ഇഞ്ച

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.

ഇഞ്ച
പാലിഞ്ച / വെളുത്ത ഇഞ്ച/ ചെടങ്ങ/ ഈങ്ങ ശാസ്ത്രനാമംAcacia intsia ( L.) Willd. കുടുംബം: Leguminosae ഇംഗ്ലീഷ്: Soapbark vine
ന്തോ- മലേഷ്യൻ മേഖലകളിലെ നിത്യഹരിതവനങ്ങളിലും അർദ്ധ നിത്യഹരിതവനങ്ങളിലും ചിരസ്ഥായിയായി പടർന്നു കയറുന്ന കുറ്റിച്ചെടി. കേരളത്തിലെ വനങ്ങളിലും കാവുകളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്നു. തടിയിലും ശാഖകളിലും അറ്റം വളഞ്ഞ നേർത്ത മുള്ളുകളുണ്ട്. മൂപ്പെത്തിയ ശാഖകളിലെ തൊലി ചതച്ചെടുത്ത് തയ്യാറാക്കുന്ന അത്ത് (ഇഞ്ച) മേല് തേച്ച് കുളിക്കാൻ ഉപയോഗിക്കുന്നു. നേരിയ സുഗന്ധമുള്ളതാണിത്.

മലയാള നാമമായ ഇഞ്ചയുടെ ലാറ്റിൻ രൂപമാണ് സ്പീഷീസ് നാമമായി നൽകിയിരിക്കുന്നത്. ഇരുവരയൻ പൊന്തച്ചുറ്റൻ, നവാബ്, കരിവേല നീലി, സ്ലേറ്റ് ഫ്ലാഷ്, നരിവരയൻ എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്.


എഴുത്തും ചിത്രങ്ങളും

വി.സി.ബാലകൃഷ്ണന്‍

സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ

Leave a Reply