ഉപ്പില

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.

ഉപ്പില

ഉപ്പൂത്തി / പൊടു കണ്ണി / വട്ട/വട്ടക്കണ്ണി / വട്ടക്കറുക്കുട്ടി / പൊന്നകം ശാസ്ത്രനാമം: Macaranga peltata (Roxb.) N
Mull.Arg. കുടുംബം: Euphorbiaceae  ഇംഗ്ലീഷ്: Lotus Croton

ന്ത്യയിലും ശ്രീലങ്കയിലും ആന്തമാനിലും കാണപ്പെടുന്ന ഇടത്തരം വൃക്ഷം. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും നാട്ടിൻ പുറങ്ങളിലും വളരുന്നു. ഫലങ്ങൾ ഗോളാകൃതിയിൽ കുലകളായി കാണപ്പെടുന്നു.പണ്ട് കാലത്ത് ഉപ്പ് പൊതിയാൻ ഉപയോഗിച്ചിരുന്നതിനാലാണ് ഉപ്പിലയെന്ന് പേര് വന്നത്.
ഫിലിപ്പൈൻസിലുളള നാട്ടു പേരിന്റെ ലാറ്റിൻ രൂപമാണ് ജനുസ് നാമമായി നൽകിയിരിക്കുന്നത്. സ്പീഷീസ് പദത്തിനർത്ഥം പരിച പോലുള്ളത് ( shield like) എന്നാണ്. നടുത്തണ്ടിൽ ഒരു പരിച പോലെയുള്ള ഇലകൾ ഉള്ളതിനാലാണ് ഈ പേര്. മരത്തിന്റെ കറ ഔഷധ യോഗ്യമാണ്. ഇലകൾ അപ്പം ചുടുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.


എഴുത്തും ചിത്രങ്ങളും

വി.സി.ബാലകൃഷ്ണന്‍

സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ

 

Leave a Reply