ചെറുവള്ളൽ

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.

ചെറുവള്ളൽ

ജലനീലി / ജലനീലി ശാസ്ത്രനാമം: Hydrolea zeylanica (L.)Vahl കുടുംബം: Hydroleaceae ഇംഗ്ലീഷ്: Ceylon Hydrolea

പുഴയോരങ്ങളിലും ഈർപ്പമുള്ള പ്രദേശങ്ങളിലും വയലുകളിലും വളരുന്ന ഹ്രസ്വകാല ഓഷധി.മൃദുലമായ തണ്ടുകളിൽ ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. വേനൽ കടുക്കുന്നതോടെ ചെടി നശിച്ചുപോകുന്നു.

ജലത്തെ സൂചിപ്പിക്കുന്ന ഗ്രീക്കുപദമായ hydor, ഒലീവ് ചെടിയെ സൂചിപ്പിക്കുന്ന eleia എന്നീ വാക്കുകൾ ചേർന്നാണ് ജനുസ്സ് നാമം. ജലത്തിൽ വളരുന്നതും ഒലീവ് മരത്തിന്റെ ഇലയോട് സാമ്യമുള്ളതുമായ ഈ സസ്യത്തിന്റെ ജനുസ്സ നാമം Hydrolea ആയത് അപ്രകാരമാണ്. സിലോണി (ശ്രീലങ്ക) നെ സൂചിപ്പിക്കുന്നതാണ് സ്പീഷീസ് നാമം.

ഔഷധസസ്യമാണ്. മുറിവുകൾക്കും വ്രണങ്ങൾക്കും ഇതിന്റെ ഇലയിട്ട് കാച്ചിയ എണ്ണ മരുന്നായി ഉപയോഗിക്കുന്നു. ഇലക്കറിയായും ഉപയോഗിക്കാം.


എഴുത്തും ചിത്രങ്ങളും

വി.സി.ബാലകൃഷ്ണന്‍

സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ

Leave a Reply