വാക്സിൻ വർണ്ണ വിവേചനം

കോവിഡ് വാക്സിൻ ലഭ്യതയുടെ കാര്യത്തിലുള്ള ധനിക ദരിദ്രരാജ്യങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയെ വാക്സിൻ വർണ്ണവിവേചനം (Vaccine Apartheid) എന്നാണ് ജനകീയാരോഗ്യ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. സമ്പന്നരാജ്യങ്ങൾക്ക് അനുകൂലമായ വാക്സിൻ വ്യവഹാരത്തിന്റെ ഫലമായി 85 ഓളം ദരിദ്രരാജ്യങ്ങൾക്ക് 2023 ന് മുൻപ് കോവിഡ് വാക്സിൻ ലഭിക്കാൻ സാധ്യതയില്ലെന്നും തന്മൂലം ഒഴിവാക്കാവുന്ന 2.5 ദലക്ഷം കോവിഡ് മരണങ്ങൾ വികസ്വരാജ്യങ്ങളിൽ സംഭവിക്കാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

കേരളത്തിന്റെ കോവിഡ് പ്രതിരോധം വിജയകരം: സീറോ പ്രിവലന്‍സ് സര്‍വേ

രോഗപ്രതിരോധത്തിൽ വിജയിച്ചു എന്നതിൽ അഭിമാനിക്കയും ആശ്വസിക്കുകയും ചെയ്യുമ്പോൾ തന്നെ സമൂഹത്തിൽ 90 ശതമാനത്തോളം പേർക്ക് രോഗബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും മനസ്സിലാക്കിയിരിക്കേണ്ടതാണ്. കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പിന്തുടരാനും ( മാസ്ക്, ധാരണം, കൈകഴുകൽ, ശരീരദൂരം പാലിക്കൽ) മുൻ ഗണനാക്രമമനുസരിച്ച് അർഹരായവരെല്ലാം വാക്സിൻ സ്വീകരിക്കാനും ജാത്രത പാലിക്കേണ്ടതാണ്.

മാർച്ച് 24 – ലോക ക്ഷയരോഗദിനം

എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ൽ  ഡോ. റോബർട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാർച്ച് 24.

പൊതുജനാരോഗ്യം: ചര്‍ച്ച ചെയ്യേണ്ട 20 കര്‍മ്മപരിപാടികള്‍

കേരള വികസനവുമായി നടക്കുന്ന ചര്‍ച്ചകളില്‍ പൊതുജനാരോഗ്യം സംബന്ധിച്ച് നടപ്പിലാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടുവെക്കുന്ന കർമ്മപരിപാടികൾ

മാധ്യമം പത്രത്തിന്റെ വാക്സിൻ വിരുദ്ധത

സയൻസിനു വിരുദ്ധമായ തെറ്റായ ആരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ കേരളത്തിൽ മുൻപന്തിയിലുള്ളത് മാധ്യമവും മാതൃഭൂമിയുമാണ്. ആൻ്റി-വാക്സീൻ ലോബി ഇവിടെ പ്രവർത്തിക്കുന്നത് പ്രധാനമായും ഇവരിലൂടെയാണ്.

വാക്സിനും സൂക്ഷ്മജീവികളും – ഒരു ഓട്ടപ്പന്തയത്തിന്റെ കഥ

മറ്റേതൊരു ശാസ്ത്രസാംസ്‌കാരിക സാമൂഹിക പുരോഗതിയേക്കാൾ എടുത്തുപറയേണ്ട നേട്ടങ്ങളാണ് വാക്‌സിൻ എന്ന സങ്കല്പനവും അതിന്റെ പ്രയോഗവും മനുഷ്യനു നൽകിയിട്ടുള്ളത്. കോവിഡ് വാക്‌സിൻ അവസാനം നമ്മുടെ കയ്യിലെത്തുമ്പോൾ രണ്ടരനൂറ്റാണ്ടിന്റെ ചരിത്രമാണ് അനാവൃതമാകുന്നത്.

കുരുന്നുകൾക്കായി കേരളത്തിലും പാൽബാങ്കുകൾ

കേരളത്തിലെ ആദ്യ മുലപ്പാൽ ബാങ്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ഫെബ്രുവരി അഞ്ചിന് ഉദ്‌ഘാടനം ചെയ്യപ്പെട്ടു​.
ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?, എന്താണ് ദാതാവിന് വേണ്ട യോഗ്യതകൾ തുടങ്ങി കാര്യങ്ങൾ വിശദമാക്കുന്ന ലേഖനം.
രക്തദാനം പോലെ മഹത്തരമാണ് മുലപ്പാൽ ദാനവുമെന്ന് സമൂഹം അംഗീകരിക്കുന്ന നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം.

Close