Read Time:12 Minute


ഡോ ജയകൃഷ്ണന്‍ ടി.

 

കോവിഡ് വൈറസിന്റെ വ്യാപനത്തോടൊപ്പം കഴിഞ്ഞ ഒരു വർഷമായി പതിവിൽ കൂടുതലായി ആശുപത്രികളുടെ തീവ്ര പരിചരണ വാർഡുകളിൽ തീപിടുത്തത്തെ തുടർന്ന് ആളപായങ്ങളുടെ വാർത്തകളും കേട്ട് വരികയാണ്. ഇന്ത്യയിൽ തന്നെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇരുപത്തി നാലിലധികം ആശുപത്രി അഗ്‌നിബാധകളും തുടർന്ന് നൂറിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ കോവിഡിനോടനു ബന്ധിച്ച് അധികം വായുസഞ്ചാരമില്ലാത്ത ഇടങ്ങളായ ഉപയോഗിച്ച് തീവ്ര പരിചരണ യൂനിറ്റുകളിലേയും, വെൻറിലേറ്ററുകളിലേയും  ഓക്സിജൻ ഉപയോഗിച്ച ചികിത്സകൾക്രമാതീതമായി വർദ്ധിക്കുകയും ,  ഇലക്ട്രിസിറ്റിയുടേയും ഡിമാൻ്റ് വർദ്ധിക്കുകയും ചെയ്തതിനാലാണ് തീപിടുത്ത അപകടങ്ങൾ വർദ്ധിക്കുന്നത്.

ഓക്സിജൻ ജീവജാലകളുടെ പ്രാണവായുവാണ്. ഓക്സിജൻ ഇല്ലാതെ മനഷ്യർക്ക് മിനുട്ടുകൾ പോലും ജീവിക്കാൻ സാധ്യമല്ല. സാധാരണ നമ്മൾ ശ്വസിക്കുന്ന അന്തരീക്ഷവായുവിൽ 21 % ത്തോളം മാത്രമാണ് ഓക്സിജൻ ഉള്ളത്. ഈ അളവ് അൽപം കൂടുമ്പോൾ തന്നെ (24%) വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട മുറികളിൽ തന്നെ തീ പിടുച്ചുള്ള അപകടങ്ങൾക്ക് സാധ്യത ഉണ്ട്. മുറികളിലെ ഓക്സിജൻ കൂടുതലുള്ള അന്തരീക്ഷം, ആൾക്കഹോൾ അംശം ചേർന്നിട്ടുള്ള ലായനികൾ, ഓക്സിജൻ പൈപ്പുകളിലോ , ഹോസുകളിലോ, വാൽവുകളിലോ ഉണ്ടാകുന്ന ചോർച്ച , ഓക്സിജൻ ഉപകരണങ്ങൾ സൂക്ഷിച്ച് വെക്കുന്നതിൻ്റേയും കൈകാര്യം ച്ചെയ്യുന്നതിന്റേയും സൂക്ഷ്മത ക്കുറവ്, ഇലക്ട്രിക് ഉപകരണങ്ങളുടേയും വയറിങ്ങുകളുടേയും തകരാറുകൾ ആശുപത്രി ഉപകരണങ്ങളുടെ പ്രവർത്തന തകരാറുകൾ എന്നിവയാണ് ഈ അപകടങ്ങൾക്കുള്ള  പ്രധാന കാരണങ്ങൾ. സാനിറൈറ സർ പോലുള്ള  ആൾക്കഹോൾ ലായനികളും, എണ്ണയും ഗ്രീസും പോലുള്ള  വസ്തുക്കളുമായി ചേർന്ന് തീ പിടിക്കാൻ കൂടുതല്‍ സാധ്യതയുഉണ്ടാക്കുന്നുണ്ട്. കൂടുതല്‍ ഓക്സിജൻ  ലഭ്യമാകുമ്പോള്‍ മറ്റു വസ്തുക്കളുടെ ജ്വലന പൊയിന്റുംകുറഞ്ഞുവരികയും എളുപ്പം തീ പിടിക്കുകയും ചെയ്യും. യുറോപ്പിൽ കഴിഞ്ഞ് വർഷം ഉണ്ടായിട്ടുള്ള  കോവിസ് ആശുപത്രികളിലെ  അഗ്നി ബാധകളിൽ അറുപത് ശതമാനവും ഇലക്ടിക് ഷോർട്ട് സർക്ക്യൂട്ടുകളായിരുന്നു കാരണം.

ഇപ്പോള്‍ സാധാരണ ആശുപത്രികളിലും / വീടുകളിലും കോവിഡ്19 രോഗികള്‍ക്ക് ഓക്സിജൻ ഉപയോഗിച്ച് ചികിത്സ നല്‍കിവരുന്നുണ്ട്. അതിനാൽ ഇതിനെക്കുറിച്ച് ആശുപത്രി ജീവനക്കാർ മാത്രമല്ല രോഗികള്‍ക്കും സാധരണക്കാർക്കും അവബോധം ഉണ്ടാവേണ്ടതുണ്ട്.

വീടുകളിലും ആശുപത്രികളിലും രോഗികള്‍ക്ക് ഓക്സിജൻ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • ഓക്സിജൻ സിലിണ്ടറുകൾ മെഡിക്കൽ ഉപയോഗത്തിനുള്ളതും ശരിയായി ലേബൽ ഉള്ളതുമാകണം എന്ന് ഉറപ്പ് വരുത്തണം. അവ  വ്യവസായ ആവശ്യത്തിനുള്ള താകരുത് .
 • സിലിണ്ടറുകൾ  വാഹനങ്ങളിൽ കൊണ്ട് പോകുമ്പോൾ യാത്രക്കാരുടെ സീറ്റിൽ വെക്കരുത്‌. പരമാവധി തുറന്നിട്ട കാർട്ടുകളിൽ “ തന്നെ കൊണ്ട് പോകണം.
 • സിലിണ്ടർ  എവിടെയായാലും, എപ്പോഴും കുത്തന്നെ തന്നെ വെച്ചിരിക്കണം.
 • സ്റ്റോർ ചെയ്യുന്ന ഇടങ്ങൾ വായുസഞ്ചാരമുള്ളതും (ഗ്രില്ലുകൾ ഉള്ള) ഇവിടെ കാലിയായതും അല്ലാത്തതുമായ സിലിണ്ടറുകൾ വേവ്വേറെ അവ തമ്മിൽ മുട്ടി ഉരസാതെ  സൂക്ഷിക്കേണ്ടതുമാണ്.
 • സിലിണ്ടറുകൾ ആശുപത്രി വാർഡുകളിൽ  നിലത്ത് കിടത്തി വെച്ചോ /ഉരുട്ടിയോ കൊണ്ട് പോകാതെ ട്രോളികളിൽ തന്നെ ചങ്ങല/ബ്രാക്കറ്റ് കൊണ്ട് ബന്ധിച്ച് കൊണ്ട് പോകണം.
 • സിലിണ്ടറും അനുബന്ധ ഭാഗങ്ങളും വായു നിബന്ധമായി ഫിറ്റ് ചെയ്തിട്ടുണ്ടാകണം എന്ന് ഉറപ്പു വരുത്തണം .
 • എവിടെയായാലും സിലിണ്ടർ തീ, ചൂടാകുന്ന വസ്തുക്കൾ, ഇലക്ടീക് ഉപകരണങ്ങൾ, ഇവകളുടെ അകലെയായിരിക്കണം വെയ്ക്കേണ്ടത് . രോഗികകളുടെ കിടക്കയിലോ, കട്ടിലിനോടോ  ചേർന്നോ സിലിണ്ടർ വെയ്ക്കരുത്.
 • ഓരോ തവണയും ഉപയോഗത്തിന് മുമ്പ് സിലിണ്ടറിലെ പ്രഷർ പരിശോധിക്കണം. വാൽവുകൾ തുറക്കുമ്പോൾ സാവധാനത്തിൽ മാത്രമേ തുറക്കാവു.  ഓരോ സമയവും ഉപയോഗം കഴിഞ്ഞാൽ, ഉടനെ  വാൽവ് ക്ലോസ് ചെയ്യണം.
 • ലീക്കുകൾ പരിശോധിക്കാൻ എണ്ണ, സോപ്പ് ലായനികൾ ഉപയോഗിക്കരുത്. പകരം ആവശ്യമെങ്കിൽ ഡിറ്റർ ജൻ്റ് ലായനികൾ ഉപയോഗിക്കാം. “ശു….” ശബ്ദം കേള്‍ക്കുകയോ /ലീക്ക് സംശയിക്കുകയോ ആണെങ്കിൽ സിലിണ്ടർ ഉപയോഗിക്കരുത്.
 • ആഴ്ചയിലൊരിക്കൽ എങ്കിലും വാർഡുകളിൽ സിലിണ്ടർ, വാൽവ്, ഫ്ളോമീറ്റർ  തുടങ്ങിയവ തുണി ഉപയോഗിച്ച് തുടച്ച് പൊടിപടലങ്ങൾ,  അഴുക്കുകൾ ഇവ  വൃത്തിയാക്കിയിരിക്കണം.
 • ഓക്സിജൻ ഉപയോഗിക്കുന്ന സ്ഥലങ്ങളിലൊക്കെ വായു സഞ്ചാരത്തിനായി ജനലുകളും വാതിലുകളും തുറന്ന് വെക്കുകയും വേണം. ഓക്സിജൻ ഉപയോഗിക്കുന്ന മുറികളിലെ ഫർണിച്ചറുകളും , കിടക്കയും വിരികളും , കർട്ടനുകളും എളുപ്പം തീപിടിക്കാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതാവണം.
 • ഈ മുറികളില്‍ / വാർഡുകളിൽ എളുപ്പം തീപിടിക്കുന്ന സ്പിരിറ്റ്, സാനിറ്റൈസറുകൾ തുടങ്ങിയവ ഓക്സിജൻ സ്രോതസുകളിൽ നിന്ന് മാറി  പ്രത്യേകമായി അടച്ച് സ്റ്റോർ ചെയ്യേണ്ടതാണ്.
 • മുറിയില്‍ പുകവലി ,തീയുടെ മറ്റു ഉപയോഗം, പാചകം  ഇവ തീര്‍ത്തും പാടില്ല.
 • സിലിണ്ടറുകളിൽ നിന്ന് രോഗികളിലേക്ക് ഓക്സിജൻ  ഫ്ളോ നിയന്ത്രിക്കന്ന റഗുലേറ്റർ   വാൽവുകൾ ഇവ  തകരാർ ആയാൽ ഉടൻ മാറ്റേണ്ടതാണ്.  രോഗികൾ ഉപയോഗിക്കാത്ത ഇടവേളകളിലൊക്കെ ഓഫ് ചെയ്യേണ്ടതുമാണ്.
 • രോഗികൾക്ക് ഓക്സിജൻ നൽകുന്ന കാനൂല, കത്തീറ്റർ, മാസ് കകൾ ഇവയുടെ കളിൽ ലീക്കുകൾ /ദ്വാരങ്ങൾ ഉണ്ടായാൽ ഉടൻ മാററണം.  ലീക്ക് സംശയിക്കുകയാണെങ്കിൽ ഒരു പാത്രത്തിൽ വെള്ളമെടുത്ത്  “ബബിൾ ” ടെസ്റ്റ് ചെയ്ത് നോക്കി ഉറപ്പുവരുത്തണം .
 • രോഗികൾ ഡോക്ടർമാരുടേയോ, നേഴ്സ്മാരുടേയോ  നിർദ്ദേശമില്ലാതെ രോഗികൾക്ക് ഓക്സിജൻ നൽകുന്ന  ട്യൂബുകള്‍  മാറ്റരുത്. രോഗിയുടെ  ഭക്ഷണം, വിസർജനം , പരിശോധന തുടങ്ങിയതോ  മ റ്റ്  ഏതെങ്കിലും ആവശ്യങ്ങൾക്കായി ഇവ മാറ്റുമ്പോൾ ” വാൽവ് ഓഫ് “ചെയ്യേണ്ടതുമാണ്. ഇല്ലെങ്കിൽ ഓക്സിജൻ പാഴാക്കുകയും  മുറിയിലെ അതിന്റെ സാന്ദ്രത കൂടി തീ പിടുത്തത്തിനും കാരണമാകാം.
 • ഓക്സിജൻ ഉപയോഗിയ്ക്കുന്ന മുറികളിലെ പവർ സപ്ലൈയും, വയറിങ്ങും, സ്വിച്ചുകളും , സർക്കൂട്ട് ബ്രെയ്ക്കറുകളും കുറ്റമറ്റതാണെന്ന് ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഒരിക്കലും സ്പാർക്കുകൾ ഉണ്ടാകാൻ പാടില്ല’
 • മുറികളില്‍ /ആശുപത്രി വാർഡുകളിലെ ചികിത്സാ ഉപകരണങ്ങൾ ഇലക്ട്രിക് തകരാറുകൾ ഇല്ലാത്തതാകണം.
 • ഹീറ്ററുകൾ, ഇൻഡക്ഷൻ കുക്കറുകൾ ‘ മെബൈൽ ഫോൺ  തുടങ്ങിയയുടെ ചാർജുകൾ, ടി.വി മുതലായവ ഓക്സിജൻ സിലിണ്ടറിന് സമീപത്ത് പ്രവർത്തിക്കരുത്.അപകടസൂചനയുണ്ടായാൽ ഓക്സിജൻ സിസ്റ്റവു മായി ബന്ധപ്പെട്ട വൈദ്യുതി ഓഫ് ചെയ്യണം.

ആശുപത്രികളില്‍ ശ്രദ്ധിക്കേണ്ടത് :

 • നിലവിലുള്ള ഫയര്‍ സേഫ്റ്റി ചട്ടങ്ങള്‍/നിബന്ധനകള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്
 • ഓക്സിജൻ ടാങ്കകൾ, ജനറേറ്റർ പോലുള്ള കേന്ദ്രീകൃത ഓക്സിജൻ സൗകര്യമുള്ള സ്ഥലങ്ങളിൽ ഇവിടെ നിന്നുള്ള വിതരണ പൈപ്പുകൾ പോകേണ്ടത് വൃത്തിയുള്ളതും വായു സഞ്ചാരം ഉള്ള സ്ഥലങ്ങളിൽ കൂടിയാകണം’.
 • ഇവയ്ക്ക് പുറമേയുള്ള അടയാളങ്ങളും, സൂചനകളും (Arrows ) പെയിൻ്റ് ചെയ്ത് മറക്കരുത്. ഇവയിലെ ലീക്കേജുകൾ തകരാറുകൾ  ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്. ഉണ്ടെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യുകയും വേണം.
 • ആശുപത്രി മുറികളിൽ തീ പിടുത്ത അപകടത്തിന്റെ “അപായസൂചന “നൽകുന്ന വാണിങ് പോസ്റ്ററുകളും, “പുകവലി നിരോധന സ്ഥലം”  എന്ന ബോർഡുകളും രോഗികള്‍ കാണത്തക്ക സ്ഥാപിച്ചിട്ടുണ്ടാവണം. ഒപ്പം അപകടം ഉണ്ടായാൽ ബന്ധപ്പെടാവുന്ന  എമർജൻസി കോൺട്രാക്ട് നമ്പരുകളും ഡിസ്‌പ്ലേ ചെയ്തിരിക്കണം.
 • തീപിടുത്തം ഉണ്ടാകുകയാണെങ്കിൽ നേരത്തെ പുക ഡിറ്റക്ട് ചെയ്യുന്ന ഫയർ അലാറം ഉണ്ടായിരിക്കണം.
 • തീപിടുത്തം ഉണ്ടാകുകയാണെങ്കിൽ ഓരോ നിലയിൽ നിന്നും എങ്ങിനെയാണ് രക്ഷപ്പെടേണ്ടതെന്ന വഴി കാണിക്കുന്ന ചിത്രവും പുറത്തേക്ക് കടക്കുന്ന വാതിലും വ്യക്തമായി ‘ലൈറ്റ് ചെയ്തു് കാണിച്ചിരിക്കണം.  ഈ വഴികളിൽ ഒരിക്കലും മറ്റ് സാധനങ്ങൾ, പെട്ടി കൾ , അലമാരകൾ , കട്ടിലുകൾ ഇ വ വെച്ച്  തടസ്സങ്ങൾ ഉണ്ടാകരുത്.
 • തീപിടുത്തമുണ്ടായാൽ കെടുക്കേണ്ട “ഫയർ എക്സ്റ്റിൻഗിഷറുകള്‍”  അടുത്ത് തന്നെ ആവശ്യത്തിനു  ഉണ്ടാവുകയും ഇവയുടെ പ്രവർത്തനക്ഷമത ഇടയ്ക്കിടെ ചെക്ക് ചെയ്ത് ഉറപ്പിക്കൂകയും വേണം.
 • കൂടാതെ ആവശ്യത്തിനനുസരിച്ച് സ്ഥിരം ടാങ്കുകളിൽ വെള്ളത്തിന്റെ സ്റ്റോക്കും, സ്പ്രിങ്കൾ, വെള്ള മൊഴിച്ച് കെടുത്താനുള്ള പൈപ്പുകളുടെ  സൗകര്യങ്ങളും വേണം.
 • ജീവനക്കാർക്ക് മുഴുവൻ ഇടയ്ക്കിടെ പരിശീലനം നൽകുകയും മോക് ഡ്രില്ലുകൾ നടത്തുകയും വേണം.


 

ലൂക്ക ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് : വ്യാപനം, കാഠിന്യം, വകഭേദങ്ങൾ
Next post വൈദ്യശാസ്ത്രത്തിലെ ഡാർവിൻ – പ്രൊഫ.എം.ശിവശങ്കരൻ അനുസ്മരണ പ്രഭാഷണം – ഡോ.കെ.പി.അരവിന്ദൻ
Close