Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
thermostatതെര്‍മോസ്റ്റാറ്റ്‌.താപനില നിശ്ചിത സീമയ്‌ക്കുള്ളില്‍ നിര്‍ത്താനുപയോഗിക്കുന്ന ഒരു ഉപാധി. ആവശ്യമായ താപനില എത്തിക്കഴിഞ്ഞാല്‍ വൈദ്യുത ബന്ധം വേര്‍പെടുത്തുകയും താപനില കുറയുമ്പോള്‍ ബന്ധം പുനഃസ്ഥാപിക്കുകയും ആണ്‌ ചെയ്യുന്നത്‌.
thermotropismതാപാനുവര്‍ത്തനം.താപത്തിന്റെ ദിശയിലേക്ക്‌ സസ്യഭാഗങ്ങള്‍ വളരുന്നതോ ചരിയുന്നതോ.
thin clientതിന്‍ ക്ലൈന്റ്‌.സെര്‍വറില്‍ എത്ര വലിയ പ്രാഗ്രാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ക്ലയന്റ്‌ ഭാഗത്ത്‌ വളരെ ലളിതമായ, ഏതൊരു ഉപയോക്താവിനും എളുപ്പത്തില്‍ മനസ്സിലാവുന്ന തരത്തിലുള്ള വെബ്‌ പ്രാഗ്രാമുകളാണ്‌ തിന്‍ ക്ലയന്റുകള്‍. പുറകില്‍ പ്രവര്‍ത്തിക്കുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ ഉപയോക്താവ്‌ അറിയാറില്ല.
thin film.ലോല പാളി.സ്‌ഫടികം, സെറാമിക്‌, അര്‍ധചാലകം ഇവയിലൊന്നുകൊണ്ടുള്ള ഒരു ചെറിയ ഫലകത്തിന്‍മേല്‍ നിക്ഷേപിക്കപ്പെടുന്ന, ഏതാനും തന്മാത്രകളുടെ മാത്രം കനമുള്ള പാളി. സംധരിത്രം, രോധം തുടങ്ങിയ പരിപഥഘടകങ്ങള്‍ ഇതു വഴി സൃഷ്‌ടിക്കുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന പരിപഥത്തിന്‌ ലോലപാളീ പരിപഥം എന്നു പറയുന്നു. മികച്ച ലെന്‍സുകളും പ്രതിഫലനികളും ലോലപാളികൊണ്ട്‌ കവചിതമാക്കാറുണ്ട്‌.
thioതയോ.സള്‍ഫര്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ഥങ്ങളുടെ നാമങ്ങളില്‍ ചേര്‍ക്കുന്ന മുന്‍കുറി. ഉദാ: തയോഎഥനോള്‍. C2H5SH.
thio alcoholതയോ ആള്‍ക്കഹോള്‍.R-SH എന്ന സാമാന്യ രാസസൂത്രമുള്ള സംയുക്തങ്ങള്‍. R= ആല്‍ക്കൈല്‍ റാഡിക്കല്‍.
thio ethersതയോ ഈഥറുകള്‍.R-S-R1 എന്ന സാമാന്യ രാസസൂത്രമുള്ള സംയുക്തങ്ങള്‍. R, R1, S എന്നിവ ഒരേപോലെത്തേയോ, വ്യത്യസ്‌തമോ ആയ ആല്‍ക്കൈല്‍ റാഡിക്കലുകളാണ്‌.
thoraxവക്ഷസ്സ്‌.1. കശേരുകികളില്‍ ഹൃദയവും ശ്വാസകോശങ്ങളും ഉള്‍ക്കൊള്ളുന്ന ശരീരഭാഗം. സസ്‌തനികളില്‍ ഡയഫ്രം ഇതിനെ ഉദരത്തില്‍ നിന്നും വേര്‍പെടുത്തുന്നു. 2. ആര്‍ത്രാപോഡുകളില്‍ തലയ്‌ക്കും ഉദരത്തിനും ഇടയിലുള്ള ശരീരഭാഗം. ഷഡ്‌പദങ്ങളില്‍ മൂന്നു ഖണ്ഡങ്ങളുള്ള ഈ ഭാഗത്താണ്‌ കാലുകളും ചിറകുകളും വിന്യസിച്ചിരിക്കുന്നത്‌.
thorium lead datingതോറിയം ലെഡ്‌ കാലനിര്‍ണയം.-
threadത്രഡ്‌.മൈക്രാ പ്രാസസറുകളിലെത്തുന്ന പ്രാഗ്രാമിങ്‌ നിര്‍ദ്ദേശങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ഒരു പ്രത്യേക രീതി. ഒരേസമയം ഒന്നിലധികം പ്രാഗ്രാമുകളെ പ്രവര്‍ത്തിപ്പിക്കാന്‍ ഇവ ഉപയോഗപ്പെടുത്തുന്നു.
Three Mile Islandത്രീ മൈല്‍ ദ്വീപ്‌.യു എസ്‌ എയിലെ പെല്‍സില്‍വാനിയയിലെ മിഡില്‍ ടണൗിലുള്ള ഒരു പ്രദേശം. 1979 മാര്‍ച്ച്‌ 28ന്‌ ഇവിടെയുള്ള ആണവോര്‍ജനിലയത്തില്‍ ഒരു അപകടം ഉണ്ടായി. അണു റിയാക്‌ടറിന്റെ ശീതീകരണ സംവിധാനവും കേന്ദ്രവും ഉരുകിപ്പോയി. യന്ത്രത്തിനും മനുഷ്യനും പറ്റിയ പിശകുകളായിരുന്നു ഈ അപകടത്തിനു കാരണം. നിലയത്തിന്റെ എട്ട്‌ കിലോമീറ്റര്‍ ചുററളവില്‍ താമസിക്കുന്ന മുപ്പത്തിയാറായിരത്തോളം ആളുകള്‍ക്ക്‌ വികിരണ ബാധയേറ്റു.
three phaseത്രീ ഫേസ്‌.120 0 ഫേസ്‌ വ്യത്യാസവും ഒരേ ആവൃത്തിയും ഉള്ള മൂന്ന്‌ പ്രത്യാവര്‍ത്തിധാരകള്‍ ഒഴുകുന്ന വിദ്യുത്‌വ്യൂഹം.
threshold frequencyത്രഷോള്‍ഡ്‌ ആവൃത്തി.പ്രകാശവൈദ്യുത പ്രഭാവം വഴി ഇലക്‌ട്രാണുകള്‍ ഉത്സര്‍ജിക്കപ്പെടാന്‍ ഫോട്ടോണുകള്‍ക്കുണ്ടാവേണ്ട ഏറ്റവും കുറഞ്ഞ ആവൃത്തി. ഇത്‌ വിവിധ പദാര്‍ഥങ്ങള്‍ക്ക്‌ വ്യത്യസ്‌തമാണ്‌.
thrombinത്രാംബിന്‍.രക്ത പ്ലാസ്‌മയിലെ ഫൈബ്രിനോജന്‍ എന്ന ജലലേയമായ പ്രാട്ടീനിനെ ലേയമല്ലാത്ത ഫൈബ്രിന്‍ നാരുകളാക്കി മാറ്റുന്ന ഒരു എന്‍സൈം. ഈ പ്രവര്‍ത്തനമാണ്‌ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത്‌.
thrombocyteത്രാംബോസൈറ്റ്‌.രക്ത പ്ലേറ്റ്‌ലെറ്റിന്റെ മറ്റൊരു പേര്‌.
thrombosisത്രാംബോസിസ്‌.രക്തം കട്ടപിടിച്ച്‌ ധമനികളില്‍ തടസ്സം ഉണ്ടാക്കുന്ന രോഗാവസ്ഥ. തലച്ചോറിലേക്കുള്ള ധമനികളിലാണ്‌ തടസ്സമെങ്കില്‍ സെറിബ്രല്‍ ത്രാംബോസിസ്‌. ഹൃദയത്തിലേക്കുള്ള ധമനികളിലാണ്‌ തടസമെങ്കില്‍ കോറോണറി ത്രാംബോസിസ്‌.
throttling processപരോദി പ്രക്രിയ.ഒരു വാതകത്തെ മര്‍ദിച്ച്‌ നേര്‍ത്ത സുഷിരങ്ങളിലൂടെ കടത്തിവിടുന്ന പ്രക്രിയ. എന്‍താല്‍പി മാറ്റമില്ലാതെ നില്‍ക്കുകയും ചെയ്‌ത പ്രവൃത്തി പൂജ്യമായിരിക്കുകയും ചെയ്യുന്നതിനാല്‍ ആദര്‍ശവാതകങ്ങളില്‍ താപനില മാറുന്നില്ല. എന്നാല്‍ യഥാര്‍ത്ഥ വാതകങ്ങളില്‍ പ്രാരംഭ താപനില ഒരു ക്രാന്തിക താപനിലയില്‍ കുറവായിരുന്നാല്‍ ശീതനം സംഭവിക്കുന്നു.
thrustതള്ളല്‍ ബലംപ്രണോദം, 1. റോക്കറ്റോ വിമാന എന്‍ജിനോ സൃഷ്‌ടിക്കുന്ന പ്രക്ഷേപകബലം. എന്‍ജിനില്‍ നിന്ന്‌ നിര്‍ഗമിക്കുന്ന ദ്രവ്യമാനത്തിന്റെ നിരക്കും നിര്‍ഗമവേഗവും തമ്മിലുള്ള ഗുണനഫലമായാണ്‌ ഇത്‌ പറയാറ്‌. 2. ഒരു പ്രതലത്തിന്‍മേല്‍ ചെലുത്തുന്ന മൊത്തം ബലം. (മര്‍ദവും വിസ്‌തീര്‍ണവും തമ്മിലുള്ള ഗുണനഫലം).
thrust planeതള്ളല്‍ തലം.വിലോമ വലനത്തില്‍ സംഭവിക്കുന്ന, കുറഞ്ഞ കോണ്‍ സൃഷ്‌ടിച്ചുകൊണ്ടുള്ള മടക്ക്‌ (തള്ളല്‍). thrust എന്ന്‌ മാത്രവും പറയും.
thylakoidsതൈലാക്കോയ്‌ഡുകള്‍.പ്‌ളാസ്റ്റിഡുകളിലെ പ്രധാനഭാഗത്തുള്ള സ്‌തരങ്ങളുടെ വ്യൂഹം. ക്ലോറോപ്ലാസ്റ്റുകളിലാണ്‌ ഇത്‌ ഏറ്റവും വികാസം പ്രാപിച്ചിട്ടുള്ളത്‌.
Page 277 of 301 1 275 276 277 278 279 301
Close