Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
thermalizationതാപീയനം.ഭൗതിക വസ്‌തുക്കള്‍ അന്യോന്യമുള്ള പ്രതിപ്രവര്‍ത്തനം വഴി താപീയ സന്തുലനത്തിലെത്തുന്ന പ്രക്രിയ. ഉദാ: ചൂടുള്ള വസ്‌തു വായുവില്‍ തുറന്നുവെച്ചാല്‍ താപോര്‍ജം വായുതന്മാത്രകളുമായി പങ്കുവെച്ച്‌ അന്തരീക്ഷ താപനിലയിലെത്തുന്നു.
thermionതാപ അയോണ്‍.ചൂടാക്കിയ പദാര്‍ഥത്തില്‍ നിന്ന്‌ ഉത്സര്‍ജിതമാകുന്ന അയോണ്‍. ധനചാര്‍ജോ ഋണചാര്‍ജോ ആവാം. ഉദാ: ഇലക്‌ട്രാണ്‍ ട്യൂബിലെ തപ്‌ത കാഥോഡില്‍നിന്ന്‌ ഉത്സര്‍ജിതമാകുന്ന ഇലക്‌ട്രാണുകള്‍. ഇത്തരം അയോണുകളുടെ പ്രവാഹത്താലുള്ള വൈദ്യുതധാരയാണ്‌ താപ അയോണ്‍ കറണ്ട്‌.
thermionic emissionതാപീയ ഉത്സര്‍ജനം.താപനില വര്‍ധിക്കുമ്പോള്‍ ഒരു വസ്‌തുവിന്റെ പ്രതലത്തില്‍ നിന്ന്‌ ഇലക്‌ട്രാണുകള്‍ ഉത്സര്‍ജിക്കപ്പെടുന്ന പ്രതിഭാസം. എഡിസണ്‍ പ്രഭാവം എന്നും പറയാറുണ്ട്‌.
thermionic valveതാപീയ വാല്‍വ്‌.താപീയ ഉത്സര്‍ജനം ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഒന്നിലേറെ ഇലക്‌ട്രാഡുകളുള്ള ഉപകരണങ്ങളുടെ പൊതുനാമം. ഈ ഉപകരണങ്ങളില്‍ വൈദ്യുതി ഒരു ദിശയില്‍ മാത്രമേ പ്രവഹിക്കൂ. അതിനാലാണ്‌ വാല്‍വ്‌ എന്നു പേര്‌. ഏറ്റവും ലളിതമായത്‌ ഒരു ഡയോഡ്‌ വാല്‍വാണ്‌. പ്രധാനപ്പെട്ടവ ട്രയോഡ്‌, ടെട്രാഡ്‌, പെന്റോഡ്‌ എന്നിവയാണ്‌.
thermistorതെര്‍മിസ്റ്റര്‍.താപനില മാറുമ്പോള്‍ ഗണ്യമായ തോതില്‍ രോധം മാറുന്ന വിധത്തില്‍ അര്‍ധചാലക പദാര്‍ഥംകൊണ്ടു തയ്യാറാക്കുന്ന ഒരു വിദ്യുത്‌രോധഘടകം.
thermiteതെര്‍മൈറ്റ്‌.പൊടിച്ച അലൂമിനിയവും ഒരു ലോഹ ഓക്‌സൈഡും കലര്‍ത്തിയ മിശ്രിതം. (Fe2O3, MnO2, Cr2O3 തുടങ്ങിയവ). ഈ മിശ്രിതം കത്തുമ്പോള്‍ താപമോചനത്തോടുകൂടി രാസപ്രവര്‍ത്തനം നടക്കും. ലോഹ ഓക്‌സൈഡ്‌ നിരോക്‌സീകരിക്കപ്പെട്ട്‌ ലോഹമുണ്ടാകുന്നു.
thermo electricityതാപവൈദ്യുതി.രണ്ട്‌ വിജാതീയ ലോഹങ്ങളുടെ സന്ധികള്‍ വ്യത്യസ്‌ത താപനിലയിലാണെങ്കില്‍ ആ യുഗ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന വൈദ്യുത പ്രതിഭാസം. ഇതുമായി ബന്ധപ്പെട്ട്‌ പെല്‍റ്റിയര്‍ പ്രഭാവം, സീബെക്‌ പ്രഭാവം, തോംസണ്‍ പ്രഭാവം എന്നീ മൂന്നു പ്രഭാവങ്ങള്‍ ഉണ്ട്‌.
thermo metric analysisതാപമിതി വിശ്ലേഷണം.ഒരു നിശ്ചിത നിരക്കില്‍ ചൂടാക്കുമ്പോഴോ, തണുപ്പിക്കുമ്പോഴോ ഒരു പദാര്‍ഥത്തിനുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ നിര്‍ണയിക്കാനുള്ള മാര്‍ഗം.
thermocoupleതാപയുഗ്മം.അറ്റങ്ങള്‍ യോജിപ്പിച്ച വ്യത്യസ്‌തമായ രണ്ട്‌ ചാലകങ്ങള്‍ ചേര്‍ന്ന ഒരു ഉപാധി. ഈ സന്ധികള്‍ വ്യത്യസ്‌ത താപനിലയിലാകുമ്പോള്‍ ഒരു വിദ്യുത്‌ചാലകബലം സൃഷ്‌ടിക്കപ്പെടുന്നു. ഒരു തെര്‍മോമീറ്റര്‍ ആയി ഇത്‌ ഉപയോഗിക്കാറുണ്ട്‌.
thermodynamic scale of temperatureതാപഗതിക താപനിലാ സ്‌കെയില്‍.കേവല താപനില എന്നും പറയും. ഇതില്‍ ജലത്തിന്റെ ഉറയല്‍നില 273.15 0 c എന്നും തിളനില -373.15 0 c എന്നും നിര്‍വചിച്ചിരിക്കുന്നു.
thermodynamicsതാപഗതികം.സ്ഥൂലവ്യൂഹങ്ങളുടെ ഊര്‍ജം, താപം, പ്രവൃത്തി ഇവ തമ്മിലുള്ള ബന്ധം പഠനവിധേയമാക്കുന്ന പഠനശാഖ. മുഖ്യമായും താപോര്‍ജത്തെ പ്രവൃത്തിയാക്കി മാറ്റുന്നത്‌ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
thermographic analysisതാപലേഖീയ വിശ്ലേഷണം.ഒരു നിശ്ചിത നിരക്കില്‍ ചൂടാക്കുമ്പോള്‍ ഒരു പദാര്‍ഥത്തിന്‌ രാസമാറ്റം സംഭവിക്കുന്നെങ്കില്‍ വിഘടനത്താല്‍ ദ്രവ്യമാനത്തില്‍ ഉണ്ടാകുന്ന മാറ്റം രേഖപ്പെടുത്തിയതിനെ അടിസ്ഥാനമാക്കിയോ, താപമോചിത- താപശോഷണ പ്രക്രിയകളില്‍ താപനിലയിലുണ്ടാകുന്ന മാറ്റത്തെ അടിസ്ഥാനമാക്കിയോ നടത്തുന്ന രാസവിശ്ലേഷണ മാര്‍ഗങ്ങള്‍.
thermolabilityതാപ അസ്ഥിരത.താപം മൂലം മാറ്റം വരുന്ന/നശിക്കുന്ന/വിഘടിക്കുന്ന സ്വഭാവം.
thermoluminescenceതാപദീപ്‌തി.-
thermometersതെര്‍മോമീറ്ററുകള്‍.താപനിലാ മാപനത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍. പ്രവര്‍ത്തന വസ്‌തുവിന്റെ സ്വഭാവമനുസരിച്ച്‌ അനേകതരം തെര്‍മോമീറ്ററുകളുണ്ട്‌. ഉന്നത താപനിലയുള്ളതോ വിദൂരമോ ആയ വസ്‌തുക്കളുടെ വികിരണതാപം പിടിച്ചെടുത്ത്‌ പ്രവര്‍ത്തിക്കുന്നവയെ ബോളോമീറ്ററുകള്‍ എന്നും വിളിക്കുന്നു.
thermonastyതെര്‍മോനാസ്റ്റി.താപനിലാ വ്യതിയാനത്തോടുള്ള പ്രതികരണം മൂലം സസ്യശരീരഭാഗങ്ങളില്‍ കാണുന്ന ലക്ഷ്യചലനം. ഉദാ: താപനില വര്‍ധിക്കുന്നതിനനുസരിച്ച്‌ ടൂളിപ്‌ പൂക്കള്‍ വിടരുന്ന പ്രക്രിയ.
thermonuclear reactionതാപസംലയനംഫ്യൂഷന്‍. ഉന്നത താപനിലയില്‍ അണുകേന്ദ്രങ്ങള്‍ പരസ്‌പരം കൂട്ടിയിടിച്ച്‌ കൂടുതല്‍ ഭാരമുള്ള അണുകേന്ദ്രങ്ങള്‍ രൂപപ്പെടുകയും വലിയ അളവില്‍ ഊര്‍ജം പുറത്തുവിടുകയും ചെയ്യുന്ന പ്രവര്‍ത്തനം. ഉദാ: ഹൈഡ്രജന്‍ ബോംബ്‌. nuclear fusion നോക്കുക.
thermopileതെര്‍മോപൈല്‍.വികിരണ ഊര്‍ജം അളക്കാനുള്ള ഒരു ഉപാധി. നിരവധി താപയുഗ്മങ്ങള്‍ ചേര്‍ന്നതാണ്‌ ഇത്‌.
thermoplasticsതെര്‍മോപ്ലാസ്റ്റിക്കുകള്‍.-
thermosphereതാപമണ്ഡലം.ഉയരം കൂടുന്നതിനനുസരിച്ച്‌, താപനില ക്രമമായി വര്‍ധിക്കുന്ന ഉന്നതാന്തരീക്ഷഭാഗം.
Page 276 of 301 1 274 275 276 277 278 301
Close