Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
tetraspore | ടെട്രാസ്‌പോര്‍. | ചില ചുവന്ന ആല്‍ഗകളിലും മറ്റും കാണുന്ന പ്രത്യേകതരം സ്‌പോര്‍. |
tetrode | ടെട്രാഡ്. | നാല് ഇലക്‌ട്രാഡുകളുള്ള ഒരു തെര്‍മയോണിക് ഉപകരണം. സ്‌ക്രീന്‍ ഗ്രിഡ് ട്രയോഡിന്റെ പരിഷ്‌ക്കരിച്ച രൂപമാണിത്. വാല്‍വ് ആംപ്ലിഫയറുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നു. |
texture | ടെക്‌സ്‌ചര്‍. | ശിലകള്‍ക്ക് അവയിലടങ്ങിയ ധാതുക്കളുടെ ആപേക്ഷിക രൂപം, നിക്ഷേപണം, ക്രമീകരണം എന്നിവയിലൂടെ കൈവരുന്ന ഭൗതിക ഗുണം. ശിലകളുടെ വര്‍ഗീകരണത്തിനും നാമകരണത്തിനും ആധാരം ഇതാണ്. |
TFT-LCD | ടി എഫ് ടി-എല്‍ സി ഡി. | Thin Film Transistor-Liquid Crystal Display എന്നതിന്റെ ചുരുക്ക രൂപം. സാമാന്യം വലിപ്പമുള്ള എല്‍ സി ഡി സ്‌ക്രീനുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഒരു രീതി. ഓരോ പിക്‌സലിനെയും നിയന്ത്രിക്കാന്‍ ഓരോ ട്രാന്‍സിസ്റ്റര്‍ എന്നതാണ് ഇതിന്റെ പ്രത്യേകത. |
thalamus 1. (bot) | പുഷ്‌പാസനം. | പുഷ്‌പവൃന്തത്തിന്റെ സ്ഥൂലിച്ച അഗ്രഭാഗം. ഇവിടെയാണ് പുഷ്‌പഭാഗങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ചിത്രം receptacle നോക്കുക. |
thalamus 2. (zoo) | തലാമസ്. | കശേരുകികളുടെ മധ്യമസ്‌തിഷ്‌കത്തിലെ ഒരു ഭാഗം. സംവേദക ന്യൂറോണുകള്‍ പരസ്‌പരം ബന്ധിപ്പിക്കപ്പെടുന്ന പ്രധാനപ്പെട്ട മേഖലകളില്‍ ഒന്നാണിത്. |
thallus | താലസ്. | താലോഫൈറ്റുകളുടെ സരളമായ സസ്യ ശരീരം. തന്തുകം പോലെയോ റിബണ്‍ പോലെയോ കാണുന്നു. |
thecodont | തിക്കോഡോണ്ട്. | സസ്‌തനികളുടെ പല്ലുകള്‍ താടിയെല്ലുകളിലെ കുഴികളില്‍ ഉറപ്പിച്ചിരിക്കുന്ന അവസ്ഥ. |
theodolite | തിയോഡൊലൈറ്റ്. | തിരശ്ചീന ദിശയിലും ലംബദിശയിലും കോണ്‍ അളക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രകാശിക സര്‍വേ ഉപകരണം. |
theorem 1. (math) | പ്രമേയം | ഉപപാദ്യം. മറ്റു പ്രസ്‌താവനകളോ സൂത്രവാക്യങ്ങളോ ഉപയോഗിച്ചു തെളിയിക്കേണ്ടതായ/തെളിയിച്ച സൈദ്ധാന്തിക പ്രസ്‌താവന. |
theorem 2. (phy) | സിദ്ധാന്തം. | അംഗീകൃത സിദ്ധാന്തങ്ങളുപയോഗിച്ച് ഗണിതപരമായോ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയോ തെളിയിച്ച പരികല്‍പ്പന. |
theory of relativity | ആപേക്ഷികതാ സിദ്ധാന്തം. | 1905ലും 1915ലും ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച സിദ്ധാന്തങ്ങള്‍. relativity നോക്കുക. |
therapeutic | ചികിത്സീയം. | രോഗചികിത്സയുമായി ബന്ധപ്പെട്ടത് |
thermal analysis | താപവിശ്ലേഷണം. | താപം നേരിട്ട് സ്വാധീനിക്കുന്ന പദാര്‍ഥങ്ങളുടെ ഭൗതിക-താപഗതിക ഗുണധര്‍മ്മങ്ങളുടെ വിശ്ലേഷണം. |
thermal conductivity | താപചാലകത. | ഏകക വിസ്‌തീര്‍ണത്തിലൂടെ സെക്കന്റില്‍ കടന്നുപോകുന്ന താപത്തിന്റെ അളവ്. യൂണിറ്റ്= w/m2 |
thermal cracking | താപഭഞ്‌ജനം. | ഉല്‍പ്രരകങ്ങളുടെ അസാന്നിദ്ധ്യത്തില്‍ ഹൈഡ്രാകാര്‍ബണുകളെ ചൂടാക്കുമ്പോള്‍ വിഘടനം, പുനര്‍വിന്യാസം അല്ലെങ്കില്‍ ചിലപ്പോള്‍ പുനഃസംയോജനം എന്നീ പ്രക്രിയകള്‍ നടക്കുന്നു. |
thermal dissociation | താപവിഘടനം. | ഒരു വാതകം, ദ്രാവകം അല്ലെങ്കില്‍ ഖരം ചൂടാക്കുമ്പോള്‍ ഉല്‍ക്രമണീയ വിഘടനം വഴി മറ്റു തരം തന്മാത്രകളോ ആറ്റങ്ങളോ ഉണ്ടാകുന്ന പ്രക്രിയ. |
thermal equilibrium | താപീയ സംതുലനം. | താപ ചാലകം കൊണ്ട് വേര്‍തിരിക്കപ്പെട്ട രണ്ടു വ്യൂഹങ്ങള്‍ തമ്മില്‍ താപക്കൈമാറ്റം നടക്കാത്ത അവസ്ഥ. താപീയ സംതുലനാവസ്ഥയിലുള്ള രണ്ട് വ്യൂഹങ്ങളും ഒരേ താപനിലയില്‍ ആയിരിക്കും. |
thermal reactor | താപീയ റിയാക്‌ടര്‍. | - |
thermal reforming | താപ പുനര്‍രൂപീകരണം. | കുറഞ്ഞ ഒക്‌ടേന്‍ സംഖ്യയുള്ള തന്മാത്രയെ പുനര്‍വിന്യാസം വരുത്തി ഉയര്‍ന്ന ഒക്‌ടേന്‍ സംഖ്യയുള്ള ഗ്യാസോലിന്‍ ആക്കി മാറ്റുന്ന പ്രക്രിയ. |