total internal reflection

പൂര്‍ണ ആന്തരിക പ്രതിഫലനം.

പ്രകാശം സാന്ദ്രത കൂടിയ മാധ്യമത്തില്‍ നിന്ന്‌ കുറഞ്ഞ മാധ്യമത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ വ്യതിചലനം കൂടുന്നു. പതനകോണ്‍ കൂടുന്നതിനനുസരിച്ച്‌ വ്യതിചലനവും കൂടുന്നു. പതനകോണ്‍ കൂടിക്കൂടി ഒരു നിശ്ചിത മൂല്യത്തിലെത്തുമ്പോള്‍ (ക്രാന്തികകോണ്‍) രശ്‌മി നിര്‍ഗമിക്കുന്നത്‌ മാധ്യമങ്ങളുടെ അതിര്‍ത്തിയിലൂടെയാണ്‌. പതനകോണ്‍ ഇതിലും കൂടിയാല്‍ രശ്‌മിക്ക്‌ അപവര്‍ത്തനം സംഭവിക്കുന്നില്ല. അത്‌ അതിര്‍ത്തിയില്‍ വെച്ച്‌ പ്രതിഫലിക്കപ്പെടുന്നു. ചിത്രത്തില്‍ θcrit ആണ്‌ ക്രാന്തികകോണ്‍.

More at English Wikipedia

Close