Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
tracheolesട്രാക്കിയോളുകള്‍. ഷഡ്‌പദങ്ങളുടെ ശ്വാസനാളിയില്‍ നിന്ന്‌ കലകളിലേക്കുള്ള സൂക്ഷ്‌മക്കുഴലുകള്‍.
tractionട്രാക്‌ഷന്‍1. (tech) ട്രാക്‌ഷന്‍. വാഹനങ്ങളെ മുന്നോട്ടു വലിക്കുന്ന പ്രക്രിയ. 2. (geo) കര്‍ഷണം. നദികള്‍ അവയുടെ അടിത്തട്ടിലൂടെ പദാര്‍ഥങ്ങള്‍ വഹിച്ചുകൊണ്ടുപോകുന്ന പ്രക്രിയ. ഇങ്ങനെ വഹിക്കപ്പെടുന്ന പദാര്‍ഥങ്ങളെ traction load എന്നു പറയുന്നു.
trajectoryപ്രക്ഷേപ്യപഥം(maths) പ്രക്ഷേപ്യപഥം. ഒരു വക്രകുലത്തിലെ വക്രങ്ങളെയെല്ലാം ഒരേ കോണില്‍ ഖണ്ഡിക്കുന്ന മറ്റൊരു വക്രം. ഈ കോണ്‍ സമകോണ്‍ ആണെങ്കില്‍ ലംബകോണീയ പ്രക്ഷേപ്യപഥം എന്നാണ്‌ പേര്‌. ഉദാ: ഒരേ കേന്ദ്രമുള്ള വൃത്തങ്ങളുടെ ലംബകോണീയ പ്രക്ഷേപ്യപഥം അവയുടെ വ്യാസങ്ങളാണ്‌. 2. (phy). പ്രക്ഷേപ്യ പഥം. ഒരു പ്രക്ഷേപ്യത്തിന്റെ സഞ്ചാരപഥം. ഉദാ: തോക്കില്‍ നിന്നും പുറന്തള്ളുന്ന വെടിയുണ്ടയുടെ പഥം.
trance aminationട്രാന്‍സ്‌ അമിനേഷന്‍. ഒരു സംയുക്തത്തില്‍ നിന്ന്‌ മറ്റൊരു സംയുക്തത്തിലേക്ക്‌ അമിനോ ( -NH2) ഗ്രൂപ്പിനെ മാറ്റുന്ന പ്രക്രിയ.
transceiverട്രാന്‍സീവര്‍. ഒരേ സമയം ഡാറ്റ അയയ്‌ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപകരണം. transmit receiver എന്നിവ ചേര്‍ന്നതാണ്‌ transceiver.
transcendental functionsഅബീജീയ ഏകദങ്ങള്‍. ചരങ്ങളും സ്ഥിരസംഖ്യകളും കൊണ്ട്‌ ബീജഗണിതപരമായി അവതരിപ്പിക്കാന്‍ കഴിയാത്ത ഏകദങ്ങള്‍. ഹൈപ്പര്‍ ബോളിക ഏകദങ്ങള്‍, ഇവയുടെ വിപരീതങ്ങള്‍ ( inverse), ലോഗരിതങ്ങള്‍, ചരഘാതാങ്കികള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌.
transcendental numbersഅതീതസംഖ്യ, അബീജീയ സംഖ്യ. ഗുണോത്തരങ്ങളെല്ലാം ഭിന്നകസംഖ്യകളായ ഒരു ബീജീയ സമീകരണത്തിന്റെ നിര്‍ധാരണമൂല്യമായി വരാത്ത സംഖ്യ. ഇത്‌ ഒരു അഭിന്നകം ആയിരിക്കും. ഉദാ: π, e, log 2.
transcriptionപുനരാലേഖനം(bio) . ക്രാമസോമിലെ ഡി എന്‍ എ തന്മാത്രയില്‍ അടങ്ങിയിട്ടുള്ള ജനിതക വിവരങ്ങളെ സന്ദേശക ആര്‍ എന്‍ എ യിലേക്ക്‌ പകര്‍ത്തുന്ന പ്രക്രിയ.
transducerട്രാന്‍സ്‌ഡ്യൂസര്‍. ഒരു സിഗ്നലിനെ, വ്യത്യസ്‌തമായ മറ്റൊരുതരം സിഗ്നല്‍ ആക്കി മാറ്റുന്ന ഉപകരണം. ഉദാ: മൈക്രാഫോണ്‍. ശബ്‌ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്നു.
transfer RNAട്രാന്‍സ്‌ഫര്‍ ആര്‍ എന്‍ എ. പ്രാട്ടീനുകളുടെ സംശ്ലേഷണത്തിനായി അമിനോ അമ്ലങ്ങളെ റൈബോസോമിലേക്ക്‌ വഹിച്ചുകൊണ്ടു പോകുന്ന ആര്‍ എന്‍ എ. t RNAഎന്നു ചുരുക്കം.
transference numberട്രാന്‍സ്‌ഫറന്‍സ്‌ സംഖ്യ. അഭിഗമന സംഖ്യ . ഒരു ഇലക്‌ട്രാലൈറ്റ്‌ ലായനിയിലൂടെ പ്രവഹിക്കുന്ന മൊത്തം വൈദ്യുതി പ്രവാഹത്തിന്റെ എത്രഭാഗം ഒരു അയോണ്‍ വഹിക്കുന്നുവോ അതാണ്‌ ആ അയോണിന്റെ അഭിഗമന സംഖ്യ.
transform faultട്രാന്‍സ്‌ഫോം ഫാള്‍ട്‌. ഫലകങ്ങള്‍ ഉരസി നീങ്ങുന്ന അതിരുകളില്‍ ഭൂവല്‌ക ഭാഗം ഇടിഞ്ഞുണ്ടാകുന്ന ഭ്രംശ താഴ്‌വര. സാന്‍ ആന്‍ഡ്രിയാസ്‌ ഫാള്‍ട്‌ ഉത്തമ ഉദാഹരണം.
transformationരൂപാന്തരണം. ഒരു അന്യ ഡി എന്‍ എയുടെ കഷണത്തെ ബാക്‌ടീരിയത്തിനകത്തുള്ള ജീനോമിലെ ഡി എന്‍ എയുമായി ചേര്‍ക്കുന്ന പ്രക്രിയ. ഇത്‌ ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്‌. ഫ്രഡറിക്ക്‌ ഗ്രിഫിത്ത്‌ നടത്തിയ ട്രാന്‍സ്‌ഫര്‍മേഷന്‍ പരീക്ഷണങ്ങളാണ്‌ ജനിതക പദാര്‍ഥം ഡി എന്‍ എ ആണെന്ന്‌ തെളിയിക്കാനുള്ള വഴി ഒരുക്കിയത്‌.
transformerട്രാന്‍സ്‌ഫോര്‍മര്‍. പ്രത്യാവര്‍ത്തി ധാരയുടെ വോള്‍ട്ടത കൂട്ടാനോ കുറയ്‌ക്കാനോ സഹായിക്കുന്ന ഒരു സ്ഥിതിക സംവിധാനം. വോള്‍ട്ടത കൂട്ടുന്നവയെ സ്റ്റെപ്പ്‌ അപ്പ്‌ ട്രാന്‍സ്‌ഫോര്‍മര്‍ എന്നും കുറയ്‌ക്കുന്നവയെ സ്റ്റെപ്‌ഡണ്‍ൗ ട്രാന്‍സ്‌ഫോര്‍മര്‍ എന്നും പറയുന്നു. പ്രവര്‍ത്തനത്തിന്‌ ആധാരം വിദ്യുത്‌കാന്തിക പ്രരണമാണ്‌. ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രധാനഭാഗം പ്രമറി കമ്പിച്ചുരുളും സെക്കണ്ടറി കമ്പിച്ചുരുളും ആണ്‌. പ്രമറിയിലേക്ക്‌ ഇന്‍പുട്ട്‌ വോള്‍േട്ടജ്‌ നല്‍കുന്നു. സെക്കണ്ടറിയില്‍ നിന്ന്‌ ഔട്‌പുട്ട്‌ എടുക്കുന്നു. സ്റ്റെപ്‌ അപ്പില്‍ പ്രമറിയിലെ കമ്പിച്ചുരുളുകളുടെ എണ്ണം സെക്കണ്ടറിയിലെ എണ്ണത്തേക്കാള്‍ കുറവായിരിക്കും. സ്റ്റെപ്പ്‌ ഡണൗിലാകട്ടെ പ്രമറിയിലെ കമ്പിച്ചുരുളുകളുടെ എണ്ണം സെക്കണ്ടറിയിലെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കും.
transgeneട്രാന്‍സ്‌ജീന്‍. ഒരു ജീവിയില്‍ നിന്നെടുത്ത്‌ മറ്റൊരു സ്‌പീഷീസില്‍പെട്ട ജീവിയുടെ ജീനോമില്‍ ചേര്‍ത്ത ജീന്‍.
transientക്ഷണികം. ഉദാ: ക്ഷണിക പ്രക്രിയ. cf. secular.
transistorട്രാന്‍സിസ്റ്റര്‍. ഒരു അടിസ്ഥാന ഇലക്‌ടോണിക്‌ ഘടകം. പ്രവര്‍ധകമായി വര്‍ത്തിക്കുവാന്‍ കഴിയും എന്നതാണ്‌ അടിസ്ഥാന ഗുണധര്‍മ്മം. ട്രാന്‍സിസ്റ്റര്‍ വിവിധ തരത്തിലുണ്ട്‌. bipolar transistor, field effect transistor ഇവ നോക്കുക.
transitസംതരണം(astr) സംതരണം. ഒരു വാനവസ്‌തുവിന്റെ മുന്നിലൂടെ അതിലും ചെറിയ മറ്റൊരു വാനവസ്‌തു കടന്നുപോകുന്നത്‌. ഉദാ: ശുക്രസംതരണം (സൂര്യബിംബത്തിന്റെ മുന്നിലൂടെ ശുക്രന്‍ കടന്നുപോകുന്നത്‌).
transitionസംക്രമണം. ഒരു ഊര്‍ജ നിലയില്‍ നിന്ന്‌ മറ്റൊന്നിലേക്കുള്ള ഇലക്‌ട്രാണിന്റെയോ മറ്റേതെങ്കിലും കണത്തിന്റെയോ (ഉദാ: അണുകേന്ദ്രത്തിലെ ന്യൂക്ലിയോണ്‍) സ്ഥാനമാറ്റം.
transition elementsസംക്രമണ മൂലകങ്ങള്‍. -
Page 280 of 301 1 278 279 280 281 282 301
Close