്ള ഗാഢതയും തമ്മിലുള്ള അനുപാതത്തിനാണ്‌ വിഭാജനഗുണാങ്കം എന്നുപറയുന്നത്‌.
parturitionപ്രസവം. സസ്‌തനങ്ങളുടെ ഗര്‍ഭാശയത്തില്‍ നിന്ന്‌ വളര്‍ച്ച പൂര്‍ത്തിയായ ഗര്‍ഭസ്ഥ ശിശു പുറത്തേക്ക്‌ വരുന്ന പ്രക്രിയ.
PASCALപാസ്‌ക്കല്‍. ഒരു കംപ്യൂട്ടര്‍ പ്രാഗ്രാമിങ്ങ്‌ ഭാഷ. ബ്ലെയ്‌സ്‌ പാസ്‌ക്കലിന്റെ ബഹുമാനാര്‍ഥം നല്‍കിയ പേര്‌.(computer science)
pascalപാസ്‌ക്കല്‍. (phy) പാസ്‌ക്കല്‍. മര്‍ദത്തിന്റെ SI ഏകകം. പ്രതീകം Pa. ഒരു ന്യൂട്ടന്‍ പ്രതി ചതുരശ്രമീറ്ററിന്‌ തുല്യം. ബ്ലെയ്‌സ്‌പാസ്‌ക്കലിന്റെ (1623-1662) ബഹുമാനാര്‍ഥം നല്‍കിയ പേര്‌.
Pascal’s triangleപാസ്‌ക്കല്‍ ത്രികോണം. ഒരു പ്രത്യേകതരത്തില്‍ ത്രികോണാകൃതിയിലുള്ള സംഖ്യകളുടെ വിന്യാസം. ഓരോ വരിയിലെയും സംഖ്യകള്‍ 1 ല്‍ ആരംഭിച്ച്‌ 1ല്‍ അവസാനിക്കണം. മുകളിലെ വരിയിലെ അടുത്തടുത്ത രണ്ട്‌ സംഖ്യകളുടെ തുകയാണ്‌ ആ സംഖ്യകളുടെ നടുവിലായി താഴത്തെ വരിയില്‍ വരുന്നത്‌. ഓരോ വരിയിലെയും സംഖ്യകള്‍ ദ്വിപദ വിപുലനത്തിലെ ഗുണോത്തരങ്ങളാണ്‌.
paschen seriesപാഷന്‍ ശ്രണി. ഹൈഡ്രജന്‍ ആറ്റത്തില്‍ ഇലക്‌ട്രാണുകള്‍ ബാഹ്യപരിപഥങ്ങളില്‍ നിന്ന്‌ മൂന്നാം ഓര്‍ബിറ്റിലേക്ക്‌ നിപതിക്കുമ്പോള്‍ ഉണ്ടാകുന്ന വികിരണങ്ങളുടെ ശ്രണി. 1/λ =R(1/32-1/n2):R= റിഡ്‌ബര്‍ഗ്‌ സ്ഥിരാങ്കം, n=4, 5, 6....
passage cellsപാസ്സേജ്‌ സെല്‍സ്‌. എന്‍ഡോഡെര്‍മിസിലെ കനം കുറഞ്ഞ ഭിത്തിയോടുകൂടിയ കോശങ്ങള്‍. കോര്‍ടെക്‌സില്‍നിന്നു വരുന്ന പദാര്‍ഥങ്ങള്‍ സംവഹനവ്യൂഹത്തിലേക്ക്‌ ഇതിലൂടെയാണ്‌ കടന്നുപോകുന്നത്‌.
passive absorptionനിഷ്‌ക്രിയ ആഗിരണം. ഊര്‍ജം ചെലവഴിക്കാതെ സസ്യങ്ങള്‍ ജലവും ലവണവും ആഗിരണം ചെയ്യുന്ന പ്രക്രിയ.
passive marginനിഷ്‌ക്രിയ അതിര്‌. വന്‍കര അതിര്‌. കനത്തില്‍ അവസാദ നിക്ഷേപങ്ങളുള്ള ലിഥോസ്‌ഫിയര്‍ ഫലകങ്ങളുടെ വക്കുകളാണിവ.
passwordപാസ്‌വേര്‍ഡ്‌. സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ പൂട്ടിവച്ചിരിക്കുന്ന ഫയലുകളും മറ്റും തുറക്കാനായി നല്‍കുന്ന അടയാള വാക്ക്‌. ഓരോ ഉപയോക്താവിന്റെ പേരിനൊപ്പം ഇത്തരം ഒരു അടയാള വാക്ക്‌ നല്‍കും. ഈ അടയാളവാക്ക്‌ ഉപയോഗിച്ചാണ്‌ സോഫ്‌റ്റ്‌വെയര്‍ ഉപയോക്താവിനെ തിരിച്ചറിയുന്നത്‌. ഇ-മെയിലുകളിലും ഇന്റര്‍നെറ്റ്‌ അക്കൗണ്ടുകളിലുമെല്ലാം ഈ അടയാളവാക്ക്‌ നിര്‍ണ്ണായകമാണ്‌.
pasteurization പാസ്‌ചറീകരണം. പാലു പോലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ തിളനിലയേക്കാള്‍ കുറഞ്ഞ താപനിലയില്‍ ചൂടാക്കി പ്രകൃതിദത്തമായ സ്വാദ്‌ നശിക്കാതെ ഭാഗികമായി അണുനാശനം ചെയ്യുന്ന സംസ്‌കരണരീതി. ലൂയി പാസ്‌ചര്‍ ആദ്യമായി ആവിഷ്‌കരിച്ചു. ഉദാ: പാല്‍ 620Cല്‍ 30 മിനിട്ടു ചൂടാക്കി പാസ്‌ചറീകരണം നടത്താം.
patagiumചര്‍മപ്രസരം. പറക്കുന്ന അണ്ണാന്‍, പല്ലി എന്നിവയില്‍ കാണുന്ന ചര്‍മ ഭാഗം. വിരലുകള്‍ക്കിടയ്‌ക്കും വിരലുകള്‍ക്കും ശരീരത്തിനുമിടയ്‌ക്കും വ്യാപിച്ചുകിടക്കുന്നു.
path differenceപഥവ്യത്യാസം. -
pathogenരോഗാണുരോഗകാരകം.
pathology രോഗവിജ്ഞാനം.രോഗവിജ്ഞാനം.
Pauli’s Exclusion Principle. പളൗിയുടെ അപവര്‍ജന നിയമം. ഫെര്‍മിയോണുകള്‍ക്കു മാത്രം ബാധകമായ ക്വാണ്ടം നിയമം. 1925 ല്‍ വോള്‍ഫ്‌ ഗാംഗ്‌ പളൗി അവതരിപ്പിച്ചു. ഒരു വ്യവസ്ഥയില്‍ ഒരേ ക്വാണ്ടം അവസ്ഥയില്‍ ഒന്നിലേറെ കണങ്ങള്‍ക്ക്‌ സ്ഥിതി ചെയ്യാനാവില്ല എന്ന തത്ത്വം. ക്വാണ്ടം നമ്പറുകളില്‍ ഒന്നെങ്കിലും വ്യത്യസ്‌തമായിരിക്കണം. ഉദാ: ഹൈഡ്രജന്‍ അണുവിന്റെ തറനിലയില്‍ വിപരീത സ്‌പിന്‍ ഉള്ള രണ്ട്‌ ഇലക്‌ട്രാണുകള്‍ മാത്രമേ ഉള്‍ക്കൊള്ളാനാകൂ; ഒരു ഹാഡ്രാണില്‍ 3 വ്യത്യസ്‌ത വര്‍ണ ക്വാര്‍ക്കുകളേ അനുവദനീയമായുള്ളൂ.
payloadവിക്ഷേപണഭാരം. ഒരു വിക്ഷേപണി അല്ലെങ്കില്‍ ബഹിരാകാശ വാഹനം വഹിക്കുന്ന ചരക്ക്‌. വിക്ഷേപണത്തിനുള്ള ഉപഗ്രഹങ്ങള്‍, ഉപകരണങ്ങള്‍, പരിപഥത്തില്‍ എത്തിക്കുവാനുള്ള മറ്റു വസ്‌തുക്കള്‍ എന്നിവയാകാം.
PCപി സി. -
PDAപിഡിഎPersonal Digital Assistant.ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആവശ്യം വരുന്ന ഓഫീസ്‌ ജോലികള്‍ നിര്‍വ്വഹിക്കുന്ന, കൈക്കുള്ളില്‍ ഒതുങ്ങുന്ന കമ്പ്യൂട്ടര്‍. ടെക്‌സ്റ്റ്‌ എഡിറ്റര്‍, സ്‌പ്രഡ്‌ഷീറ്റ്‌, അഡ്രസ്‌ ബുക്ക്‌, അലാറം, ടൈം ഷെഡ്യൂള്‍, വെബ്‌ ബ്രസൗര്‍ തുടങ്ങിയ നിരവധി സോഫ്‌റ്റ്‌വെയറുകള്‍ ഇവയില്‍ ഉണ്ടായിരിക്കും. സ്‌മാര്‍ട്ട്‌ ഫോണുകളുടെ വരവോടെ പ്രചാരത്തിലില്ലാതായി.
Page 204 of 301 1 202 203 204 205 206 301
Close