മഴവില്ലിന്റെ വർത്തമാനം

സാധാരണമല്ലാത്ത എന്തിനെയും രോഗമായി കൂട്ടുന്നതുപോലെ ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളെയും ഒരു കാലഘട്ടം വരെ രോഗമായി കണ്ടിരുന്നു. എന്നാൽ നിലവിൽ ആധുനിക വൈദ്യശാസ്ത്രത്തിലെ ഒരു ധാരയും സാധാരണമല്ലാത്ത ലൈംഗിക ആഭിമുഖ്യത്തെ രോഗമായി കണക്കാക്കുന്നില്ല. 

പ്രണയിക്കുമ്പോള്‍ നമ്മില്‍ എന്താണ് സംഭവിക്കുന്നത് ?

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ? രഹസ്യമായെങ്കിലും. എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാവും. നിങ്ങളുടെ പ്രണയം അറിയിക്കാൻ വെമ്പി നിന്നിരുന്ന അവസരത്തിൽ നിങ്ങളുടെ കൈപ്പത്തികൾ വിയർത്തിരുന്നോ? വയറ്റിൽ ഒരു ഇക്കിളി തോന്നിയിരുന്നോ? അല്ലെങ്കിൽ, സംസാരിച്ചു തുടങ്ങിയപ്പോൾ സാധാരണമല്ലാത്ത ഒരു വിറയലും, ശബ്ദത്തിൽ ഒരു വിക്കലും അനുഭവിച്ചിരുന്നോ? ഇത്തരം ശാരീരിക മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ? നിങ്ങളുടെ നെഞ്ചിടിപ്പ് കുടിയിരുന്നോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണിങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനെക്കുറിച്ചാണീ ലേഖനം. വെറുപ്പിന്റെ ഈ കാലത്തു പ്രണയത്തെക്കുറിച്ചു എഴുതുന്നതിലും വലിയ രാഷ്ട്രീയ പ്രവർത്തനം എന്താണ് ?

ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞക്ക് പകരം ചരക ശപഥം !!!

ലോകമ്പാടുമുള്ള വൈദ്യലോകം നിരന്തരം ചർച്ചചെയ്ത് അഭിപ്രായ ഐക്യത്തിലൂടെ അംഗീകരിച്ച് സ്വീകരിച്ച് വരുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയുടെ പരിഷ്കരിച്ച രൂപമായ ജനീവ പ്രഖ്യാപന പ്രതിജ്ഞയുടെ സ്ഥാനത്ത് യാഥാസ്ഥിതിക സമീപനങ്ങളെ പ്രതിഫലിപ്പിക്കുന്ന പുതിയൊരു പ്രതിജ്ഞ ഇന്ത്യയിൽ മാത്രമായി നടപ്പിലാക്കുന്നത് ലോകത്തിന് മുന്നിൽ ഇന്ത്യൻ വൈദ്യസമൂഹത്തെ പരിഹാസ്യരാക്കി മാറ്റും.

ഫെബ്രുവരി 11- ശാസ്ത്രത്തിലെ പെണ്ണുങ്ങൾക്കായുള്ള ദിവസം

ഫെബ്രുവരി 11- ശാസ്ത്രരംഗത്തെ സ്ത്രീകൾക്കായുള്ള ദിവസമാണ് (International Day of Women and Girls in Science). ശാസ്ത്രത്തിലെ സ്ത്രീകളുടെ മികവും പങ്കാളിത്തവും ആഘോഷിക്കുക്കുന്നതിനും ഈ വിഷയത്തിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രവും ലിംഗസമത്വവും കൈകോർത്തുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനും ഒക്കെയായി ഈ ദിവസം ആഘോഷിക്കുന്നു

Ask LUCA – ജീവപരിണാമം-ചോദ്യോത്തരങ്ങൾ

ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന Ask LUCA ജീവപരിണാമം ചോദ്യത്തോൺ ഫെബ്രുവരി 12 ഡാർവിൻ ദിനത്തിന് വൈകുന്നേരം 7 മണിയ്ക്ക് നടക്കും. ജീവപരിണാമവുമായി ( Biological Evolution) ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾ രജിസ്ട്രേഷൻ ഫോമിനൊപ്പമുള്ള ചോദ്യപ്പെട്ടിയിൽ ചോദിക്കാം.. നിങ്ങളുടെ ചോദ്യങ്ങൾക്ക് പരിപാടിയിൽ ഉത്തരം നൽകുന്നതായിരിക്കും.

അതെന്താ ഫെബ്രുവരിയ്ക്ക് മാത്രം 28 ദിവസം

കലണ്ടറിൽ ഫെബ്രുവരിക്ക് മാത്രം സാധാരണ 28 ദിവസങ്ങളും (അധിവർഷങ്ങളിൽ 29) മറ്റെല്ലാ മാസങ്ങൾക്കും 30-ഓ 31-ഓ ദിവസങ്ങളുമുണ്ട്. എന്തുകൊണ്ടാണ് ഫെബ്രുവരിയ്ക്ക് മാത്രം ഇത്രയും ദിവസങ്ങൾ കുറഞ്ഞുപോയത്? അതറിയണമെങ്കിൽ കലണ്ടറുകളുടെ ചരിത്രം അല്പം അറിഞ്ഞിരിക്കേണ്ടതുണ്ട്… എൻ. സാനു എഴുതുന്നു.

കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം!

പാരിസ് ഉടമ്പടിയോടെ “കാർബൺ ന്യൂട്രൽ” എന്ന പ്രയോഗം തന്നെ അപ്രസക്തമായിരിക്കയാണ്. പുതിയ നിർദേശങ്ങൾ പ്രകാരം കാർബൺ ന്യൂട്രൽ ആയാൽ പോര, നെറ്റ് സീറോ തന്നെ ആകണം! കാർബൺ ന്യൂട്രൽ എന്ന പരിപാടി ചില മുതലാളിത്ത രാജ്യങ്ങളുടെ പണിയാണ്! ഞങ്ങൾ കാർബൺ തള്ളൽ തുടരും, നിങ്ങൾ എമിഷൻ കുറച്ചാൽ ഞങ്ങൾ പണം തരാം. അതാണ് മനസ്സിലിരുപ്പ്. Carbon offsetting ഇതിന്റെ ഭാഗമാണ്. Carbon credit കച്ചവടമൊക്കെ ഇതിൽ പെടും.

Close