Read Time:5 Minute

ഡോ.ബി.ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ ജോൺ ഒഹാരയുടെ ഡോക്ടറുടെ മകൻ പുസ്തകത്തെക്കുറിച്ച് വായിക്കാം

അമേരിക്കൻ സാഹിത്യകാരൻ ജോൺ ഒഹാരയുടെ (John Henry O’Hara: 1905 –1970) ഡോക്ടറുടെ മകൻ (The Doctor’s Son: 1935) എന്ന ചെറുകഥ കഥാകൃത്തിന് പതിമൂന്നു വയസ്സുള്ളപ്പോൾ പൊട്ടിപ്പുറപ്പെട്ട ഫ്ലൂ ബാധകാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയിട്ടുള്ളതാണ്. ഫ്ലൂ മഹാമാരിയുട്രെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള വൈദ്യലോ‍കത്തിന്റെ സംക്ഷിപ്തമെങ്കിലും ആഴത്തിലുള്ള വിലയിരുത്തലാണ് ചെറുകഥയിലുള്ളത് ഫ്ലൂ ബാധ നേരിടുന്നതിനായി സ്വന്തം ജീവനും ആരോഗ്യവും അവഗണിച്ച് കഠിനമായി ആതുരസേവനം നിർവഹിക്കുന്ന് ഡോ മല്ലോയിയുടെ മകൻ ജിമ്മി മല്ലോയിയുടെ വാക്കുകളിലൂടെയാണ് കഥ ഉരുത്തിരിയുന്നത്. ഫ്ലൂ ബാധയുടെ വൈദ്യശാസ്ത്രപരം മാത്രമല്ല സാമൂഹ്യമായ തലങ്ങളും കഥയിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. യുദ്ധസേവനത്തിനായി ധാരാളം ഡോക്ടർമാരും നഴ്സുമാർ യുദ്ധമുന്നണിയിലേക്ക് നിയോഗിക്കപ്പെട്ടതിനാൽ ആരോഗ്യ പ്രവർത്തകരുടെ വലിയ കുറവാണ് ഫ്ലൂ നേരിടുന്നതിൽ അനുഭവപ്പെട്ടത്. നഴ് സിംഗ് മെഡിക്കൽ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ഡോ മല്ലോയി ഒരു പരിധിവരെ വർധിച്ച് വന്ന് കൊണ്ടിരുന്ന ഫ്ലേഗ് രോഗികളെ ചികിത്സിച്ചത്. ഫ്ലൂ വ്യാപന പ്രതിരോധത്തെ നിരവധി ആൾക്കൂട്ട സംഭവങ്ങൾ തടസ്സപ്പെടുത്തി കൊണ്ടിരുന്നതായി ജിമ്മി പറയുന്നു. യുദ്ധത്തിനുള്ള സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി യുദ്ധ ബോണ്ടുകൾ വിൽക്കാനുള്ള പരിപാടിയിൽ (Fourth Liberty Loan Drive) രണ്ട് ലക്ഷം പേരാണ് പങ്കെടുത്തത്. അതിനും ഒരു മാസം കഴിഞ്ഞാണ് വിദ്യാഭ്യാസസ്ഥാപനങ്ങളും, തിയേറ്ററുകളും പള്ളികളും മറ്റ് പൊതുസ്ഥാപനങ്ങളും അടച്ച് പൂട്ടിയത്. രോഗവുമായി തിക്കി തിരക്കിയെത്തുന്ന രോഗികൾ ചുറ്റൂപാടുമുള്ളവരിലേക്ക് രോഗം പരത്തികൊണ്ടിരുന്നു. ഡോക്ടർക്കും അസിസ്റ്റനും മാത്രമാണ് ധരിക്കാൻ അത്ര ഗുണമേന്മയില്ലത്ത മാസ്ക് ലഭിച്ചിരുന്നത്. ആന്റിബയോട്ടിക്കുകളോ ആന്റി വൈറലുകളോ അക്കാലത്ത് ലഭ്യമായിരുന്നില്ല. കഷ്ടിച്ച് പനിക്കുറക്കാനും വേദന ശമിപ്പിക്കാനുമുള്ള മരുന്നുകൾ മാത്രമാണ് അക്കാലത്തുണ്ടായിരുന്നത്. അതും അവശാനുസരണം ലഭ്യമായിരുന്നില്ല. മഹാമാരികാലത്ത് നിരവധി രോഗികളെ ചികിത്സിക്കേണ്ടിവരുന്നതിനാൽ ഡോക്ടർ രോഗി ബന്ധത്തിലെ ആർദ്രത നഷ്ടപ്പെടുന്നതായി ഡോ.മല്ലോയിക്ക് അനുഭവപ്പെടുന്നു. യുദ്ധകാലത്തുണ്ടാകുന്ന മഹാമാരി സൃഷ്ടിക്കുന്ന സവിശേഷ പ്രശ്നങ്ങളിലേക്കാണ് ചെറുകഥ വെളിച്ചം വീശുന്നത്.

ജോൺ ഒഹാര (John Henry O’Hara: 1905 –1970)

യാത്രാസൌകര്യങ്ങളിൽ വന്നുകൊണ്ടിരുന്ന വലിയ കുതിച്ച് ചാട്ടം പ്രത്യേകിച്ചും വായുവിലൂടെ പകരുന്ന രോഗവ്യാപനത്തെ വൻ തോതിൽ വർധിപ്പിക്കുന്നതായി കഥാകൃത്ത് സൂചിപ്പിക്കുന്നു. വളരെ പരിമിതമായ സൌകര്യങ്ങൾ പ്രയോജനപ്പെടുത്തി ഫ്ലൂ നിയന്ത്രണം സാധ്യമല്ലെന്ന് വ്യക്തമാകുന്നതോടെ വൈദ്യവൃത്തിയുടെ ആധുനികവൽക്കരണത്തിനുള്ള അഭിലാഷം വൈദ്യലോകത്തിൽ ഉത്തേജിപ്പിക്കുന്നതിന് മഹാമാരി കാരണമായി. ആരോഗ്യപ്രവർത്തകരുടെ ദൌർലഭ്യം, മാസ്ക് തുടങ്ങിയ രോഗപ്രതിരോധ വസ്തുക്കളുടെ കുറവ്, ആൾക്കൂട്ട സംഭവങ്ങളുടെ വർധന തുടങ്ങി കോവിഡ് കാലത്ത് നേരിട്ടുവർന്ന വെല്ലുവിളികൾ മിക്കതും ഫ്ലൂ മഹാമാരിക്കാലത്തും അനുഭവപ്പെട്ടിരുന്നതായി ഒഹാരയുടെ കഥയിൽ നിന്നും മനസ്സിലാക്കാൻ കഴിയും


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ലോകാരോഗ്യ ദിനം 2021 : ഇനി  “നീതിയുക്തവും , ആരോഗ്യപൂര്‍ണ്ണവുമായ ഒരു ലോകം” സൃഷ്ടിക്കാം  
Next post ചൊവ്വയിലെ ചിലന്തികള്‍
Close