അമീദിയോ അവോഗാദ്രോ

അവോഗാദ്രോ നിയമത്തിന്റെ ഉപജ്ഞാതാവാണ് അമീദിയോ അവോഗാദ്രോ (1776-1856) . അണുക്കളേയും തൻമാത്രകളേയും വേർതിരിച്ചറിയുവാനും, അണുഭാരവും തൻമാതാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും ഇത് സഹായകമായി. ‘അവോഗാദ്രോ സ്ഥിരാങ്ക’ത്തിലൂടെ പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞൻ ഇറ്റലിയിലെ ടൂറിൻ നഗരത്തിലാണ് ജനിച്ചത്. നിയമത്തിൽ ഡോക്ടറേറ്റ ബിരുദമെടുക്കുകയും മൂന്നുകൊല്ലം വക്കീലായി പ്രാക്ടീസ് ചെയ്യുകയും ചെയ്ത ശേഷമാണ് അവോഗാദ്രോ ശാസ്ത്രത്തിലേക്ക് തിരിഞ്ഞത്. അദ്ദേഹം ടൂറിൻ സർവകലാശാലയിലെ ഭൗതിക ശാസ്ത്രം പ്രൊഫസറായിരുന്നു.

Avogadro_Amedeo

താപമാനം കൂടുന്തോറും, മർദം സ്ഥിരമാണെങ്കിൽ, എല്ലാ വാതകങ്ങളുടേയും വ്യാപ്തം ഒരേതോതിൽ വർധിക്കുന്നുവെന്ന ഗേ-ലൂസ്സാക്കിന്റെ നിയമമാണ് (“ചാൾസിന്റെ നിയമ’മെന്നും പറയാ റുണ്ട്) അവോഗാദ്രോവിന മാർഗദർശകമായത്. നിശ്ചിതമർദത്തിലും താപമാനത്തിലും നിശ്ചിത വ്യാപ്തം വാതകത്തിലടങ്ങുന്ന കണികകളുടെ എണ്ണം എല്ലാ വാതകങ്ങൾക്കും തുല്യമായിരിക്കു മെന്ന അവോഗാദ്രോവിന്റെ നിയമം 1811-ൽതന്നെ പ്രസിദ്ധീകൃതമായെങ്കിലും പ്രമുഖ ശാസ്ത്രജ്ഞന്മാർ അതിനെ എതിർക്കുകയാണ് ചെയ്തത്. എതിർത്തവരുടെ കൂട്ട ത്തിൽ ഡാൽട്ടനറും, അന്നത്തെ ഏറ്റവും പ്രസിദ്ധനായ രസതന്ത്രജ്ഞനായിരുന്ന ബെർസിലിയസ്സുമുൾപ്പെട്ടിരുന്നതിനാൽ, അവോഗാദ്രോവിന്റെ നിയമം അന്ന് അംഗീ കരിക്കപ്പെടാതെ പോയി. അതിന്റെ ഫലമായി വളരെക്കാലത്തേക്ക് രസതന്ത്രത്തിന്റെ ലോകത്തിൽ ഒരുതരം അരാജകത്വമാണ് നിലവിലിരുന്നത്. അണുക്കളെയും തന്മാത്രകളെയും തമ്മിൽ വേർതിരിച്ചറിയാനും, അണുഭാരവും തന്മാതാഭാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും അക്കാലത്തു മിക്ക രസതന്ത്രജ്ഞന്മാർക്കും കഴിഞ്ഞിരുന്നില്ല. അവോഗാദ്രോവിന്റെ നിയമം അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിൽ ഈ കുഴപ്പമൊഴിവാക്കാമായിരുന്നു.അവോഗാദ്രോവിന്റെ മരണശേഷം അദ്ദേഹത്തിന്റെ നാട്ടുകാരനായ കാണിസ്സാറോ വിന്റെ പരിശ്രമഫലമായി, 1860-നോടടുപ്പിച്ച് ആ നിയമം പരക്കെ അംഗീകാരം നേടി.അദ്ദേഹത്തിന്റെ പേരിലുള്ള നിയമമൊഴികെ മറ്റൊരു സംഭാവനയും അവോഗാദ്രോ ശാസ്ത്രത്തിന് നൽകിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥിരാങ്കം നിത്യവും ഉപയോഗിക്കാത്ത രസതന്ത്രജ്ഞരും ഭൗതികശാസ്ത്രജ്ഞരുമില്ല!


കടപ്പാട് : ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണം

Leave a Reply