Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
tongueനാക്ക്‌. കശേരുകികളുടെ വായിലെ പേശീമയമായ അവയവം. ഭക്ഷണം നീക്കാനും രുചിയറിയാനും സഹായിക്കുന്നു. ചില ജീവികളില്‍ ഇര പിടിക്കാനുതകുംവിധം രൂപാന്തരം വന്നിട്ടുണ്ട്‌.
tonneടണ്‍. ദ്രവ്യമാനത്തിന്റെ ഒരു ഏകകം. 1 മെട്രിക്‌ ടണ്‍ = 1000 കി. ഗ്രാം.
tonoplastടോണോപ്ലാസ്റ്റ്‌. കോശങ്ങള്‍ക്കുള്ളിലെ ഫേനങ്ങള്‍ക്കു ചുറ്റുമുള്ള പ്ലാസ്‌മാസ്‌തരം.
tonsilsടോണ്‍സിലുകള്‍. നാല്‍ക്കാലി കശേരുകികളുടെ നാക്കിന്റെ പിന്നഗ്രത്തോ ഗ്രസനിയിലോ സ്ഥിതി ചെയ്യുന്ന, ലിംഫ്‌ കലയാല്‍ നിര്‍മിതമായ ചെറിയ പിണ്ഡങ്ങള്‍. ലിംഫോസൈറ്റുകളെ ഉത്‌പാദിപ്പിക്കുന്ന കലകള്‍ ആയതിനാല്‍ ഇവ ശരീരത്തിന്റെ രോഗാണുപ്രതിരോധത്തിന്‌ സഹായിക്കുന്നുണ്ട്‌.
topographic mapടോപ്പോഗ്രാഫിക ഭൂപടം. ഒരു പ്രദേശത്തിലെ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ എല്ലാ പ്രധാന വിവരങ്ങളും രേഖപ്പെടുത്തിയ മേപ്പ്‌. ചെറിയ സ്‌കെയില്‍ മേപ്പുകളായിരിക്കും. topo sheets എന്നും പറയും.
topologyടോപ്പോളജി1. (maths)ടോപ്പോളജി. മുറിക്കുകയോ തുളയ്‌ക്കുകയോ ചെയ്യാതെ വലിച്ചു നീട്ടുകയോ, വളയ്‌ക്കുകയോ ചുരുട്ടുകയോ ചെയ്‌തുകൊണ്ട്‌ രൂപം പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ജ്യാമിതീയ രൂപങ്ങളുടെ പ്രത്യേകതകളെ പഠനവിധേയമാക്കുന്ന ഗണിതശാഖ. ഇതിനെ റബ്ബര്‍ഷീറ്റ്‌ ജ്യാമിതി എന്നും വിളിക്കുന്നു. ടോപ്പോളജിയില്‍ എലിപ്‌സോയ്‌ഡും ഗോളവും ഒരേ രൂപമാണ്‌. 2. (comp) ടോപ്പോളജി. കമ്പ്യൂട്ടറുകളെ തമ്മില്‍ നെറ്റുവര്‍ക്ക്‌ ചെയ്യുന്നതിന്‌ ഉപയോഗപ്പെടുത്തുന്ന പ്രത്യേക രീതി. സ്റ്റാര്‍, റിംഗ്‌, മെഷ്‌ മുതലായ രീതികള്‍ നിലവിലുണ്ട്‌.
torടോര്‍. ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം വെബ് ബ്രൗസര്‍. സ്വകാര്യമായി ഇന്റര്‍നെറ്റ് സൈറ്റുകള്‍ കാണാനുപയോഗിക്കുന്നു.
tornadoചുഴലിക്കൊടുങ്കാറ്റ്‌വിനാശകാരിയായ ചുഴലിക്കൊടുങ്കാറ്റ്‌. വായുമര്‍ദം നന്നേ കുറഞ്ഞ പ്രദേശത്ത്‌ രൂപം കൊണ്ട്‌ മുന്നേറുന്ന ചുഴലിയാണിത്‌. ചുഴലിക്കാറ്റിനോടൊപ്പം ഇടിമഴ മേഘം ഫണല്‍ ആകൃതിയില്‍ താഴോട്ടൂര്‍ന്നിറങ്ങി നിലത്തെത്തുന്നു. സമുദ്രത്തിലാണെങ്കില്‍ ജലം ഉയര്‍ന്നുപൊങ്ങുന്നു. ഇതിന്‌ water spout എന്ന്‌ പറയുന്നു.
toroidവൃത്തക്കുഴല്‍. ഉദാ: കണത്വരിത്രങ്ങളുടെ വൃത്തക്കുഴല്‍. കുഴലിന്റെ ഛേദതലം വൃത്തമോ ചതുരമോ എന്തുമാവാം.
torqueബല ആഘൂര്‍ണം. ഒരു അക്ഷത്തെ ആധാരമാക്കി വസ്‌തുവിനെ കറക്കാനുള്ള ബലത്തിന്റെ ശേഷി ( τ). ആധാര അക്ഷത്തില്‍ നിന്ന്‌ വസ്‌തുവിലേക്കുള്ള ലംബദൂരവും ( r) ബലവും ( F) തമ്മിലുള്ള സദിശഗുണനഫലമാണ്‌ ആഘൂര്‍ണത്തിന്റെ പരിമാണം. τ = r x F
torrടോര്‍. മര്‍ദത്തിന്റെ ഒരു ഏകകം. 1. മി മീ. രസയൂപത്തിന്‌ തുല്യമാണ്‌.
torsionടോര്‍ഷന്‍. ബല ആഘൂര്‍ണത്തിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന കോണീയ അപരൂപണം. ഒരറ്റം ഉറപ്പിച്ച ഒരു വസ്‌തുവിന്റെ മറ്റേ അറ്റത്ത്‌ ബല ആഘൂര്‍ണം പ്രയോഗിക്കുമ്പോഴാണ്‌ ഈ അപരൂപണം ഉണ്ടാവുന്നത്‌.
torusവൃത്തക്കുഴല്‍1. (bot) പുഷ്‌പാസനം. പുഷ്‌പവൃന്തത്തിന്റെ സ്ഥൂലിച്ച അഗ്രഭാഗം. തലാമസ്‌ എന്നും പറയും. 2. (phy) വൃത്തക്കുഴല്‍. കുഴലിന്റെ ഛേദതലവും വൃത്തമായിരിക്കും.
total internal reflectionപൂര്‍ണ ആന്തരിക പ്രതിഫലനം. പ്രകാശം സാന്ദ്രത കൂടിയ മാധ്യമത്തില്‍ നിന്ന്‌ കുറഞ്ഞ മാധ്യമത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ വ്യതിചലനം കൂടുന്നു. പതനകോണ്‍ കൂടുന്നതിനനുസരിച്ച്‌ വ്യതിചലനവും കൂടുന്നു. പതനകോണ്‍ കൂടിക്കൂടി ഒരു നിശ്ചിത മൂല്യത്തിലെത്തുമ്പോള്‍ (ക്രാന്തികകോണ്‍) രശ്‌മി നിര്‍ഗമിക്കുന്നത്‌ മാധ്യമങ്ങളുടെ അതിര്‍ത്തിയിലൂടെയാണ്‌. പതനകോണ്‍ ഇതിലും കൂടിയാല്‍ രശ്‌മിക്ക്‌ അപവര്‍ത്തനം സംഭവിക്കുന്നില്ല. അത്‌ അതിര്‍ത്തിയില്‍ വെച്ച്‌ പ്രതിഫലിക്കപ്പെടുന്നു. ചിത്രത്തില്‍ θcrit ആണ്‌ ക്രാന്തികകോണ്‍.
toxinജൈവവിഷം. ബാക്‌ടീരിയങ്ങള്‍, ഫംഗസുകള്‍ മുതലായ പരാദജീവികളുടെ പ്രവര്‍ത്തനഫലമായി അവയുടെ ആതിഥേയ ജീവികളുടെ ശരീരത്തില്‍ രൂപംകൊള്ളുന്ന വിഷം. കുറഞ്ഞ അളവില്‍ പോലും ഇത്‌ ആതിഥേയ ജീവിയുടെ കോശങ്ങള്‍ക്ക്‌ ഹാനികരമാണ്‌. ടോക്‌സിന്‍ പരീക്ഷണ ജന്തുക്കളില്‍ കുത്തിവച്ച്‌ നിര്‍മിക്കുന്ന ആന്റിബോഡികളാണ്‌ ആന്റിടോക്‌സിന്‍. ഇവ ശരീരത്തില്‍ കുത്തിവയ്‌ക്കുമ്പോള്‍ ടോക്‌സിനുമായി ചേര്‍ന്ന്‌ അതിനെ നിര്‍വീര്യമാക്കുന്നു.
toxoidജീവിവിഷാഭം. ജീവവിഷങ്ങളുടെ വിഷാലുത കുറച്ച്‌ തയ്യാറാക്കുന്ന ഒരുതരം ഔഷധം. രോഗബാധയുളവാക്കാതെ ശരീരത്തില്‍ പ്രതിവിഷം ഉത്‌പാദിപ്പിക്കുവാന്‍ അതിന്‌ കഴിയും. പ്രതിരോധ കുത്തിവയ്‌പുകള്‍ക്ക്‌ ഇത്തരം ഔഷധങ്ങള്‍ ഉപയോഗിക്കാം. ഉദാ: ടെറ്റനസ്‌ ടോക്‌സോയ്‌ഡ്‌.
trabeculaeട്രാബിക്കുലെ. നിരയായി വിന്യസിക്കപ്പെട്ട നീളം കൂടിയ പാരന്‍കൈമകോശങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഘടന. സെലാജിനെല്ലയുടെ കാണ്ഡത്തിനുള്ളില്‍ സ്റ്റീലിയെ കോര്‍ടെക്‌സുമായി ബന്ധിപ്പിച്ചും ചില സസ്യങ്ങളുടെ സ്‌പോറഗോണിയത്തിനുള്ളില്‍ സ്‌പോര്‍ സഞ്ചിയെയും സ്‌പോറഗോണിയ ഭിത്തിയെയും ബന്ധിപ്പിച്ചും ഇതു കാണാം.
tracerട്രയ്‌സര്‍. ചില വ്യൂഹങ്ങളുടെ (ജൈവീയമോ, യാന്ത്രികമോ) ആന്തരിക ഘടനയോ പ്രവര്‍ത്തനങ്ങളോ മനസ്സിലാക്കാന്‍ സഹായിക്കുന്ന പദാര്‍ഥം. പ്രത്യേകതരം ചായങ്ങളോ റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥങ്ങളോ ആകാം. റേഡിയോ ആക്‌റ്റീവ്‌ പദാര്‍ഥങ്ങളാണെങ്കില്‍ റേഡിയോ ആക്‌റ്റീവ്‌ ട്രസറുകള്‍ എന്ന്‌ വിളിക്കുന്നു.
tracheaട്രക്കിയ1. (bot) ട്രക്കിയ. സൈലത്തിലെ പ്രധാന വാഹക ഘടകം. വെസലുകള്‍ എന്നും പറയും. 2. (zoo) ശ്വാസനാളി 1. കശേരുകികളുടെ ശ്വാസനാളി. ഗ്ലോട്ടിസ്‌ മുതല്‍ ബ്രാങ്കസ്‌ തുടങ്ങുന്നതുവരെയുള്ള ഭാഗം. 2. ഷഡ്‌പദങ്ങളുടെ ശ്വസനവ്യൂഹത്തിലെ നാളികള്‍.
tracheidട്രക്കീഡ്‌. സൈലത്തിലെ ഒരു വാഹക ഘടകം. അറ്റം കൂര്‍ത്തതും നീളമുള്ളതും സ്ഥൂലിച്ച ഭിത്തിയുള്ളതും ആയ ഇത്‌ അനാവൃതബീജികളുടെ പ്രധാന വാഹകഘടകമാണ്‌.
Page 279 of 301 1 277 278 279 280 281 301
Close