ജൈവവിഷം.
ബാക്‌ടീരിയങ്ങള്‍, ഫംഗസുകള്‍ മുതലായ പരാദജീവികളുടെ പ്രവര്‍ത്തനഫലമായി അവയുടെ ആതിഥേയ ജീവികളുടെ ശരീരത്തില്‍ രൂപംകൊള്ളുന്ന വിഷം. കുറഞ്ഞ അളവില്‍ പോലും ഇത് ആതിഥേയ ജീവിയുടെ കോശങ്ങള്‍ക്ക് ഹാനികരമാണ്. ടോക്‌സിന്‍ പരീക്ഷണ ജന്തുക്കളില്‍ കുത്തിവച്ച് നിര്‍മിക്കുന്ന ആന്റിബോഡികളാണ് ആന്റിടോക്‌സിന്‍. ഇവ ശരീരത്തില്‍ കുത്തിവയ്‌ക്കുമ്പോള്‍ ടോക്‌സിനുമായി ചേര്‍ന്ന് അതിനെ നിര്‍വീര്യമാക്കുന്നു.