ലോല പാളി.
സ്‌ഫടികം, സെറാമിക്, അര്‍ധചാലകം ഇവയിലൊന്നുകൊണ്ടുള്ള ഒരു ചെറിയ ഫലകത്തിന്‍മേല്‍ നിക്ഷേപിക്കപ്പെടുന്ന, ഏതാനും തന്മാത്രകളുടെ മാത്രം കനമുള്ള പാളി. സംധരിത്രം, രോധം തുടങ്ങിയ പരിപഥഘടകങ്ങള്‍ ഇതു വഴി സൃഷ്‌ടിക്കുന്നു. ഇങ്ങനെ ഉണ്ടാക്കുന്ന പരിപഥത്തിന് ലോലപാളീ പരിപഥം എന്നു പറയുന്നു. മികച്ച ലെന്‍സുകളും പ്രതിഫലനികളും ലോലപാളികൊണ്ട് കവചിതമാക്കാറുണ്ട്.