ജനുവരി 1-ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ ജന്മദിനമായതെങ്ങനെ ? 

1925 ജനുവരി 1 എന്നത് ശാസ്ത്രചരിത്രത്തിലെ ഏറ്റവും അസാധാരണമായ തീയതികളിലൊന്നാണ്. കോസ്മോളജിയെ സംബന്ധിച്ച്. ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ, ഖഗോളവിജ്ഞാനത്തിന്റെ ജന്മദിനമായി ആ ദിവസം മാറി. പ്രപഞ്ചം അതിന്റെ ശരിയായ രൂപത്തിലും ഭാവത്തിലും  മനുഷ്യനു മുന്നിൽ ചുരുളഴിഞ്ഞു തുടങ്ങിയ ദിവസം! ഈ വിശാല പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവുകളേയും കാഴ്ചപ്പാടുകളേയും രണ്ടായി പകുത്ത ദിവസം ! 

ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മവാര്‍ഷികം

ലോക പ്രശസ്ത ശാസ്ത്രസാഹിത്യകാരനായിരുന്ന  ഐസക് അസിമോവിന്റെ നൂറ്റിയൊന്നാം ജന്മദിനമാണ് 2021 ജനുവരി 2. ആദരസൂചകമായി അമേരിക്കയിൽ science fiction day ആയും ഈ ദിനം ആചരിക്കുന്നു.

അന്താരാഷ്ട്ര പഴം-പച്ചക്കറി വർഷം

2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

Close