വെള്ളില

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.

വെള്ളില

വെള്ളിലത്താളി / പറത്തോൽ ശാസ്ത്രനാമം: Mussaenda frondosa L. കുടുംബം: Rubiaceae ഇംഗ്ലീഷ്: Dhobi’ s Kerchief,White Lady

“അമ്മ കറുമ്പി, മോള് വെളുമ്പി, മോളേ മോളൊരു പൊൻ കുമ്പ”  എന്ന കടംകഥയിൽ പരാമർശിക്കുന്ന സസ്യമാണ് വെള്ളില

പശ്ചിമഘട്ട മേഖലയിലെ ഒരു സ്ഥാനിക (endemic) സസ്യം. അർദ്ധ നിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും കാവുകളിലും നാട്ടിൻ പുറങ്ങളിലും വളരുന്ന ഒരു കുറ്റിച്ചെടി.
ശാഖാഗ്രങ്ങളിലാണ് പൂക്കൾ ഉണ്ടാകുന്നത്. പൂക്കൾക്ക് കടുത്ത ഓറഞ്ച് നിറം. വിദളങ്ങ(sepals)ങ്ങളിൽ ചിലത് ഇല പോലെ രൂപാന്തരപ്പെട്ടതാണ് “വെളുത്ത ഇലകൾ “.

ഈ സസ്യത്തിന് സിംഹള ഭാഷയിലുള്ള പേരാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്.
ഔഷധസസ്യമാണ്. തളിരിലകളും വെളുത്ത വിദളങ്ങളും ഇലക്കറിയായി ഉപയോഗിക്കാറുണ്ട്.
വെള്ളിലത്തോഴി ( Commander)എന്ന ചിത്രശലഭത്തിന്റെയും നാഗശലഭ ( Atlas Moth) ത്തിന്റെയും ലാർവാ ഭക്ഷണ സസ്യമാണ്.


എഴുത്തും ചിത്രങ്ങളും

വി.സി.ബാലകൃഷ്ണന്‍

സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ

Leave a Reply