വാസ്തു “ശാസ്ത്രം”

ശാസ്ത്രബോധത്തിനെതിരെയുള്ള ഒരു വലിയ വെല്ലുവിളിയായി ‘വാസ്തുശാസ്ത്രം’ മാറിക്കൊണ്ടിരിക്കുകയാണ്. തനിമയുള്ളതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ നിര്‍മ്മിതികള്‍ക്കുവേണ്ടിയുള അന്വേഷണം നടക്കണം, പക്ഷേ, അത് പ്രാകൃതമായ “വാസ്തുശാസ്ത്ര”ത്തിൽ കുടുങ്ങിപ്പോകരുത്.

അതീന്ദ്രിയ ജ്ഞാനവും അത്ഭുതസിദ്ധികളും

പഞ്ചേന്ദ്രിയ(!)ങ്ങളുടെ സഹായം കൂടാതെ വിവരങ്ങളും അനുഭവങ്ങളും കൈമാറാനും ജ്ഞാനം നേടാനും ചില ആളുകൾക്കുണ്ടെന്ന് അവകാശപ്പെടുന്ന കഴിവിനെയാണ് അതീന്ദ്രിയ ദർശനം (Extra Sensory Perception – ESP) എന്നു പറയുന്നത്. അത്തരം ആളുകളെ അതീന്ദ്രിയ ജ്ഞാനികൾ അഥവാ സൈക്കിക് (psychic) എന്നു വിളിക്കാം. ടെലിപ്പതി, ടെലികിനസിസ്, ടെലി പോർട്ടേഷൻ, കെയർവോയൻസ്, ഭൂതോദയം (premonition), ആത്മാക്കളുമായുള്ള സമ്പർക്കം, പിരമിഡ് പവർ, ഓറയും കിർലിയൻ ഫോട്ടോ ഗ്രാഫിയും തുടങ്ങി നിരവധി ഇനങ്ങൾ ഇ.എസ്.പിയുമായി ബന്ധപ്പെട്ടവയാണ്.

ഡൗസിങ് /സ്ഥാനം കാണല്‍

വമ്പിച്ച ജനപ്രീതിയുള്ള ഒരു കപടശാസ്ത്രമാണ് ഡൗസിങ് (Dowsing). യഥാർഥത്തിൽ കിണറിനു സ്ഥാനം നിശ്ചയി ക്കുന്ന സിദ്ധന്മാരുടെ പ്രകടനമായാണ് ഇതിന്റെ തുടക്കം. ഇന്നും ഡൗസിങ് പല രൂപത്തിലും ഭാവത്തിലും നിലനിൽക്കുന്നുണ്ട്. കപടശാസ്ത്രങ്ങൾക്കിടയിൽ സവിശേഷസ്ഥാനമുള്ള ഡൗസിങ് വിദ്യയുടെ പ്രത്യേകതകളിലേക്കും ചരിത്രത്തിലേക്കും ഒന്നെത്തിനോക്കാം.

പ്രവചന “ശാസ്ത്രങ്ങള്‍”

കപടശാസ്ത്രങ്ങളിൽ ഏറ്റവും പ്രചാരമുള്ളവയിൽ പലതും ഭാവിപ്രവചനവുമായി ബന്ധപ്പെട്ടവയാണ്. അവയിൽത്തന്നെ ജ്യോതിഷവും കൈനോട്ടവുമാണ് മുഖ്യം. പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം, നാഡീജ്യോത്സ്യം, സ്വർണപ്രശ്നം, താംബൂലപ്രശ്നം തുടങ്ങിയ ഇനങ്ങൾ വേറെയുമുണ്ട്. മഷിനോട്ടം, ശകുനം, നിമിത്തം തുടങ്ങിയവയും ഒരർഥത്തിൽ പ്രവചനശാസ്ത്രങ്ങൾ തന്നെയാണ്.

കപടശാസ്ത്രക്കാരുടെ വികലന്യായങ്ങൾ

ശാസ്ത്രീയ മനോവൃത്തി (scientific temper) വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലൂടെ ഇന്ത്യൻ സമൂഹം കടന്നുപോകുന്ന ഈ സമയത്ത് സാഗൻ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് എഴുതിയ ഈ പുസ്തകം ഏറെ ശ്രദ്ധാർഹമാണ്. സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡുകളായും, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ പ്രസ്താവനകളായും കപടശാസ്ത്രം (Pseudo Science) ഇന്ന് സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവയിലൂടെ സജീവമായി നടക്കുമ്പോൾ കപടശാസ്ത്രവാദക്കാർ പ്രധാനമായി ഉന്നയിക്കുന്ന 20 കുയുക്തികളെ (Logical fallacies) സാഗൻ തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു. അവയെ വിശദമായി പരിശോധിക്കാം.

കപടവാദങ്ങള്‍ പൊളിച്ചടുക്കാൻ ഒരു ‘ടൂള്‍കിറ്റ് ‘

സോഷ്യൽ മീഡിയയിൽ വരുന്ന ഫോർവേഡുകളായും, രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ പ്രസ്താവനകളായും കപടശാസ്ത്രം (Pseudo Science) ഇന്ന് സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇവയിലൂടെ സജീവമായി നടക്കുമ്പോൾ, കാൾ സാഗന്റെ “Baloney detection tool kit” അഥവാ “കപടവാദങ്ങളെ പൊളിച്ചടുക്കാനുള്ള ടൂൾകിറ്റ്” ഉപയോഗപ്രദമായിരിക്കും.

Close