Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
reefപുറ്റുകള്‍ . -
reef knollsറീഫ്‌ നോള്‍സ്‌.പുറ്റുകള്‍ക്ക്‌ കാരണക്കാരാവുന്ന ജന്തുക്കളുടെ അവശിഷ്‌ടങ്ങള്‍ കുമിഞ്ഞുകൂടി ഉണ്ടാകുന്ന വിസ്‌തൃതമായ ചുണ്ണാമ്പുകല്‍ നിക്ഷേപം.
reflection പ്രതിഫലനം.തരംഗങ്ങളോ കണങ്ങളോ ഒരു മാധ്യമത്തില്‍ നിന്ന്‌ മറ്റൊന്നിന്റെ പ്രതലത്തില്‍ പതിക്കുമ്പോള്‍ അതിര്‍ത്തിയില്‍ വെച്ച്‌ ആദ്യമാധ്യമത്തിലേക്ക്‌ തന്നെ തിരിച്ചുപോരുന്നത്‌. അതിര്‍ത്തിയില്‍ വീഴുന്ന ബിന്ദുവിലൂടെ വരയ്‌ക്കുന്ന ലംബവും പതനദിശയും തമ്മിലുണ്ടാകുന്ന കോണിന്‌ പതനകോണ്‍ എന്ന്‌ പേര്‍. അതേ ലംബവും പ്രതിഫലിതദിശയും തമ്മിലുണ്ടാകുന്ന കോണ്‍ ആണ്‌ പ്രതിഫലന കോണ്‍ ( ρ).
reflex arcറിഫ്‌ളെക്‌സ്‌ ആര്‍ക്ക്‌.ഗ്രാഹികളും നിര്‍വാഹികളും തമ്മിലുള്ള ലളിതമായ നാഡീ ബന്ധം. ചില അനൈഛിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമിതാണ്‌.
reflex condenserറിഫ്‌ളക്‌സ്‌ കണ്ടന്‍സര്‍.ഒരു ഫ്‌ളാസ്‌കില്‍ ഒരു ദ്രാവകം തിളപ്പിക്കുമ്പോള്‍ അതിന്റെ മേല്‍ഭാഗത്ത്‌ ഉണ്ടാകുന്ന ബാഷ്‌പം തണുത്ത്‌ ഫ്‌ളാസ്‌ക്കിലേക്ക്‌ തന്നെ ഒഴുകുന്ന രീതിയില്‍ സംവിധാനം ചെയ്‌തിട്ടുള്ള കണ്ടന്‍സര്‍. ഇത്തരം കണ്ടന്‍സര്‍ ഘടിപ്പിച്ച്‌ ദ്രാവകങ്ങള്‍ ചൂടാക്കുമ്പോള്‍ അവ പൂര്‍ണ്ണമായി ബാഷ്‌പീകരിച്ച്‌ വറ്റിപ്പോകുന്നില്ല.
reformingപുനര്‍രൂപീകരണം.നേര്‍ ശൃംഖലാ ആല്‍ക്കേനുകളെ ഭഞ്‌ജന പ്രക്രിയയിലൂടെയോ ഉല്‍പ്രരിത രാസപ്രവര്‍ത്തനങ്ങളിലൂടെയോ ശാഖിക ആല്‍ക്കേനുകള്‍ ആക്കിമാറ്റുന്ന പ്രക്രിയ.
refractionഅപവര്‍ത്തനം.തരംഗങ്ങളോ കണങ്ങളോ ഒരു മാധ്യമത്തില്‍ നിന്ന്‌ മറ്റൊരു മാധ്യമത്തിലേക്ക്‌ കടക്കുമ്പോള്‍, അതിര്‍ത്തിയില്‍ ലംബമായല്ല പതിക്കുന്നതെങ്കില്‍, അപവര്‍ത്തനശേഷം ദിശ മാറും. രണ്ടാം മാധ്യമത്തിലെ ലംബവും ദിശയും തമ്മിലുണ്ടാകുന്ന കോണ്‍ അപവര്‍ത്തന കോണ്‍ ആണ്‌. രണ്ട്‌ മാധ്യമങ്ങളിലും തരംഗപ്രവേഗം (കണപ്രവേഗം) വ്യത്യസ്‌തമാവുമ്പോഴാണ്‌ അപവര്‍ത്തനം ഉണ്ടാകുന്നത്‌.
refractive indexഅപവര്‍ത്തനാങ്കം.വികിരണങ്ങള്‍ ഒരു മാധ്യമത്തില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ കടക്കുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന സ്ഥിരാങ്കം. മാധ്യമങ്ങളിലെ വികിരണ പ്രസരണവേഗത വ്യത്യസ്‌തമായതിനാലാണ്‌ ഇതു സംഭവിക്കുന്നത്‌. ഒന്നാമത്തെ മാധ്യമത്തില്‍ നിന്ന്‌ വികിരണം രണ്ടാമത്തെ മാധ്യമത്തിലേക്ക്‌ കടക്കുമ്പോള്‍ അപവര്‍ത്തനാങ്കം iμ2 = C1/C2 ആണ്‌. C1- ഒന്നാമത്തെ മാധ്യമത്തിലെ വികിരണ പ്രവേഗം, C2-രണ്ടാമത്തെ മാധ്യമത്തിലെ വികിരണ പ്രവേഗം.
refractoryഉച്ചതാപസഹം.ഉയര്‍ന്ന താപനിലയിലും ഭൗതിക, രാസ ഗുണങ്ങള്‍ക്ക്‌ മാറ്റമുണ്ടാകാത്ത അലോഹ വസ്‌തുക്കള്‍. ഉദാ: ചൂള നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്‌തുക്കള്‍.
refreshറിഫ്രഷ്‌.പ്രാഗ്രാമിന്റെ ഏതെങ്കിലും ഒരു അവസ്ഥയെ മറ്റുള്ളവയില്‍ നിന്നും വിടര്‍ത്തി പുതിയതായി നിര്‍ത്തുന്ന പ്രക്രിയ. പ്രാഗ്രാമിന്റെ അന്തരീക്ഷത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതനുസരിച്ച്‌ അതിന്റെ അവസ്ഥയെ മാറ്റാനാണിത്‌. പലപ്പോഴും ഇത്‌ സ്വയം നടക്കുന്ന പ്രവര്‍ത്തനമാണ്‌. ഉദാ: ഡെസ്‌ക്‌ടോപ്പ്‌ റീഫ്രഷ്‌ ചെയ്യുന്നതോടെ നേരത്തെ ഉണ്ടായിരുന്നതും ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതുമായ വസ്‌തുക്കളെല്ലാം നീക്കം ചെയ്യപ്പെടുന്നു.
refrigerationറഫ്രിജറേഷന്‍.ചുറ്റുപാടിനേക്കാള്‍ താഴ്‌ന്ന താപനിലകള്‍ സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിന്റെ ശാസ്‌ത്രമാണ്‌ റെഫ്രിജറേഷന്‍. താഴ്‌ന്ന താപനില സൃഷ്‌ടിക്കേണ്ട സ്ഥലത്തു നിന്നോ വസ്‌തുവില്‍ നിന്നോ താപം വലിച്ചെടുത്ത്‌ പുറത്തുകളയുകയാണ്‌ റെഫ്രിജറേഷനില്‍ ചെയ്യുന്നത്‌. ഇതിനുപയോഗിക്കുന്ന ഏതൊരുപാധിയെയും റെഫ്രിജറേറ്റര്‍ എന്നു വിളിക്കാം.
refrigeratorറഫ്രിജറേറ്റര്‍.ചുറ്റുപാടിനേക്കാള്‍ കുറഞ്ഞ ഊഷ്‌മാവ്‌ സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഉപാധി.
regelationപുനര്‍ഹിമായനം.മര്‍ദം കൂട്ടിയാല്‍ ഉരുകുകയും മര്‍ദം കുറച്ചാല്‍ വീണ്ടും ഹിമമാകുകയും ചെയ്യല്‍. രണ്ട്‌ ഹിമക്കഷണങ്ങള്‍ ചേര്‍ത്ത്‌ അമര്‍ത്തിയാല്‍ സ്‌പര്‍ശതലം ഉരുകും. വിട്ടാല്‍ പുനര്‍ഹിമായനം വഴി ഒന്നാകും.
regenerationപുനരുത്ഭവം.ശരീരത്തില്‍ നിന്ന്‌ അറ്റുപോയ കലയുടെ ഭാഗങ്ങളോ അവയവങ്ങളോ വീണ്ടും വളര്‍ന്നുവരുന്ന പ്രക്രിയ. സസ്യങ്ങള്‍ക്ക്‌ പൊതുവേ ഈ കഴിവുണ്ട്‌. ഇതാണ്‌ കായിക പ്രത്യുത്‌പാദനത്തിന്റെ അടിസ്ഥാനം. ജന്തുക്കളില്‍ ഇതിനുള്ള കഴിവ്‌ പരിമിതമാണ്‌. അകശേരുകികളിലും താഴ്‌ന്ന തരം കശേരുകികളിലുമാണ്‌ ഇത്‌ കാണുന്നത്‌. ഉദാ: പല്ലിയുടെ വാല്‍.
regional metamorphismപ്രാദേശിക കായാന്തരണം.സമ്മര്‍ദനത്തിന്റെയോ വലിവുബലത്തിന്റെയോ ഫലമായി ശിലകളില്‍ ധാതുഘടനയിലും ശിലാസംരചനയിലും ഉണ്ടാകുന്ന രൂപാന്തരണം. ഷിസ്റ്റും നെയിസും ഉദാഹരണം.
regolithറിഗോലിത്‌.അന്തരീക്ഷമില്ലാത്ത ഗ്രഹങ്ങളുടെയും ചന്ദ്രന്റെയും മറ്റും ഉപരിതലത്തില്‍ ഉല്‍ക്കാപതനം മൂലം സൃഷ്ടിക്കപ്പെടുന്ന കല്‍ച്ചീളുകളും ധൂളികളും വലിയ അളവില്‍ ഉണ്ടായിരിക്കും. ഇതാണ്‌ റിഗോലിത്‌.
regularക്രമമുള്ള.എല്ലാ ഭുജങ്ങളും എല്ലാ കോണുകളും അഥവാ എല്ലാ മുഖങ്ങളും തുല്യ വലിപ്പവും രൂപവുമുള്ളതാണെന്നു കാണിക്കുന്ന വിശേഷണപദം. ഉദാ: അഞ്ചുഭുജങ്ങളും തുല്യവും എല്ലാ ആന്തരകോണുകളും സമവും ആയ പഞ്ചഭുജമാണ്‌ ക്രമപഞ്ചഭുജം.
regulative eggഅനിര്‍ണിത അണ്ഡം.ഭ്രൂണവികാസത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഭ്രൂണത്തിന്റെ വിവിധ ഭാഗങ്ങളുടെ ഭാവി വികാസപഥം നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത അണ്ഡം. ഈ അണ്ഡത്തിന്റെയോ അതില്‍ നിന്നുണ്ടാവുന്ന ബ്ലാസ്റ്റുലയുടെയോ ഒരു ഭാഗം നീക്കം ചെയ്‌താലും ബാക്കി ഭാഗങ്ങള്‍ പൂര്‍ണജീവിയായി വളരും. mosaic egg നോക്കുക.
regulator geneറെഗുലേറ്റര്‍ ജീന്‍.മറ്റൊരു ജീനിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ജീന്‍.
Regulusമകം.ചിങ്ങം രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം. ആല്‍ഫാ ലിയോണിസ്‌ എന്നും പേരുണ്ട്‌. ചന്ദ്രന്‍ ഈ നക്ഷത്രത്തിനു സമീപം നില്‍ക്കുമ്പോള്‍ മകം നാളായിരിക്കും.
Page 234 of 301 1 232 233 234 235 236 301
Close