Read Time:8 Minute

സൂര്യകാന്ത് ബി.

ആന lettering by SABAREESH RAVI Malayalam Typography

ന്ന് ഓഗസ്റ്റ് 12 അന്താരാഷ്ട്ര ആനദിനം. ആനദിനമോ എന്ന് ആശ്ചര്യപ്പെടാൻ വരട്ടെ. എന്താണിതിന്റെ പ്രാധാന്യം.? കരയിലെ ഏറ്റവും വലിയ സസ്തനിയായ ആനകളെ സംരക്ഷിക്കുവാനും പരിപാലിക്കുവാനും കരുതൽ നൽകുവാനും മനുഷ്യനെ ഓർമ്മപ്പെടുത്തുന്ന ഒരു ദിനം. സ്വഭാവ സവിശേഷതകളുടെ കാര്യത്തിലും സ്വയം അവബോധത്തിലും സാമൂഹിക ബുദ്ധിയും വികാര വിവേക പ്രക്ഷോഭണങ്ങളുടെ കാര്യത്തിലും ആനകൾ മനുഷ്യനുമായി ഏറെ സാമ്യതകൾ പുലർത്തുന്നു.

പട്രീഷ്യ സിംസ്

2011 ൽ കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളും ആനപ്രേമികളുമായ പട്രീഷ്യ സിംസ്, മൈക്കൽ ക്ലാർക്ക് തായ്ലാൻഡിലെ എലിഫന്റ് റീ ഇഷ്ട്രക്ഷൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ കെ.എസ് ദർദാനന്ദ എന്നിവരാണ് ആനദിനം എന്ന ആശയം മുന്നോട്ട് വച്ചത്. 2012 ഓഗസ്റ്റ് 12 മുതൽ അറുപതിലധികം വന്യജീവി സംഘടനകളുടെ പിന്തുണയോടെ ആനദിനം ആചച്ചുവരുന്നു. വിവരങ്ങളുടെ ഏകോപനയതിനായി www.worldelephantday.org എന്ന വെബ്‌സൈറ്റും ഇവർ ക്രമീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ വർദ്ധിച്ചുവരുന്ന പ്രകൃതി ചൂഷണവും വേട്ടയാട്ടലുകളും ആവാസ വ്യവസ്ഥയുടെ ശോഷണവുമെല്ലാം ആനകളുടെ ജീവിതം അപകടത്തിലാക്കുന്നു.

ആനകളുടെ സംരക്ഷണം കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള പോരാട്ടം കൂടിയാണ്. എങ്ങനെയെന്നല്ലേ ?

ജീവിക്കുന്ന ആവാസ വ്യവസ്ഥയുടെ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ ആനകൾക്ക് പ്രാധാന പങ്കുണ്ട്.  ആനകളുടെ ഭക്ഷണശീലം ഇടതൂർന്ന സസ്യജാലങ്ങൾക്കിടയിൽ വിടവുകൾ സൃഷ്ടിക്കുകയും ഈ വിടവുകൾ പുതിയ സസ്യങ്ങൾക്ക് വളരാനും മറ്റ് ചെറിയ മൃഗങ്ങൾക്ക് വഴികൾ സൃഷ്ടിക്കാനും അവസരമൊരുക്കുന്നു. ആനകൾ ഭക്ഷണമാക്കുന്ന സസ്യങ്ങളിൽനിന്നും വിത്തുകൾ നിറഞ്ഞ പിണ്ഡങ്ങൾ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ സസ്യങ്ങളുടെ വിത്ത് വിതരണം സുഗമമാക്കുന്നു. മണ്ണിന്റെ ഫലഫുഷ്ടി വർധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ആന പിണ്ഡങ്ങൾ ചെറുസസ്യങ്ങൾക്കും സൂക്ഷജീവികൾക്കും വിവിധ ജീവികളുടെ ലാർവ്വകൾക്കും വളരാൻ അവസരമൊരുക്കുന്നു.

ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിളനിന്നും കടപ്പാട് വിക്കിപീഡിയ

കൊമ്പുകളും കാലുകളും നീളമുള്ള തുമ്പിക്കൈയ്യും ഉപയോഗിച്ച് വരൾച്ചാ ഘട്ടത്തിൽ ഭൂഗർഭജലം പുറത്തെത്തിക്കാൻ ആനകൾക്ക് കഴിയുന്നതിലൂടെ ആ ആവാസ വ്യവസ്ഥയിലെ മറ്റ് ജീവജാലങ്ങളെയും ചെറിയതേതിലെങ്കിലും വരൾച്ചയെ  പ്രതിരോധിക്കാൻ സഹായിക്കുന്നു. ആനകളുടെ ശരീരഘടന ആകർഷകമാണ്. മൂക്കും മേൽചുണ്ടും ചേർന്നാണ് നീളമേറിയ തുമ്പിക്കൈ രൂപപ്പെടുന്നത്. ഉളിപ്പല്ലുകളാണ് കൊമ്പുകളായി പരിണമിക്കുന്നത്. 282 എല്ലുകളാണ് ഇവയുടെ ഭീമമായ ശരീരത്തിലുള്ളത്. പൂർണവളർച്ചയെത്തിയ ഒരാനയ്ക്ക് പ്രതിദിനം 400കിലോഗ്രാം വരെ ആഹാരവും 150ലിറ്റർ വരെ വെള്ളവും വേണം. ഇൻഫ്രാസോണിക് ശബ്ദം ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവരാണ് ആനകൾ. കാഴ്ചശക്തിയേക്കാൾ ഇവയുടെ കേൾവി ശക്തിയും മണം പിടിക്കാനുള്ള കഴിവും എടുത്ത് പറയേണ്ടതാണ്. മണിക്കൂറിൽ 40കിലോമീറ്റർ വരെ വേഗതിയിൽ നേർരേഖയിൽ ഓടാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ആനകൾ ഓടിക്കുന്ന സാഹചര്യത്തിൽ സിക്-സാക് രീതിയിൽ ഓടി മാറണം എന്ന് പറയുന്നതിന്റെ കാരണം ഇപ്പൊ പിടികിട്ടികാണുമല്ലോ ? സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലഘട്ടം ആനകൾക്കാണ്. 22മാസം വരെയാണ് ഇവയുടെ ഗർഭകാലം. ആനകളുടെ ആയുർദൈർഘ്യം സാധാരണ നിലയിൽ 70വർഷം വരെയാണ്.

ഇന്ന് ലോകത്ത് മൂന്ന് തരം ആനകളാണുള്ളത്.

ഇന്ത്യൻ ആന – ബന്തിപ്പൂർ നാഷണൽ പാർക്കിൽ നിന്നും കടപ്പാട് വിക്കിപീഡിയ Yathin S Krishnappa 

ഏഷ്യൻ ആന

Elephas maximus എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇവയെ ബാഹ്യഘടനയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും അനുസരിച്ച് ഇന്ത്യൻ ആന, ശ്രീലങ്കൻ ആന, സുമാത്രൻ ആന, ബോർണിയോ പിഗ്മി എന്നിങ്ങനെ തരംതിരിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ ഭീഷണി അവയുടെ ആവാസ വ്യവസ്‌ഥയുടെ നാശമാണ്. ഇത് മനുഷ്യൻ-ആന സംഘട്ടനത്തിലേക്ക് നയിക്കുന്നു. ഏറ്റവും ഒടുവിലായി കേരളത്തിൽ തന്നെ കൈതചക്കയിൽ കരുതിയ സ്ഫോടകവസ്തു കഴിച്ച് ചെരിഞ്ഞ ഗർഭിണിയായ കാട്ടാനയുടെ ചിത്രം തീരാ നോവായി നമുക്ക് മുന്നിലുണ്ട്. തടിപിടിക്കുന്നതിനും ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും മറ്റുമായി ഏഷ്യൻ ആനകളെ മെരുക്കി ഉപയോഗിക്കുന്നതും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുത്തുന്നു.

ആഫ്രിക്കൻ ആന

ഇവ രണ്ട് വിഭാഗങ്ങളുണ്ട്.

  • ആഫ്രിക്കൻ ബുഷ് ആന / ആഫ്രിക്കൻ സവേന ആന (Loxodonta africana)
  • ആഫ്രിക്കൻ കാട്ടാന (Loxodonta cyclotis)

വലിയ ചെവിയും നീളമേറിയ കൊമ്പുകളും പിൻകാലുകളെ അപേക്ഷിച്ച് നീളമേറിയ മുൻകാലുകളും പിടിയനകൾക്കും പുറത്തേക്ക് കാണുന്ന തരത്തിൽ കൊമ്പുകൾ ഉള്ളതും വലിയ കണ്ണുകളും ആഫ്രിക്കൻ ആനകളുടെ സവിശേഷതകളാണ്. ഇവയ്ക്ക് 19 മുതൽ 24 അടിവരെ നീളവും 8 മുതൽ 13 അടിവരെ ഉയരവും 3000 മുതൽ 7000 കിലോഗ്രാം വരെ തൂക്കവും കാണപ്പെടുന്നു.

കഴിഞ്ഞ ഒരുനൂറ്റാണ്ട് കൊണ്ട് ആഫ്രിക്കൻ ആനകളുടെ എണ്ണം 12 ദശലക്ഷത്തിൽ നിന്ന് 4 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അതായത് ഏകദേശം 62%മുള്ള നാടകീയമായ ഈ ഇടിവ് തുടരുകയാണ്. ആവാസ വ്യവസ്ഥയുടെ ശോഷണവും കൊമ്പുകൾക്കും തുകലിനുമായുള്ള വേട്ടയാടലുകളും തന്നെ പ്രധാന കാരണം.

ഒരു ആവാസ വ്യവസ്ഥയിൽ ആനകളുടെ സാന്നിധ്യം ജന്തുജാലങ്ങൾക്കും സസ്യജാലങ്ങൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നു. അതിനാൽ ആനകളുടെ സംരക്ഷണത്തിന് നാം പ്രാധാന്യം നൽകണം. ഈ വർഷത്തെ ആനദിന ആപ്തവാക്യം സൂചിപ്പിക്കുന്ന പോലെ “ആനകളെ സഹായിക്കാൻ ലോകത്തെ ഒരുമിപ്പിക്കാം (Bringing the world together to help elephants)

” 


അധികവായനയ്ക്ക്

  1. https://worldelephantday.org/
  2. https://www.worldwildlife.org/species/elephant
  3. https://en.wikipedia.org/wiki/World_Elephant_Day
  4. https://www.gvi.co.uk/blog/4-reasons-need-elephants/
  5. https://www.savetheelephants.org/about-elephants-2-3-2/importance-of-elephants/
  6. https://www.iucn.org/

വിശ്വസ്തരായ ആനകൾ

Happy
Happy
0 %
Sad
Sad
60 %
Excited
Excited
0 %
Sleepy
Sleepy
20 %
Angry
Angry
20 %
Surprise
Surprise
0 %

Leave a Reply

Previous post റഷ്യയിൽ നിന്നും വരുന്നൂ, കോവിഡ്19 വാക്സിൻ
Next post ഗയ എങ്ങോട്ടാണ് നോക്കുന്നത്?
Close