പള്‍സ് ഓക്സിമീറ്റര്‍: പ്രവര്‍ത്തനവും പ്രാധാന്യവും

കോവിഡ് വൈറസ് വ്യാപനം കൂടുകയും രോഗബാധിതര്‍ ഏറെയും വീട്ടില്‍ത്തന്നെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ താരമായ ഉപകരണമാണ് പള്‍സ് ഓക്സിമീറ്റര്‍. പെട്ടെന്ന് ഓക്സിജന്‍ നില താഴ്ന്നുള്ള അപകടങ്ങളില്‍ നിന്ന് രോഗികളെ രക്ഷിക്കുന്നത് ഈ ഉപകരണമാണ്.

വൈദ്യുത വാഹനങ്ങൾ പരിസ്ഥിതി സൗഹാർദ്ദപരമോ?

പൊതുവേ എല്ലാ വൈദ്യുതവാഹനനിർമ്മാതാക്കളും zero emission അവകാശപ്പെട്ടു കാണുന്നുണ്ട്. പുകമലിനീകരണം ഇല്ലാത്തതിനാൽ തന്നെ വൈദ്യുതവാഹനങ്ങൾ പരിസ്ഥിതിസൗഹാർദ്ദപരമാണെന്നാണ് അവരുടെ അവകാശവാദം. ഇത് യാഥാർത്ഥ്യമാണോ?

H5N8 -പക്ഷികളിൽ മാരകം, മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ടുകളില്ല

കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. കേരളത്തിൽ ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ അഥവാ പക്ഷിപ്പനി.

ആൽഫവില്ലെ – കമ്പ്യൂട്ടറുകൾ അധികാരം സ്ഥാപിക്കുമ്പോൾ

1965 ൽ പുറത്തിറങ്ങിയ ഴാങ് ലുക് ഗൊദാർദിന്റെ വിശ്വപ്രസിദ്ധമായ സിനിമ “ആൽഫവില്ലെ” ലോകത്തിലെ മികച്ച പത്ത്  ചിത്രങ്ങളിലൊന്നായാണ് പല നിരൂപകരും വിലയിരുത്തിയിരിക്കുന്നത്. ഇന്നും ആ സ്ഥാനം അതിന് നഷ്ടപ്പെട്ടിട്ടില്ല.

ജോസ് സരമാഗോയുടെ ‘അന്ധത’

മഹാമാരി സാഹിത്യത്തിൽ ആൽബേർ കമ്യൂവിന്റെ പ്ലേഗ് കഴിഞ്ഞാൽ മഹാമാരി സാഹിത്യത്തിൽ  ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടിട്ടുള്ള നോവലാണ് നോബൽ സമ്മാന ജേതാവായ പോർച്ചുഗീസ് നോവലിസ്റ്റ് ജോസ് സരമാഗോയുടെ അന്ധത

ജനുവരി 1-ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ ജന്മദിനമായതെങ്ങനെ ? 

1925 ജനുവരി 1 എന്നത് ശാസ്ത്രചരിത്രത്തിലെ ഏറ്റവും അസാധാരണമായ തീയതികളിലൊന്നാണ്. കോസ്മോളജിയെ സംബന്ധിച്ച്. ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ, ഖഗോളവിജ്ഞാനത്തിന്റെ ജന്മദിനമായി ആ ദിവസം മാറി. പ്രപഞ്ചം അതിന്റെ ശരിയായ രൂപത്തിലും ഭാവത്തിലും  മനുഷ്യനു മുന്നിൽ ചുരുളഴിഞ്ഞു തുടങ്ങിയ ദിവസം! ഈ വിശാല പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവുകളേയും കാഴ്ചപ്പാടുകളേയും രണ്ടായി പകുത്ത ദിവസം ! 

ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മവാര്‍ഷികം

ലോക പ്രശസ്ത ശാസ്ത്രസാഹിത്യകാരനായിരുന്ന  ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മദിനമാണ് 2021 ജനുവരി 2. ആദരസൂചകമായി അമേരിക്കയിൽ science fiction day ആയും ഈ ദിനം ആചരിക്കുന്നു.

അന്താരാഷ്ട്ര പഴം-പച്ചക്കറി വർഷം

2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

Close