Read Time:1 Minute

2009-ലെ കെമിസ്ട്രി നൊബേൽ പുരസ്കാര ജേതാവ്. 1952-ൽ തമിഴ് നാട്ടിൽ ജനിച്ചു. ഒഹിയോ സർവ്വകലാശാലയിൽ ഫിസിക്സിൽ പിഎച്ച്.ഡി. നേടിയ ശേഷംബയോളജി പഠിച്ച ഇദ്ദേഹം പിന്നീട് ബയോകെമിസ്ട്രിയിലേക്കു തിരിഞ്ഞു. കുറച്ചു കാലം ബ്രിട്ടനിലെ പ്രസിദ്ധമായ റോയൽസൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.

വെങ്കിട്ടരാമൻ രാമകൃഷ്ണൻ തന്റെ ശാസ്ത്ര ഗവേഷണാനുഭവങ്ങൾ ജീൻ മഷീൻ (Gene Machine) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാംസ്യ തന്മാത്രകളുടെ (പ്രോട്ടീൻ) ഉല്പാദനം നടക്കുന്ന റൈബോസോം എന്ന കോശഭാഗത്തിന്റെ ഘടനയും പ്രവർത്തനവും വിശദീകരിച്ചതിനാണ് രാമകൃഷ്ണന് നൊബേൽ സമ്മാനം ലഭിച്ചത്. ഭൌതിക ജീവശാസ്ത്രങ്ങൾ വെള്ളം കേറാത്ത അറകളല്ലെന്നും അവ തമ്മിൽ ഉദ്ഗ്രന്ഥനവും സമന്വയവും വലിയതോതിൽ നടന്ന് കൊണ്ടിരിക്കുകയാണെന്നും രാമകൃഷ്ണന്റെ ശാസ്ത്രാനുഭവങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും.


റൈബോസോമുകളുടെ രഹസ്യം തേടി… ഡോ.ബി.ഇക്ബാൽ വെങ്കി രാമകൃഷ്ണന്റെ സംഭാവനകളെക്കുറിച്ച് എഴുതിയ ലേഖനം വായിക്കാം

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post മഞ്ജുൾ ഭാർഗവ
Next post സി.എൻ.ആർ.റാവു
Close