കാലം കടന്ന് ചിന്തിച്ച ഒരു ഡോക്ടർ

കെ.ആര്‍.ജനാര്‍ദ്ദനന്‍

കാലം കടന്ന് ചിന്തിച്ച ഡോക്ടർ

സെമ്മെൽവീസ് ഇഗ്നാസ് ഫിലിപ്പ് (Semmel weis Ignaz Philipp (1818-1865) ഒരു ഹംഗേറിയൻ ഫിസിഷ്യൻ ആയിരുന്നു. അക്കാലത്ത് യൂറോപ്പിലെ ഏറ്റവും പ്രഗത്ഭരായ മെഡിക്കൽ അധ്യാപകരിൽ ഒരാളായിരുന്നു, അദ്ദേഹം. എന്നാല് സർജറിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ ആശയങ്ങൾ സമകാലിക ഡോക്ടർമാർക്ക് ഉൾക്കൊള്ളാവുന്നതിന് അപ്പുറമായിരുന്നു അതുകൊണ്ടുതന്നെ സമകാലികർ  തുടർച്ചയായി ഉന്നയിക്കുന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി പറയാനൂം തന്റെ ആശയങ്ങളെ പ്രതിരോധിക്കാനുമാണ് ഔദ്യോഗിക ജീവിതത്തിന്റെ നല്ല ഭാഗം ചെലവഴിച്ചത്.

1846 ൽ വിയന്നയിലെ ഒരു മൂഖ്യ പ്രസവ ചികിത്സ കേന്ദ്രത്തിൽ  ഉയർന്ന തസ്തികയിൽ സെമ്മെൽവീസ് ഇഗ്നാസ് നിയമിതനായി. ജോലിയിൽ പ്രവേശിച്ച ശേഷം അവിടുത്തെ മെഡിക്കൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തു. അടുത്ത ദിവസം മുതൽ രോഗികളെ പരിചരിക്കാൻ വാർഡിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരും കർശനമായും ക്ലൊറൈഡ് ഓഫ് ലൈം ലായനി ഉപയോഗിച്ച് പലവട്ടം കഴുകണമെന്ന് ഉത്തരവിട്ടു. ശുചിത്വം മെഡിക്കൽ പ്രാക്ടീസിൽ പരമ പ്രധാനം ആണെന്ന് സൂചിപ്പിക്കുകയും ചെയ്തു. ചില വിദ്യാർത്ഥികൾ ഈ ഉത്തരവിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും ഡീനെ (Dean) കണ്ട് പരാതി നല്കുകയും ചെയ്തു. ഡീൻ മെഡിക്കൽ പ്രാക്ടീസ്സിൽ സാനിറ്റേഷന്റെ പ്രാധാന്യം ഒട്ടും അറിയാത്ത ആളായിരുന്നു. സെമ്മെൽവീസ്സിന് മാനസിക അസ്ഥിരത ഉണ്ടെന്ന്  അദ്ദേഹം ഉറപ്പിച്ചു. വട്ട്. ‘ഡീൻ ഇറക്കിയ ഉത്തരവ് അനുസരിച്ച് പോലീസ് സെമ്മെൽവീസിനെ അറസ്റ്റ് ചെയ്ത് മാനസിക രോഗാശുപത്രിയിൽ തടങ്കലിൽ പാർപ്പിച്ചു.

ഇന്ന് ദിവസവും പലതവണ സോപ്പിട്ട് കൈ കഴുകുമ്പോൾ വളരെ ലളിതമായ ഈ ശീലം വിദ്യാർഥികളെ പഠിപ്പിക്കാൻ ശ്രമിച്ച് “വട്ട”നായി മുദ്രകുത്തപ്പെട്ട ആ ഹംഗേറിയൻ ഫിസിഷ്യനെ ഓർക്കാതിരിക്കാൻ പറ്റില്ല. 

Leave a Reply