എന്തുകൊണ്ട് വാക്സിൻ സൗജന്യവും സാർവത്രികവുമാകണം? – നയവും രാഷ്ട്രീയവും RADIO LUCAഇന്ത്യയുടെ കോവിഡ് വാക്സിൻ പോളിസി വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണു. 18 മുതൽ 45 വയസ്സുവരെയുള്ളവർക്ക് മെയ് 1 മുതൽ വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം തന്നെ സംസ്ഥാന സർക്കാരുകൾ കൂടിയ വിലക്ക് വാക്സിൻ സ്വന്തം നിലക്ക് വാങ്ങി വിതരണം ചെയ്യണം എന്ന നിർദ്ദേശവും വന്നിരുന്നു. ഈ വാക്സിൻ നയത്തിന്റെ പാളിച്ചകൾ എന്തെല്ലാമാണു എന്ന് വിശകലനം ചെയ്യുകയാണു ഈ പോഡ്കാസ്റ്റ്. സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ ഒരു അവകാശമാവുന്നത് എങ്ങനെയെന്ന് വസ്തുതകളും കണക്കുകളും നിരത്തി നമ്മളോട് വിശദീകരിക്കുന്നത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രൊഫസറും കേരള പ്ലാനിങ് ബോർഡ് അംഗവുമായ പ്രൊഫ.ആർ. രാംകുമാർ ആണ്. വാക്സിൻ വിതരണത്തെ സംബന്ധിച്ച തർക്കങ്ങൾ, വാക്സിൻ നയത്തിലെ പോരായ്മകൾ ഇവയെ കുറിച്ച് വിശദമായി സംസാരിക്കുന്ന ഈ ചർച്ച കോവിഡിന്റെ രണ്ടാം തരംഗം നാശം വിതക്കുന്ന ഈ സമയത്ത് തീർച്ചയായും കേട്ടിരിക്കേണ്ട ഒന്നാണ്. വില നിർണയം മാർക്കറ്റിലെ മൽസരത്തിനു വിട്ടുകൊടുക്കണം തുടങ്ങിയ ഒറ്റനോട്ടത്തിൽ ശരിയാണോ എന്ന് പലർക്കും തോന്നാവുന്ന വാദങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ഈ ചർച്ച മുന്നോട്ട് വെക്കുന്ന ചോദ്യങ്ങൾ കാലിക പ്രസക്തമാണ് – കോവിഡ് വാക്സിന്റെ വിഷയത്തിൽ മാത്രമല്ല , പൊതുജനരോഗ്യ നയത്തെ കുറിച്ചുള്ള വിശകലനത്തിലും.

കേൾക്കാം


മറ്റു പോഡ്കാസ്റ്റുകൾ


വാക്സിൻ സംബന്ധിച്ച ലൂക്ക ലേഖനങ്ങളും വീഡിയോകളും


Leave a Reply