ത്രീ മൈല്‍ ദ്വീപ്.
യു എസ് എയിലെ പെല്‍സില്‍വാനിയയിലെ മിഡില്‍ ടണൗിലുള്ള ഒരു പ്രദേശം. 1979 മാര്‍ച്ച് 28ന് ഇവിടെയുള്ള ആണവോര്‍ജനിലയത്തില്‍ ഒരു അപകടം ഉണ്ടായി. അണു റിയാക്‌ടറിന്റെ ശീതീകരണ സംവിധാനവും കേന്ദ്രവും ഉരുകിപ്പോയി. യന്ത്രത്തിനും മനുഷ്യനും പറ്റിയ പിശകുകളായിരുന്നു ഈ അപകടത്തിനു കാരണം. നിലയത്തിന്റെ എട്ട് കിലോമീറ്റര്‍ ചുററളവില്‍ താമസിക്കുന്ന മുപ്പത്തിയാറായിരത്തോളം ആളുകള്‍ക്ക് വികിരണ ബാധയേറ്റു.