Read Time:3 Minute


ഡോ.രോഹിണി സി.

എല്ലാ വർഷവും മാർച്ച് 24 ലോക ക്ഷയരോഗദിനമായി ആചരിക്കപ്പെട്ടുവരുന്നു. 1882 ൽ  ഡോ. റോബർട്ട് കോക് ക്ഷയരോഗത്തിനു കാരണമായ ബാക്റ്റീരിയത്തിനെ കണ്ടുപിടിച്ച ദിവസമാണ് മാർച്ച് 24. ആ കണ്ടുപിടിത്തമാണ് ക്ഷയരോഗ നിർണയത്തിന്റെയും ചികിത്സയുടെയും നാഴികക്കല്ലായി മാറിയത് . അതിനാൽത്തന്നെ ഈ ദിനം  ക്ഷയം അല്ലെങ്കിൽ ട്യൂബെർക്കുലോസിസ്(TB ) എന്ന മഹാമാരിയുടെ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പരിണത ഫലങ്ങളെക്കുറിച്ചുള്ള  പൊതുബോധം ഉണ്ടാക്കുക അതോടൊപ്പം ഈ മഹാമാരിയെ തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുക എന്നീ ഉദ്ദേശങ്ങളോടെ ലോക ക്ഷയരോഗ ദിനമായി ആചരിക്കപ്പെടാൻ തുടങ്ങി .

തികച്ചും പ്രതിരോധിക്കാവുന്നതും ചികിത്സിച്ചുമാറ്റാവുന്നതുമായ ഒരു അസുഖമായിട്ടു പോലും ക്ഷയരോഗം ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഒരു മഹാമാരിയായി ഇന്നും നിലകൊള്ളുന്നു. പ്രതിദിനം  ഏതാണ്ട് നാലായിരം പേർക്ക് ഈ രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നുവെന്നും,  28000ത്തോളം പേർ അസുഖബാധിതരാവുകയും ചെയ്യുന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടായിരാമാണ്ടിനു ശേഷം ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങൾ വഴി 63 ദശലക്ഷം ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായി ലോകാരോഗ്യ സംഘടന പറയുന്നു.

ഈ വർഷത്തെ ക്ഷയരോഗ ദിനത്തിന്റെ പ്രമേയം “THE CLOCK IS TICKING “എന്നതാണ് . അതായത് ഈ മഹാമാരിയെ തുടച്ചുനീക്കാൻ ആഗോളതലത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയം ഓരോ നിമിഷവും കടന്നു പോയിക്കൊണ്ടിരിക്കുകയാണ് എന്ന് നമ്മെ ഓർമിപ്പിക്കുകയാണ്.

സുസ്ഥിര വികസന നയങ്ങളിൽ ഒന്നായ 2030 ഓടെ ക്ഷയരോഗ മരണങ്ങൾ  90% കുറക്കുക എന്ന  ലക്ഷ്യം നമ്മുടെ മുന്നിൽ ഉണ്ട് . 2035-ഓടെ അത് 95%-മാക്കുകയും പുതിയ ക്ഷയരോഗികളുടെ എണ്ണം 90% കുറച്ച് ഒരു കുടുംബം പോലും ക്ഷയരോഗ ചികിത്സ വഴി ദരിദ്രരാവുകയും ചെയ്യരുത് എന്ന ലക്ഷ്യത്തോടെ END TB എന്ന ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളും നടന്നു വരുന്നു. കോവിഡ് എന്ന മഹാമാരിയുടെ വരവ് ഈ പ്രവർത്തനങ്ങൾക്കെല്ലാം വലിയ തോതിൽ വിഘാതം സൃഷ്ടിക്കുകയുണ്ടായി. അതിൽ നിന്നും നമുക്ക് കര കയറിയേ പറ്റൂ. ഓർക്കുക : THE CLOCK IS TICKING .


Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “മാർച്ച് 24 – ലോക ക്ഷയരോഗദിനം

Leave a Reply

Previous post അന്യഗ്രഹജീവികൾ
Next post കേരളത്തിന്റെ കോവിഡ് പ്രതിരോധം വിജയകരം: സീറോ പ്രിവലന്‍സ് സര്‍വേ
Close