ചക്കര ശലഭം

കടും ചുവപ്പ് ശരീരവും പിൻ ചിറകുകളിലെ ചുവന്ന പൊട്ടുകളും കൊണ്ട് കാഴ്ചയിൽ ആരിലും ഇഷ്ടം തോന്നിക്കുന്ന പൂമ്പാറ്റയാണിത്. തിളങ്ങുന്ന കറുപ്പ് നിറമുള്ള മുൻ ചിറകുകളിൽ വീതിയേറിയ രണ്ട് വെള്ള പൊട്ടുകൾ കാണാം.

നാരക ശലഭം

കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ ശലഭത്തെ ഇന്ത്യയിൽ എവിടെയും സുലഭമായി കാണാം. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിലാണിവയെ പെടുത്തിയിരിക്കുന്നതെങ്കിലും ഇവർക്ക് പിൻചിറകിൽ കിളിവാലില്ല.

ചെങ്കോമാളി

വിജയകുമാർ ബ്ലാത്തൂർ ചെങ്കോമാളി (Red pierrot- Talicada nyseus) നീലി ശലഭങ്ങളായ ലൈക്കിനിഡെയിൽ പെട്ട ചെറുതും തറയോട് ചേർന്ന് പറക്കുന്നതുമായ ശലഭമാണിത്. ആണും പെണ്ണും കാഴ്ചയിൽ ഒരുപോലിരിക്കും.  ചിറകിൽ ചുവന്ന പാടുകളുള്ള  കോമാളി ശലഭമാണിത്....

നാട്ടു റോസ്

കിളി വാലൻ ശലഭങ്ങളിൽ വളരെ സാധാരണമായി കാണാൻ കഴിയുന്ന ശലഭമാണ് നാട്ട് റോസ്. രാവിലെ ചൂടുകായാൻ ഇലത്തലപ്പുകളിൽ ചിറകുകൾ വിടർത്തി വിശ്രമിക്കുന്ന സ്വഭാവം ഉണ്ട്. കറുത്ത മുൻ ചിറകുകളിലെ ഞരമ്പുകൾക്ക് അനുസൃതമായി മങ്ങിയ വെളുത്ത വരകൾ ഉണ്ടാകും.

ഗരുഡശലഭം

ലോകത്ത്, ദക്ഷിണേന്ത്യയിൽ മാത്രം കണ്ടുവരുന്ന മനോഹര ചിത്രശലഭം ആണ് ഗരുഡ ശലഭം. ബേർഡ് വിങ് എന്ന ഇതിന്റെ പേരിലേതുപോലെ  വിശാലമായ ഗരുഡച്ചിറകുമായി  നാട്ടിലും കാട്ടിലും  ഉയരത്തിലൂടെ പറന്നു വിലസുന്ന ചിത്രശലഭമാണിത്. ഇന്ത്യയിലെ ഏറ്റവും ചിറകുവലിപ്പം കൂടിയ പൂമ്പാറ്റയായി ഇതിനെ കണക്കാക്കുന്നു. 

നീലക്കടുവ

നാട്ടിൻപുറങ്ങളിൽ വളരെ സാധാരണമായി കാണുന്ന ചിത്ര ശലഭം . 9- 10 സെന്റീമീറ്റർ ചിറകളവ് ഉള്ളതാണ് ഈ പൂമ്പാറ്റ.  ഇരുണ്ട ചിറകിൽ കടുവയുടേതുപോലുള്ള ഇളം നീല വരകളും പൊട്ടുകളും ഉള്ളതിനാലാണിതിന് നീലക്കടുവ എന്ന് പേരിട്ടിരിക്കുന്നത്.

നീലക്കുടുക്ക

വിജയകുമാർ ബ്ലാത്തൂർ നീലക്കുടുക്ക ( Common blue bottle - Graphium sarpendon) അരണ മരങ്ങളുടെ അടുത്ത് പതിവുകാരായി കാണുന്ന ശലഭമാണിത്. തിളങ്ങുന്ന നീല നിറത്തിൽ മിന്നിമറയുന്ന ഈ ശലഭങ്ങൾ കാഴ്ചയിൽ വളരെ സുന്ദരരാണ്....

അഗോറ – ഹൈപേഷ്യയുടെ ജീവിതവും കാലവും

എ.ഡി നാലാം നൂറ്റാണ്ടിലെ അലക്സാൻഡ്രിയയിലെ മഹാഗ്രന്ഥാലയവും അത് ചുട്ടു കരിച്ച ക്രിസ്ത്യൻ പരബൊളാനി മത പടയാളികളും, ജ്യോതി ശാസ്ത്രത്തിലെ അത്ഭുത പ്രതിഭയായിരുന്ന ഹൈപേഷ്യയുടെ ജീവിതവും അവർ അനുഭവിക്കേണ്ടി വന്ന യാതനയും പ്രമേയമായ സിനിമയാണ് അഗോറ. മതം ശാസ്ത്രപഠനത്തോടു കാണിച്ച അസഹിഷ്ണുതയും അടിച്ചമർത്തലുകളും, ലിംഗ പദവിയോടു കാട്ടിയ അനീതിയും ഇത്ര വർഷങ്ങൾക്ക് ശേഷവും  പ്രസക്തമാകുന്നു…

Close