പോളിയോകാലത്തെ ബാലസാഹിത്യം 

മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ ലേഖനപരമ്പരയിൽ ഇയാൻ ലോറൻസിന്റെ  ദി ജയന്റ് സ്ലേയർ എന്ന ബാലസാഹിത്യപുസ്തകം പരിചയപ്പെടാം

വിശ്വസാഹിത്യത്തിലെ നിരവധി കൃതികളിൽ പോളിയോ രോഗം ആവിഷ്കരിക്കപ്പെടുന്നുണ്ട്.  മറ്റ് മഹാമാരികളിൽ പലതും സാമൂഹ്യ രോഗങ്ങൾ എന്ന നിലയിലാണ് സാഹിത്യകൃതികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യസമൂഹത്തിൽ  പകർച്ചവ്യാധികൾ സൃഷ്ടിച്ച ചലനങ്ങളും  രോഗങ്ങൾക്ക് കാരണമായ  ജീവിതസാഹചര്യങ്ങളും ചരിത്രപരമായ ഘടകങ്ങളുമെല്ലാമാണ് സാഹിത്യകൃതികളിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.   പോളിയോയുടെ കാര്യത്തിലും ഇത്തരം സാമൂഹ്യതലങ്ങൾ കടന്നു വരുന്നുണ്ടെങ്കിലും പ്രധാനമായും വ്യക്തികളെ കേന്ദ്രീകരിച്ച് രോഗമുണ്ടാക്കുന്ന ശാരീരിക ദൌർബല്യങ്ങളെയും പതിത്വത്തേയും  മറികടക്കാനുള്ള  അതിജീവന ശ്രമങ്ങൾക്കാണ് പല കൃതികളിലും ഊന്നൽ നൽകിയിട്ടുള്ളത്.  പ്രതീക്ഷിക്കാവുന്നത് പോലെ കുട്ടികളെ ബാധിക്കുന്ന രോഗമായത് കൊണ്ട് പ്രായം കുറഞ്ഞവർ മുഖ്യ കഥാപാത്രങ്ങളായുള്ള  രചനകളാണ് മിക്കവയും. കുട്ടികളിൽ രോഗത്തെ സംബന്ധിച്ചുള്ള ഭയം അകറ്റുന്നതിനും, പ്രചോദന സന്ദേശങ്ങൾ നൽകുന്നതിനുമായിട്ടുള്ള ബാലസാഹിത്യകൃതികളൂം ചിത്രകഥകളും  പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

കനേഡിയൻ ബാലസാഹിത്യകാരൻ  ഇയാൻ ലോറൻസിന്റെ  ദി ജയന്റ് സ്ലേയർ  (The Giant-Slayer: Iain Lawrence: 2009) പോളിയോ ബാധിച്ച കഷ്ടപ്പെടുന്ന കുട്ടികൾക്ക് രോഗത്തെ അതിജീവിക്കാൻ ആത്മവിശ്വാസം നൽകുന്ന അസാധാരണ നോവലാണ്.  കഥപറയുന്നതിൽ മിടുക്കിയായ ലോറി വാലന്റീൻ എന്ന പെൺകുട്ടി പോളിയോ ബാധിച്ച്  ശ്വസനസഹായുമായി  കഴിയുന്ന ഡിക്ക്, കരോളിൻ, ചിപ്പ് എന്നീ കുട്ടികളെ കാണുന്നു.  വാലന്റിൻ ഇവർക്ക്  കൊളോസ്സൊ എന്ന ക്രൂരനായ രാക്ഷസനെ യൂണികോൺ, പാതാള ഭൂതം തുടങ്ങിയ   വിചിത്ര ജീവികളുടെ സഹായത്തോടെ കൊല്ലാൻ ശ്രമിക്കുന്ന ജിമ്മി എന്ന കുട്ടിയുടെ വീരകൃത്യങ്ങൾ വർണ്ണിക്കുന്ന കഥ പറഞ്ഞുകൊടുക്കുന്നു.  ഡിക്കും മറ്റ് കുട്ടികളും ജിമ്മിയുടെ സാഹസകൃത്യത്തിലുള്ള സഹായികളായി സ്വയം സങ്കല്പിച്ച് തുടങ്ങുന്നു.  ജിമ്മി എങ്ങിനെ കൊളോസസിനെ വകവരുത്തുമോ അതേപോലെ തങ്ങൾക്കും പോളിയോ രോഗത്തെ അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം. ഡിക്കിനും  മറ്റ് കുട്ടികൾക്കുമുണ്ടാകുന്നു.

പോളിയോക്കെതിരെയുള്ള വാക്സിൻ കണ്ടെത്താനായി ജോനാസ് സാൽക്ക് (Jonas Edward Salk: (1914 –1995) നടത്തിയ ശാസ്ത്രീയ പഠനങ്ങൾ വിശദീകരിച്ച് കൊണ്ട് വാക്സിനുകളുടെ  പ്രാധാന്യത്തേയും പ്രവർത്തന രീതിയേയ്യും പ് പറ്റി കുട്ടികൾക്ക് വിശദീകരിച്ച് കൊടുക്കുന്ന മികച്ച ബാലസാഹിത്യ കൃതിയാണ്   ലിൻഡാ മാർഷലിന്റെ കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച ദി പോളിയോ പയനിയർ  (The Polio Pioneer : Linda Elovitz Marshall :2020)

ജോനാസ് സാൽക്കിന്റെ വാക്സിൻ ഗവേഷണങ്ങളെ പറ്റി കുട്ടികൾക്കായി രചിക്കപ്പെട്ട ഗ്രാഫിക്ക് നോവലാണ് കാതറൈൻ കോണിന്റെ ജോനാസ് സാൽക് ആന്റ് ദി  പോളിയോ വാക്സിൻ (Jonas Salk and the Polio Vaccine: Katherine E Krohn: 2006).

കാതറൈൻ കോണിന്റെ ഗ്രാഫിക് നോവൽ ജോനാസ് സാൽക് ആന്റ് ദി  പോളിയോ വാക്സിൻ

മറ്റു ലേഖനങ്ങൾ

Leave a Reply