Read Time:4 Minute

സ്ത്രീകളുടെ, പ്രത്യേകിച്ച് വികസ്വര സമൂഹങ്ങളിൽ താമസിക്കുന്നവരിൽ നടത്തിയ പഠനം ഇന്ത്യൻ പോപ്പുലേഷൻ ഫൌണ്ടേഷൻ പുറത്തുവിട്ടു. അവർ പറയുന്നത്, ഗർഭനിരോധനോപാധികളുടെ ലഭ്യതക്കുറവ് 10% വരെയുണ്ട്. ഉദ്ദേശം അഞ്ചു കോടി സ്ത്രീകളുടെ ഗർഭനിരോധനാവകാശത്തെ ബാധിക്കുകയും അടുത്ത ഒരു വർഷത്തിൽ ഒന്നര കോടി ആസൂത്രിതമല്ലാത്ത ഗർഭധാരണം ഉണ്ടാകുകയും ചെയ്യും. ഗർഭകാലത്തെ ആരോഗ്യപരിപാലനം ദുർബലപ്പെടുന്നതിനാൽ 17 ലക്ഷം സ്ത്രീകളുടെ ആരോഗ്യം ബാധിക്കാനിടയുണ്ട്. ഏതാണ്ട് 25 ലക്ഷം നവജാത ശിശുക്കൾക്കും ആരോഗ്യ സുരക്ഷ വേണ്ടത്ര ലഭിക്കാതെപോകും. അബോർഷൻ അവശ്യ സേവനമല്ലാത്ത നാടുകളിൽ ഗർഭഛിദ്ര സേവനങ്ങൾ ലഭിക്കാത്തതിനാൽ 30 ലക്ഷത്തിലധികം സുരക്ഷിതമല്ലാത്ത അബോർഷനുകൾ നടക്കും.

കോവിഡനന്തര ജീവിതം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യൻ പോപുലേഷൻ ഫൌണ്ടേഷൻ (PFI) ശിപാർശചെയ്യുന്ന കാര്യങ്ങൾ

  1. ആസൂത്രണം, തീരുമാനമെടുക്കാൻ സമിതികളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക.
  2. കോവിഡ് 19 മായി ബന്ധപ്പെട്ട എല്ലാ പ്രൊജക്റ്റ്, പദ്ധതികളിലും സ്ത്രീകളെയും പെൺകുട്ടികളെയും പ്രത്യേകം ലക്ഷ്യം വെയ്ക്കുക.
  3. കോവിഡ് 19 നിയന്ത്രിക്കാനും പ്രതിരോധിക്കാനുമുള്ള പ്ലാനുകളും പദ്ധതികളും സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമം തടയാനുള്ള ശ്രമങ്ങളുമായി ചേർത്തുകൊണ്ടുപോകുക.
  4. സർക്കാർ സംഘടനകൾ  സാമൂഹിക സംഘടന/ സിവിൽ സൊസൈറ്റി സംഘടന, എന്നിവകളും പങ്കാളിത്ത രീതിയിൽ പ്രവർത്തിച്ചു പ്രത്യുല്പാദന, ലൈംഗിക, ആരോഗ്യ സേവനങ്ങൾ നല്കാൻ ശ്രമിക്കണം.
  5. അടിസ്ഥാന സാമൂഹിക സുരക്ഷാ പദ്ധതികൾ അനൗപചാരിക മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും ഉറപ്പാക്കുക.
  6. പറ്റുന്നത്ര ആരോഗ്യ ബജറ്റ് വിഹിതം വർധിപ്പിക്കുകയും ആരോഗ്യ രംഗം ശക്തിപ്പെടുകയും ചെയ്യുക.
  7. കമ്മ്യൂണിറ്റി തലത്തിലെ ആരോഗ്യ പ്രവർത്തകരുടെ കഴിവുകൾ (capacity) വർധിപ്പിക്കുകയും കുടുംബക്ഷേമം, ആരോഗ്യസേവനങ്ങളിലെ ഗുണമേന്മ, സ്ത്രീകൾക്കുള്ള കൗൺസിലിംഗ് എന്നിവ മെച്ചമാണെന്നുറപ്പാക്കുക.
  8. കൗൺസിലിംഗ് കൂടുതൽ ഫലപ്രദമാക്കുക. അതിന് ടെലിമെഡിസിൻ, ഹെൽപ്‌ലൈൻ, കമ്മ്യൂണിറ്റി റേഡിയോ, മൊബൈൽ സാങ്കേതിക വിദ്യ എന്നിവയിലൂടെ സത്യസാധ്യമാക്കാം.
  9. കൂടുതൽ ബോധവത്കരണം നടത്തിയും, പെരുമാറ്റങ്ങളിൽ മാറ്റം സ്ഥാപിപ്പിക്കും വിധം ആശയവിനിമയം നടത്തിയും, വീടുകളിലെ പുരുഷന്മാരെ ലക്ഷ്യംവെച്ചും ശ്രമങ്ങൾ നടത്തുക.
  10. കോവിഡനന്തര കാലത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാമൂഹിക,മാനസിക പിന്തുണ നൽകി മാനസികാരോഗ്യ പ്രശ്നങ്ങളും സ്റ്റിഗ്മയും പ്രതിരോധിക്കുക.
  11. അക്രമത്തിനു ഇരയായവരെ നേരെത്തെ കണ്ടെത്താനും, തടയാനും, ഇരകളെ ചികിൽസിക്കാനും അവശ്യം വേണ്ടുന്ന പിന്തുണ നൽകാനും അനുയോജ്യമായ പൊതുജനാരോഗ്യ സംരംഭം വികസിപ്പിക്കുക.

സ്ത്രീകളുടെ ന്യൂനപക്ഷ ജീവിതം, അധികാരം, ദാരിദ്ര്യം, പാർശ്വവൽക്കരണം, എന്നിവ നാം ശ്രദ്ധാപൂർവം പരിഗണിക്കേണ്ടതുണ്ട്. ഇപ്പറഞ്ഞ പലകാര്യങ്ങളും വ്യത്യസ്തമായ അളവുകളിൽ കേരള സമൂഹത്തിലും കാണാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികൾ അടുത്തുതന്നെ അധികാരമേൽക്കും. ഇക്കുറി അമ്പതു ശതമാനത്തിലധികം പേരും സ്ത്രീകളായിരിക്കും. കോവിഡനന്തര ജീവിതത്തിൽ സ്ത്രീകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഗൗരവമായി ചർച്ചചെയ്യപ്പെടും എന്നാശിക്കാം.


അധികവായനയ്ക്ക്

  1. Meeting the Unmet Need: A Choice-Based Approach to Family Planning
  2. Impact of Covid 19 on Women: Policy Brief
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബുറെവി ചുഴലിക്കാറ്റ് : ഒരു വിശകലനം
Next post പാരീസ് ഉടമ്പടിയ്ക്ക് പുതുജീവന്‍
Close