Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
panicleബഹുശാഖാപുഷ്‌പമഞ്‌ജരി. അനവധി ശാഖകളുള്ള റെസിമോസ്‌ പൂങ്കുല. പൂങ്കുലത്തണ്ട്‌ ശാഖകളായി പിരിഞ്ഞ്‌ ഓരോ ശാഖയിലും പൂക്കളുണ്ടാവുന്നു. ഉദാ: മാവിന്റെ പൂങ്കുല.
panthalassa പാന്‍തലാസ. പെര്‍മിയന്‍ മഹായുഗത്തില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ബൃഹദ്‌ ഭൂഖണ്ഡമായ പാന്‍ജിയായെ ചുറ്റി സ്ഥിതി ചെയ്‌തിരുന്നതായി കണക്കാക്കപ്പെടുന്ന മഹാസമുദ്രം. വന്‍കരാനീക്കത്തിന്റെ ഫലമായി ഇവ വ്യത്യസ്‌ത മഹാസമുദ്രങ്ങളായി വിഭജിക്കപ്പെട്ടു. ആല്‍ഫ്രഡ്‌ വെഗനറാണ്‌ ഈ പേരിട്ടത്‌.
papainപപ്പയിന്‍. മാംസ്യത്തെ ദഹിപ്പിക്കുന്ന ഒരു എന്‍സൈം. പപ്പായയില്‍ ധാരാളമായി ഉണ്ട്‌. മാംസാഹാരങ്ങള്‍ പാചകം ചെയ്യുമ്പോള്‍ പപ്പായ ചേര്‍ത്താല്‍ മൃദുത്വം ഉണ്ടാകുന്നത്‌ ഈ എന്‍സൈമിന്റെ സാന്നിദ്ധ്യം കൊണ്ടാണ്‌.
paper electrophoresisപേപ്പര്‍ ഇലക്‌ട്രാഫോറസിസ്‌. പേപ്പര്‍ ക്രാമറ്റോഗ്രാഫിയുടെ രൂപാന്തരണമാണിത്‌. അവശോഷണ കടലാസ്സുകള്‍ നിറഞ്ഞ ഇലക്‌ട്രാലൈറ്റുകളുടെ ആറ്റങ്ങളില്‍കൂടി വൈദ്യുതി പ്രവഹിപ്പിക്കുമ്പോള്‍, അജ്ഞാതമായ സാമ്പിളിലെ ചാര്‍ജിത തന്മാത്രകള്‍ ആനോഡിലേക്കോ കാഥോഡിലേക്കോ നീങ്ങുന്ന പ്രതിഭാസം.
papillaപാപ്പില. 1. ജന്തുക്കളുടെ ചില കലകളുടെയും അവയവങ്ങളുടെയും ഉപരിതലത്തില്‍ നിന്ന്‌ ഉന്തി നില്‍ക്കുന്ന ഭാഗങ്ങള്‍. ഉദാ: നാവിലെ സ്വാദ്‌ മുകുളങ്ങള്‍. 2. പുഷ്‌പദളങ്ങളുടെ പ്രതലങ്ങളില്‍ കാണുന്ന കോണ്‍ ആകൃതിയുള്ള സൂക്ഷ്‌മ വളര്‍ച്ചകള്‍.
pappusപാപ്പസ്‌. രോമങ്ങളോ ശല്‌ക്കങ്ങളോ ആയി രൂപാന്തരപ്പെട്ട വിദളങ്ങള്‍. കമ്പോസിറ്റേ കുടുംബത്തിലെ ചെടികളുടെ പൂക്കളില്‍ കാണുന്നു. ഉദാ: പൂവാംകുറുന്തല.
paraപാര. ബെന്‍സീന്‍ വലയത്തില്‍ രണ്ട്‌ പ്രതിസ്ഥാപിതങ്ങള്‍ 1, 4 സ്ഥാനങ്ങളില്‍ വരുമ്പോള്‍ കിട്ടുന്ന സംയുക്തം പാര പ്രതിസ്ഥാപിതമാണ്‌. ഇതിനെ p എന്ന ലിപികൊണ്ടാണ്‌ സൂചിപ്പിക്കുന്നത്‌. ഉദാ:- p- ക്ലോറോ ടൊളുവീന്‍
para sympathetic nervous systemപരാനുകമ്പാ നാഡീവ്യൂഹം. കശേരുകികളില്‍ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന രണ്ട്‌ നാഡീവ്യൂഹങ്ങളില്‍ ഒന്ന്‌. ഈ നാഡീനാരുകളുടെ അറ്റത്തുനിന്നും അസറ്റെല്‍ കോളിന്‍ സ്രവിക്കുന്നു. അനുകമ്പാനാഡീ വ്യൂഹത്തിന്റെ (sympathetic nervous system) വിപരീത പ്രവര്‍ത്തനമാണ്‌ പരാനുകമ്പാ നാഡീവ്യൂഹത്തിനുള്ളത്‌.
parabolaപരാബോള. -
paraboloidപരാബോളജം. ഒരു കേന്ദ്ര അക്ഷത്തിലൂടെ കടന്നുപോകുന്ന ഏതു സമതലംകൊണ്ടു ഖണ്ഡിച്ചാലും കിട്ടുന്ന പരിഛേദം പരാബോള ആയിട്ടുള്ള വക്രപ്രതലം. പൊതുവേ രണ്ടു തരത്തിലുണ്ട്‌. 1. പരിക്രമപരാബോളജം ( elliptic paraboloid). ഒരു പരാബോളയെ അതിന്റെ അക്ഷത്തെ ആധാരമാക്കി കറക്കിയാല്‍ കിട്ടുന്നത്‌. ഇത്തരം തലങ്ങള്‍ ദൂരദര്‍ശിനികളുടെ ദര്‍പണങ്ങള്‍ക്കും സെര്‍ച്ച്‌ ലൈറ്റുകള്‍ക്കും റേഡിയോതരംഗ ആന്റിനകള്‍ക്കും മറ്റും ഉപയോഗിക്കുന്നു.എന്ന സമവാക്യം കൊണ്ട്‌ സൂചിപ്പിക്കുന്നു. 2. ഹൈപെര്‍ബോളിക പരാബോളജം ( hyperbolic paraboloid). ഒരു ആധാര (x, y) പ്രതലത്തിന്‌ സമാന്തരമായ പരിഛേദങ്ങള്‍ ഹൈപെര്‍ബോളകളായതും അതിന്‌ ലംബദിശയിലുള്ള (yz, zx) പ്രതലങ്ങള്‍ക്ക്‌ സമാന്തരമായ പരിഛേദങ്ങള്‍ പരാബോളകളായതുമാണ്‌. ആണ്‌ സമവാക്യം.
paradox. വിരോധാഭാസം. വ്യത്യസ്‌ത വിശകലനങ്ങളില്‍ പരസ്‌പര വിരുദ്ധമായ നിഗമനങ്ങളിലെത്തുന്ന പ്രസ്‌താവനകളോ ആശയങ്ങളോ. ഉദാ: ""ഞാനൊരു നുണയനാണ്‌'' എന്ന പ്രസ്‌താവന ഒരു നുണയന്റേതാണോ സത്യസന്ധന്റേതാണോ എന്ന്‌ ഉറപ്പിക്കാനാവില്ല. ഈ പ്രസ്‌താവന ഒരു വിരോധാഭാസം ആണ്‌.
paraffinsപാരഫിനുകള്‍. പൂരിത ഹൈഡ്രാകാര്‍ബണുകളായ ആല്‍ക്കേനുകള്‍. സാമാന്യ തന്മാത്രാ സൂത്രം CnH2n+2. മൂന്നു വിധത്തിലുണ്ട്‌. 1. ദ്രവപാരഫിന്‍. മരുന്നു വ്യവസായത്തിലും സന്ദൗര്യ സംവര്‍ധക വസ്‌തുക്കളുടെ നിര്‍മാണത്തിലും ഉപയോഗിക്കുന്നു. 2. അര്‍ധഖരപാരഫിന്‍. സ്‌നേഹകം ആയും ഓയിന്‍മെന്റുകള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. 3. ഖരപാരഫിന്‍. മെഴുക്‌, മെഴുകുതിരി നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നു.
parahydrogenപാരാഹൈഡ്രജന്‍. -
parallaxലംബനം/ദൃക്‌ഭ്രംശം. ഒരു ആധാരരേഖയിലെ രണ്ട്‌ സ്ഥാനങ്ങളില്‍ നിന്നും നിരീക്ഷിക്കുമ്പോള്‍ പശ്ചാത്തലത്തെ ആധാരമാക്കി ഒരു നിര്‍ദിഷ്‌ട വസ്‌തുവിന്റെ സ്ഥാനത്തില്‍ ഉണ്ടായതായി അനുഭവപ്പെടുന്ന മാറ്റം. ലംബനം മൂലം അളവില്‍ വരുന്ന വ്യത്യാസമാണ്‌ ലംബനപ്പിശക്‌. നക്ഷത്രദൂരങ്ങള്‍ അളക്കാനുപയോഗിക്കുന്നു.
parallel of latitudesഅക്ഷാംശ സമാന്തരങ്ങള്‍. അക്ഷാംശരേഖകള്‍.
parallel portപാരലല്‍ പോര്‍ട്ട്‌. കമ്പ്യൂട്ടറില്‍ അനുബന്ധ ഘടകങ്ങള്‍ ബന്ധിപ്പിക്കാനുപയോഗിക്കുന്ന ഭാഗം. ഇതിലൂടെ ഡാറ്റ പാരലല്‍ സംവിധാനത്തിലാണ്‌ അയയ്‌ക്കപ്പെടുന്നത്‌. അതായത്‌ 32 bit പാരലല്‍ പോര്‍ട്ട്‌ ആണെങ്കില്‍ ഒരേ സമയം 32 bit ഡാറ്റ അയയ്‌ക്കും. പ്രിന്ററുകള്‍ ആണ്‌ സാധാരണയായി ഇവയില്‍ കണക്‌ടു ചെയ്യുന്നത്‌.
parallelogramസമാന്തരികം. രണ്ട്‌ ജോഡി എതിര്‍ വശങ്ങളും സമാന്തരമായുള്ള ചതുര്‍ഭുജം. ഇവയുടെ എതിര്‍ വശങ്ങള്‍ തുല്യമായിരിക്കും. വികര്‍ണങ്ങള്‍ സമഭാജികളായിരിക്കും.
parallelopipedസമാന്തരഷഡ്‌ഫലകം. ആറുവശങ്ങളുള്ളതും ഓരോ വശത്തിന്റെയും അതിര്‍രേഖകള്‍ ചേര്‍ന്ന്‌ സാമാന്തരികം രൂപപ്പെടുത്തുന്നതുമായ ഘനരൂപം. ഓരോ വശത്തിന്റെയും അതിര്‌ ദീര്‍ഘചതുരമായാല്‍ സമകോണീയഷഡ്‌ഫലകം. സമചതുരമായാല്‍ ഘനരൂപം (ക്യൂബ്‌).
paramagnetism അനുകാന്തികത. ഒരു വസ്‌തുവെ ബാഹ്യകാന്ത ക്ഷേത്രത്തിന്‌ വിധേയമാക്കുമ്പോള്‍ അതേ ദിശയില്‍ തന്നെ കാന്തവല്‍ക്കരിക്കപ്പെടുക എന്ന കാന്തസ്വഭാവം. കാന്തികപാരഗമ്യത ധനസംഖ്യയായിരിക്കുന്ന വസ്‌തുക്കളുടെ സ്വഭാവം. കാന്തശീലത താരതമ്യേന കുറവായിരിക്കും. ഒരു കാന്തിക ക്ഷേത്രത്തില്‍വെച്ച അനുകാന്തിക വസ്‌തു ക്ഷേത്രത്തിന്‌ സമാന്തരമായി നില്‍ക്കാന്‍ ശ്രമിക്കും. ഒരു നിശ്ചിത താപനിലയ്‌ക്കുമുകളില്‍ എല്ലാ അയസ്‌കാന്തിക വസ്‌തുക്കളും അനുകാന്തികമായി മാറും. ഈ താപനിലയാണ്‌ ക്യൂറി താപനില.
parameter പരാമീറ്റര്‍പ്രാചലം. അന്യോന്യം ആശ്രയിക്കുന്ന രണ്ടിലേറെ ചരങ്ങളുള്‍പ്പെട്ട ഒരു പ്രക്രിയയില്‍ ഒരു ചരത്തെ സ്ഥിരമാക്കി നിര്‍ത്തി മറ്റു ചരങ്ങളുടെ പരസ്‌പര ബന്ധം പഠനവിധേയമാക്കുക സാധാരണമാണ്‌. സ്ഥിരമാക്കി നിര്‍ത്തിയ ചരത്തെ പരാമീറ്റര്‍ എന്നു പറയും. പരാമീറ്ററിന്റെ മൂല്യം മാറ്റി ഇത്‌ ആവര്‍ത്തിക്കാം. ഉദാ: ഒരു ശ്യാമവസ്‌തു ഉത്സര്‍ജിക്കുന്ന വൈദ്യുത കാന്തിക വികിരണത്തിന്റെ തരംഗദൈര്‍ഘ്യവും തീവ്രതയും താപനില പ്രാചലമായെടുത്ത്‌ വരച്ച ആരേഖങ്ങളാണ്‌ ചിത്രത്തില്‍.
Page 202 of 301 1 200 201 202 203 204 301
Close