Read Time:7 Minute

ഡോ.ബി.ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ ഡോ ഗാവിൻ ഫ്രാൻസിസിന്റെ ഇന്റൻസീവ് കേയർ എന്ന പുസ്തകം പരിചയപ്പെടാം.

സ്ക്കോട്ട്ലണ്ടിൽ ഗ്രാമീണ സേവനം അനുഷ്ടിച്ചിരുന്ന ഡോ ഗാവിൻ ഫ്രാൻസിസ് തന്റെ കോവിഡ് ചികിത്സാനുഭവങ്ങൾ രേഖപ്പെടുത്തിയ ഇന്റൻസീവ് കേയർ (Gavin Francis: Intensive Care: A GP, a Community & COVID- Wellcome Collection 2021)  കോവിഡ്കാലത്തെ സംബന്ധിച്ച് ഒട്ടനവധി ഉൾക്കാഴ്ചകൾ നൽകുന്ന മികച്ച കൃതിയാണ്. എഡിൻബറോയിൽ നാല് ഡോക്ടർമാരും രണ്ട് നഴ് സുമാരുമുള്ള 4000 ജനങ്ങൾക്കായുള്ള  വേണ്ടിയുള്ള നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ എച്ച് എസ്)  കീഴിലുള്ള ഒരു ചെറിയ ക്ലിനിക്കിലാണ് ഗാവിൻ ജോലി ചെയ്തിരുന്നത്. ചൈനയിലെ വൂഹാനിൽ പുതിയൊരു മഹാമാരി കണ്ട് തുടങ്ങിയതായി ഗാവിൻ അറിഞ്ഞിരുന്നെങ്കിലും ലണ്ടനിൽ നിന്നും വൂഹാനിലേക്ക് ആഴ്ചയിൽ മൂന്ന് ഫ്ലൈറ്റ് മാത്രമുള്ളത് കൊണ്ട് രോഗം ബ്രിട്ടനിലെത്താനുള്ള സാധ്യത വിരളമാണെന്നാണ് കരുതിയത്.  2021 ജനുവരി 29 ന് ബ്രിട്ടനിലെ യോർക്കിൽ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന ചൈനീസ് ദമ്പതിമാരിൽ ആദ്യമായി കോവിഡും മാർച്ച് 5 ആദ്യത്തെ കോവിഡ് മരണവു, റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഡോ ഗാവിൻ ഫ്രാൻസിസ്  Credit: / Contrasto / eyevine

63 ലക്ഷം ജനസംഖ്യയുള്ള സ്കോട്ട് ലണ്ടിൽ ഇറ്റലിയിൽ പോയി തിരികെ എത്തിയ ഒരാളിലാണ്  2020 മാർച്ച് 1 നാണ് ആദ്യമായി കോവിഡ് കണ്ടെത്തിയത്.. രോഗികളുടെ എണ്ണം 171 ആയി വർധിച്ച് മാർച്ച് 17 ന് ആദ്യമരണം സംഭവിച്ചു. മെയ് മാസം വരെയുള്ള ആദ്യതരംഗം 15,400 കേസുകളും 2362 മരണങ്ങളൂമായി അവസാനിച്ച തുടർന്ന്  രണ്ടാം തരംഗകാലമായ ആഗസ്റ്റുമുതൽ ഒക്ടോബർ വരെയുമുള്ള  അനുഭവങ്ങളാണ് ഗാവിൻ പങ്കിടാൻ ശ്രമിക്കുന്നത്.   ഇറ്റലിയിലുള്ള ഗാവിന്റെ ബന്ധുക്കളിൽ നിന്നും അവിടെയുള്ള വയോജന കേന്ദ്രങ്ങളീൽ സംഭവിക്കുന്ന വർധിച്ച മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗാവിന് ലഭിച്ചിരുന്നു. അത് കൊണ്ട് തന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ വയോജന കേന്ദ്രങ്ങളിലുള്ളവരെ സംരക്ഷിക്കനുള്ള പ്രത്യേക നടപടികൾ ഗാവിൻ സ്വീകരിച്ചു. എന്നാൽ എൻ എച്ച് എസ് ആവശ്യമായ മാസ്കോ, പി പി ഇ തുടങ്ങിയ സുരക്ഷാ സാമഗ്രികളോ അവശ്യനുസരണം ലഭ്യമാക്കിയില്ലെന്ന് ഗാവിൻ വെളീപ്പെടുത്തുണ്ട്.  മാസ്കുക്കുകൾ കനേഡിയൻ കമ്പനിയുടെ പേരിൽ ചൈനയിൽ നിർമ്മിച്ച് ഒരു ജർമ്മൻ കമ്പനി വഴിയാണ് വിതരണം ചെയ്തിരുന്നത്. ഗ്ലൌസുകൾ മലേഷ്യയിലും വിയറ്റ്നാമിലും നിർമ്മിച്ചവയായിരുന്നു. ഇത്തരം അവശ്യ സാമഗ്രികൾ പോലും രാജ്യത്ത് നിർമ്മിക്കാൻ കഴിയാതെ പോയതാണ് സുക്ഷാനടപടികൾ പാളിപ്പോയതിനുള്ള ഒരു കാരണമായി ഗാവിൻ ചൂണ്ടിക്കാട്ടുന്നത്.

എല്ലാവരും വീട്ടിലിരിക്കുക, എൻ എച്ച് എസിനെ സംരക്ഷിക്കുക, ജീവൻ  രക്ഷിക്കുക (Stay Home, Protect the NHS, Save Lives) എന്ന സന്ദേശമാണ് ആരോഗ്യ അധികൃതർ നൽകികൊണ്ടിരുന്നത്. ബ്രിട്ടീഷ് സർക്കാർ ലോക്ക് ഡൌൺ ഒഴിവാക്കികൊണ്ട് ഹേർഡ് ഇമ്മ്യൂണിറ്റിക്കായി (സാമൂഹ്യ പ്രതിരോധം) ആദ്യഘട്ടത്തിൽ നടത്തിയ പരാജയപ്പെട്ട ശ്രമങ്ങൾ  രോഗവ്യാപനത്തിലേക്കും കൂടുതൽ പേരുടെ മരണത്തിലേക്കും നയിച്ചതായി ഗാവിൻ കരുതുന്നു.  അതെയവസരത്തിൽ ലോക്ഡൌൺ കാലം ഭീതിയും നിരാശയും  വ്യാപിക്കാനും കാരണമായി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും സ്കോട്ട് ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ കാതറൈൻ കാൽഡെർവുഡും മറ്റും കോവിഡ് വ്യാപനത്തെ നിസ്സാരമായി കണ്ട് മഹാമാരി പെരുമാറ്റചട്ടങ്ങൾ നിരന്തരം ലംഘിച്ചുകൊണ്ടിരുന്നത് ഗാവിനെ രോഷാകുലനാക്കുന്നുണ്ട്. വളരെ വൈകി സ്വയം രോഗ ബാധിതനായി കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി തന്റെ നിലപാടിൽ കുറെയൊക്കെ മാറ്റം വരുത്തിയത്.

ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെയും ബന്ധക്കളുടെയും മാനസിക സംഘർശങ്ങൾ ഗാവിൻ ഹൃദ്യസ്പർശകമായി വിവരിക്കുന്നുണ്ട്. രോഗികളുമായി സംസാരിക്കാനും അവരുടെ ശരീരത്തിൽ സ്പർശിച്ച് ആശ്വാസം പകരാനും കോവിഡ് പെരുമാറ്റചട്ടങ്ങൾ അനുവാദിക്കാത്തത് രോഗപരിചരണത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സഹാനുഭൂതിക്കും ആർദ്രതക്കും  തടസ്സം സൃഷ്ടിക്കുന്നതായി ഗാവിനു അനുഭവപ്പെടുന്നു. കോവിഡ് ബ്രിട്ടനിൽ വംശീയ ന്യൂനപക്ഷങ്ങളെ സമ്പന്നരായ വെള്ളക്കാരെക്കാൾ കൂടുതൽ പ്രതികൂലമായി ബാധിച്ചെന്ന് കണക്കുകൾ ഉദ്ധരിച്ച് ഗാവിൻ സമർത്ഥിക്കുന്നു. സമൂഹ്യാസമത്വങ്ങളും വംശീയതയും അവസാനിപ്പിച്ച് കൊണ്ടു മാത്രമേ ആരോഗ്യ അസ്വമത്വങ്ങളും പരിഹരിക്കാൻ കഴിയൂ എന്ന് ഗാവിൻ വാദിക്കുന്നു..  കോവിഡ് കാലം മനുഷ്യ സമൂഹത്തിന്റെ  ഗുണത്തിനും ദോഷത്തിനും കാരണമാവാൻ സാധ്യതയുള്ള രൂപാന്തരണത്തിനും നവീകരണത്തിനും കാരണമായിട്ടുണ്ട്. മുൻകാല സാമൂഹ്യ ശ്രേണികൾ തകർന്ന് പുത്തൻ സാധ്യതകൾ ഉരുത്തിരിഞ്ഞ് വരാനുള്ള സാധ്യതയും ഗാവിൻ കാണുന്നുണ്ട്.

ബ്രിട്ടനിൽ കോവിഡ് നിയന്ത്രണത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെയും എൻ എച്ച് എസിന്റെയും ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചകൾ,  കോവിഡ് പെരുമാറ്റ ചട്ടങ്ങൾ ഡോക്ടർ രോഗി ബന്ധത്തിലും രോഗികളിലും അവരുടെ ബന്ധുക്കളിലുമുണ്ടാക്കുന്ന മാനസിക സംഘർശങ്ങൾ,  രോഗവും  ആരോഗ്യവും  നിർണ്ണയിക്കുന്ന  സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ തുടങ്ങിയ ഒട്ടനവധി മേഖലകളിലേക്ക് വെളിച്ച, വീശുന്നുണ്ട് ഗാവിനെ ഓർമ്മക്കുറിപ്പുകൾ 


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചെങ്കൽകുന്നുകളുടെ പാരിസ്ഥിതികപ്രാധാന്യം
Next post 2021 മാർച്ചിലെ ആകാശം
Close