കൊവാക്സിന്റെ ബൗദ്ധിക സ്വത്തവകാശം ആര്‍ക്ക് അര്‍ഹതപ്പെട്ടതാണ് ? 

രാജ്യം കടന്നു പോകുന്ന അടിയന്തിര ഘട്ടത്തില്‍ പേരില്‍ മാത്രമല്ല “ഭാരത്‌ ബയോ ടെക്:   ഭാരതത്തി”ലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുൻഗണന നല്‍കണം.

എന്തുകൊണ്ട് വാക്സിൻ സൗജന്യവും സാർവത്രികവുമാകണം? – നയവും രാഷ്ട്രീയവും RADIO LUCA

ഇന്ത്യയുടെ കോവിഡ് വാക്സിൻ പോളിസി വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണു. 18 മുതൽ 45 വയസ്സുവരെയുള്ളവർക്ക് മെയ് 1 മുതൽ വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം തന്നെ സംസ്ഥാന സർക്കാരുകൾ കൂടിയ വിലക്ക് വാക്സിൻ സ്വന്തം നിലക്ക് വാങ്ങി വിതരണം ചെയ്യണം എന്ന നിർദ്ദേശവും വന്നിരുന്നു. ഈ വാക്സിൻ നയത്തിന്റെ പാളിച്ചകൾ എന്തെല്ലാമാണു എന്ന് വിശകലനം ചെയ്യുകയാണു ഈ പോഡ്കാസ്റ്റ്.

കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ പങ്ക്

ഏപ്രിൽ 24 – ലോക വെറ്ററിനറി ദിനം. കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ പങ്ക് (The Veterinarian Response to the Covid-19 Crisis) എന്നതാണ് ഈ വർഷത്തെ വെറ്റിനറി ദിനത്തിന്റെ തീം

ജീവിതശൈലീരോഗങ്ങളും കേരളവും – ഡോ.കെ.ആർ.തങ്കപ്പൻ – RADIO LUCA

കേരളം നേരിടുന്ന വലിയ ആരോഗ്യപ്രതിസന്ധിയാണ് ജീവിതശൈലീരോഗങ്ങൾ. ജീവിതശൈലീരോഗങ്ങൾ എൺപത് ശതമാനവും തടയാനാകുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ജീവിതശൈലീരോഗങ്ങളെക്കുറിച്ച് കേന്ദ്ര കേരള സർവകലാശാലയിലെ പൊതുജനാരോഗ്യവിഭാഗം പ്രൊഫസറായ ഡോ.കെ.ആർ.തങ്കപ്പൻ സംസാരിക്കുന്നു.

എങ്ങനെ നേരിടണം കോവിഡിന്റെ രണ്ടാം വരവിനെ?

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാംതരംഗം ആരംഭിച്ചിട്ടുള്ളത് വലിയ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. ആദ്യതരംഗകാലത്തേക്കാൾ കൂടുതൽ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. പൊതുജനാരോഗ്യ വിദഗ്ധനും, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും, കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം മുൻ മേധാവിയുമായ ഡോ. കെ.പി.അരവിന്ദൻ വിശദീകരിക്കുന്നു…

ലോകാരോഗ്യ ദിനം 2021 : ഇനി  “നീതിയുക്തവും , ആരോഗ്യപൂര്‍ണ്ണവുമായ ഒരു ലോകം” സൃഷ്ടിക്കാം  

“നീതിയുക്തവും ആരോഗ്യകരവുമായ ഒരു ലോകത്തെ സൃഷ്ടിക്കുക”  (Building a fairer, healthier world) എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിലെ സന്ദേശം. നമ്മള്‍ ജീവിക്കുന്ന വര്‍ത്തമാന ലോകം അസന്തുലിതമാണെന്ന് കോവിഡ് കൂടുതല്‍  വെളിവാക്കിക്കൊണ്ടിരിക്കയാണ്.

ഡോ.സി.ആർ. സോമൻ അനുസ്മരണ വെബിനാർ – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഡോ. സി. ആർ. സോമൻ അനുസ്മരണ വെബിനാർ ആരോഗ്യത്തിന്റെ കേരള മാതൃക, ഒരു പുനർവായന എന്ന വിഷയത്തിൽ ഏപ്രിൽ 7 ലോകാരോഗ്യദിനത്തിൽ ബുധനാഴ്ച്ച രാത്രി 7 മണിക്ക് നടക്കും. പാങ്ങപ്പാറ സംയോജിത കുടുംബാരോഗ്യ കേന്ദം, ലൂക്ക, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ആർദ്രം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

Close