Read Time:4 Minute
ഡോ.ബി.ഇക്ബാൽ
ആധുനിക വൈദ്യശാസ്ത്ര വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി വൈദ്യ സേവനം ആരംഭിക്കുന്നതിന് മുൻപ് മുൻപ് വായിച്ചംഗീകരിക്കേണ്ട ആധുനിക വൈദ്യശാസ്ത്ര പിതാവ് ഹിപ്പോക്രാറ്റ് വൈദ്യശാസ്ത്ര നൈതികയുടെ അടിസ്ഥാനത്തിൽ നിർദ്ദേശിച്ചിട്ടുള്ള പ്രതിജ്ഞയുടെ സ്ഥാനത്ത് ആയുർവേദാചാര്യൻ മഹർഷി ചരകന്റെ പേരിലുള്ള ശപഥം (Maharshi Charak Shapath) ഇനിമുതൽ പിന്തുടർന്നാൽ മതി എന്ന നിഷ്കർഷിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ തീരുമാനിച്ചിരിക്കയാണ്.
ക്രിസ്ത്വാബ്ദത്തിന് മുൻപ് നാലോ അഞ്ചോ നൂറ്റാണ്ടുകളിൽ നിർദ്ദേശിക്കപ്പെട്ടതായി കരുതുന്ന ഹിപ്പോർക്രാറ്റിക്ക് പ്രതിജ്ഞ കാലോചിതമായി പരിഷ്കരിച്ച് ജനീവ പ്രഖ്യാപനമെന്ന (Geneva Declaration) പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്ല് 1948 ൽ ജനീവയിൽ വച്ച് ചേർന്ന ലോക മെഡിക്കൽ അസോസിയേഷന്റെ ജനറൽ അസംബ്ലിയിൽ വച്ചാണ് ആദ്യമായി ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തിയത് തുടർന്ന് ആധുനിക വൈദ്യശാസ്ത്ര രംഗത്തുണ്ടായികൊണ്ടിരിക്കുന്ന വളർച്ചയും നൈതിക വെല്ലുവിളികളും പരിഗണിച്ച് 1968, 1983, 1994, 2005, 2006 2017 വർഷങ്ങളിലായി മൊത്തം ഇതുവരെ ഏഴുതവണയാണ് ഹിപ്പ്രോക്രാറ്റിക് പ്രതിജ്ഞയിൽ ഭേദഗതി വരുത്തിയിട്ടുള്ളത്. ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രതിജ്ഞ ഇതാണ്
AS A MEMBER OF THE MEDICAL PROFESSION:
I SOLEMNLY PLEDGE to dedicate my life to the service of humanity;
THE HEALTH AND WELL-BEING OF MY PATIENT will be my first consideration;
I WILL RESPECT the autonomy and dignity of my patient;
I WILL MAINTAIN the utmost respect for human life;
I WILL NOT PERMIT considerations of age, disease or disability, creed, ethnic origin, gender, nationality, political affiliation, race, sexual orientation, social standing or any other factor to intervene between my duty and my patient;
I WILL RESPECT the secrets that are confided in me, even after the patient has died;
I WILL PRACTICE my profession with conscience and dignity and in accordance with good medical practice;
I WILL FOSTER the honour and noble traditions of the medical profession;
I WILL GIVE to my teachers, colleagues, and students the respect and gratitude that is their due;
I WILL SHARE my medical knowledge for the benefit of the patient and the advancement of healthcare;
I WILL ATTEND TO my own health, well-being, and abilities in order to provide care of the highest standard;
I WILL NOT USE my medical knowledge to violate human rights and civil liberties, even under threat;
I MAKE THESE PROMISES solemnly, freely and upon my honour.
ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുനത് കിഴക്കിനെ അഭിമുഖീകരിച്ച് ദിവ്യജ്യോതി (Holy Fire) യുടെ സാന്നിദ്ധ്യത്തിലാണ് ചരക പ്രതിജ്ഞയെടുക്കേണ്ടതെന്നാണ്. പ്രതിജ്ഞയിൽ ഒരിടത്ത് ചികിത്സകൻ സ്തീയെ അവരുടെ ഭർത്താവിന്റെയോ ബന്ധുക്കളുടെയോ സാന്നിധ്യത്തിൽ മാത്രമേ പരിശോധിക്കാവൂ എന്നും നിഷ്കർഷിച്ചിരിക്കുന്നു.
ഇപ്പോൾ ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള മഹർഷി ചരകന്റെ പേരിലുള്ള പ്രതിജ്ഞ സമീപകാലത്ത് ഭൂതകാല ശാസ്ത്രമഹത്വത്തിന്റെ പേരിൽ തെറ്റായി പിന്തുടർന്ന് വരുന്ന പ്രാകൃത ഭാവനകളെയും കാലഹരണപ്പെട്ട മൂല്യബോധങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
ലോകമ്പാടുമുള്ള വൈദ്യലോകം നിരന്തരം ചർച്ചചെയ്ത് അഭിപ്രായ ഐക്യത്തിലൂടെ അംഗീകരിച്ച് സ്വീകരിച്ച് വരുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയുടെ പരിഷ്കരിച്ച രൂപമായ ജനീവ പ്രഖ്യാപന പ്രതിജ്ഞയുടെ സ്ഥാനത്ത് യാഥാസ്ഥിതിക സമീപനങ്ങളെ പ്രതിഫലിപ്പിക്കുന്ന പുതിയൊരു പ്രതിജ്ഞ ഇന്ത്യയിൽ മാത്രമായി നടപ്പിലാക്കുന്നത് ലോകത്തിന് മുന്നിൽ ഇന്ത്യൻ വൈദ്യസമൂഹത്തെ പരിഹാസ്യരാക്കി മാറ്റും.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഫെബ്രുവരി 11- ശാസ്ത്രത്തിലെ പെണ്ണുങ്ങൾക്കായുള്ള ദിവസം
Next post പ്രണയിക്കുമ്പോള്‍ നമ്മില്‍ എന്താണ് സംഭവിക്കുന്നത് ?
Close