ഉപ്പു ചീര

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.

 

ഉപ്പു ചീര

കോഴിക്കാല്/മണലി ശാസ്ത്രനാമം: Portulaca oleracea L. കുടുംബം: Portulacaceae ഇംഗ്ലീഷ്: Common Purselane/Indian Purselane

മതല പ്രദേശങ്ങളിലും വയലുകളിലും കാണപ്പെടുന്ന ഓഷധി (Herb).  രസഭരമായ മൃദുലമായ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. കാണ്ഡത്തിലും ഇലകളിലും നേർത്ത ഉപ്പുരസമുണ്ട്. പൂക്കൾക്ക് മഞ്ഞനിറം. ഔഷധമായി ഉപയോഗിക്കുന്നു. ഇലക്കറിയായും ഉപയോഗിച്ചു വരുന്നു. ചൊട്ടശലഭം (Danaid Eggfly), വൻ ചൊട്ടശലഭം (Great Eggfly) എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്.


എഴുത്തും ചിത്രങ്ങളും

വി.സി.ബാലകൃഷ്ണന്‍

സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ

 

 

Leave a Reply