വേണം വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ

കോവിഡ് മഹാമാരിയുടെ അനിയന്ത്രിത വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ഒരു വർഷത്തിലധികമായി നിലനിൽക്കുന്ന ലോക്ഡൗൺ ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഒരു രംഗം വിദ്യാഭ്യാസമാണ്. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഹാജരാവാനോ കൂട്ടുകാരുമായി സഹവസിക്കാനോ അധ്യാപകരുമായി സംവദിക്കാനോ ഉള്ള അവസരം തീർത്തും നിഷേധിക്കപ്പെട്ട സ്ഥിതിവിശേഷം പുതിയ തലമുറയെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം പഠന വിധേയമാക്കിയപ്പോൾ പുറത്തു വന്ന വസ്തുതകൾ എല്ലാവരെയും അസ്വസ്ഥരാക്കുന്നതും ആശങ്കകൾക്കിടം നൽകുന്നതുമാണ്.

കോവിഡ് അനുബന്ധ മാനസിക സംഘർഷങ്ങൾ പഠനവിഷയമാകണം

സാമൂഹിക സമ്പർക്കമാണ് സാധാരണ മനുഷ്യരിൽ സ്വാസ്ഥ്യം നിലനിർത്തുന്നത്. ലോക്ഡൌൺ മൂലം ദീർഘനാൾ സമ്പർക്കവിലക്ക് നിലനിൽക്കുമ്പോൾ സമൂഹത്തില്‍ നിന്നു നാം വിഘടിച്ചു പോകുന്ന പ്രതീതിയുണ്ടാകും. ആത്മഹത്യാശ്രമങ്ങൾ വർധിക്കുന്നത് ഇക്കാലത്താണ്. തൊഴിൽ നഷ്ടം, കടബാധ്യത, ബാങ്ക് വായ്‌പ പ്രശ്നങ്ങൾ എന്നിവയും മനസികനിലയിൽ വ്യതിയാനങ്ങളുണ്ടാക്കും.

അയൽപക്കത്തൊരാൾക്ക് കോറോണ രോഗം ബാധിച്ചാൽ നാം എന്തു ചെയ്യണം?

അയൽപക്കത്തൊരാൾക്ക് കോറോണ രോഗം ബാധിച്ചാൽ നാം എന്തു ചെയ്യണം? 1. എന്താ സംശയം ? നമ്മുടെ വീട്ടിൽ ഒരാൾക്ക് പിടിപെട്ടാൽ എന്നതുപോലെതന്നെ പെരുമാറണം: കനിവോടെ, എന്നാൽ ശാസ്ത്രീയമായ മുൻകരുതലോടെ. ഒട്ടും പരിഭ്രമമരുത്. 2. രോഗിയെയോ...

Close