കല്ലരയാൽ

വി.സി.ബാലകൃഷ്ണന്‍ എഴുതുന്ന സസ്യജാലകം പംക്തി.

കല്ലരയാൽ
ശാസ്ത്രനാമം: Ficus arnottiana(Miq.)Miq. കുടുംബം: Moraceae ഇംഗ്ലീഷ്: Indian Rock Fig
ന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ചെറിയ വൃക്ഷം. അർദ്ധ നിത്യഹരിതവനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും പാറകളിലോ കല്ലുകളിലോ വേരുകളാഴ്ത്തി വളരുന്നു. ആൽമരങ്ങൾക്ക് പൊതുവായി പറയുന്ന പദമാണ് ജനുസ് നാമമായി നൽകിയിരിക്കുന്നത്.18ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്കോട്ടിഷ് സസ്യ ശാസ്ത്രജ്ഞൻ G.A. Walker Arnott നോടുള്ള ആദരസൂചകമായിട്ടാണ് സ്പീഷീസ് നാമം നൽകിയിരിക്കുന്നത്. തൊലി ഔഷധ യോഗ്യമാണ്. ആൽ ശലഭത്തിന്റെ ലാർവാ ഭക്ഷണ സസ്യമാണ്.


എഴുത്തും ചിത്രങ്ങളും

വി.സി.ബാലകൃഷ്ണന്‍

സസ്യജാലകം – ഇതുവരെ പ്രസിദ്ധീകരിച്ചവ

Leave a Reply