Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
raphideറാഫൈഡ്‌.ചിലയിനം സസ്യങ്ങളുടെ കോശങ്ങളില്‍ കണ്ടുവരുന്ന കാത്സ്യം ഓക്‌സലേറ്റിന്റെ സൂചിപോലുള്ള പരലുകള്‍. ഉദാ: ചേമ്പ്‌.
Rare Earth Elements (REE)അപൂര്‍വ ഭമൗ മൂലകങ്ങള്‍.lanthanides നോക്കുക.
rare gasഅപൂര്‍വ വാതകം.ആവര്‍ത്തന പട്ടികയിലെ എട്ടാമത്തെ ഗ്രൂപ്പിലുള്ള മൂലകങ്ങള്‍. ക്രിയാശീലത വളരെ കുറഞ്ഞ മൂലകങ്ങളാണ്‌. ഇവയുടെ അവസാനത്തെ പരിപഥം പൂര്‍ണമായി നിറഞ്ഞിരിക്കും. inert gasesഎന്നും noble gasesഎന്നും പേരുണ്ട്‌.
rarefactionവിരളനം.സാന്ദ്രത കുറയല്‍. ഉദാ: ഉയരത്തിലേക്ക്‌ പോകുംതോറും അന്തരീക്ഷ വായുവിനുണ്ടാകുന്ന വിരളനം.
Raschig processറഷീഗ്‌ പ്രക്രിയ.ബെന്‍സീനില്‍ നിന്ന്‌ ഫീനോള്‍ നിര്‍മിക്കുന്ന പ്രക്രിയ. ബെന്‍സീന്‍ ക്ലോറിനേഷനുശേഷം ഉയര്‍ന്ന താപനിലയിലും ഉയര്‍ന്ന മര്‍ദ്ദത്തിലും സോഡിയം ഹൈഡ്രാക്‌സൈഡിന്റെ ജല ലായനിയുമായി പ്രതിപ്രവര്‍ത്തിപ്പിക്കുന്നു.
Raster graphicsറാസ്റ്റര്‍ ഗ്രാഫിക്‌സ്‌ ഒരു ചിത്രത്തിലെ ഓരോ പിക്‌സലിന്റെയും അവസ്ഥ പ്രത്യേകം പ്രത്യേകം സൂക്ഷിച്ചുവയ്‌ക്കപ്പെട്ടിട്ടുള്ള തരം ഗ്രാഫിക്‌സ്‌.ഇവ ചിത്രം വലുതാകുന്നതോടെ വ്യക്തത കുറയ്‌ക്കാന്‍ കാരണമാകും.
ratioഅംശബന്ധം.ഒരു രാശിയെ അഥവാ സംഖ്യയെ മറ്റൊരു രാശി അഥവാ സംഖ്യകൊണ്ട്‌ ഹരിച്ചത്‌. x, y എന്നീ രണ്ടു സംഖ്യകളുടെ അംശബന്ധത്തെ x:y എന്നോ x/y എന്നോ കുറിക്കുന്നു. രണ്ട്‌ അംശബന്ധം തുല്യമായാല്‍ അനുപാതം എന്നു പറയുന്നു. ഉദാ: 2:3=4:6. = എന്നതിന്‌ പകരം :: എന്നും എഴുതും.
rational numberഭിന്നകസംഖ്യ.രണ്ടു പൂര്‍ണ സംഖ്യകളുടെ ഭിന്നിത രൂപത്തില്‍ (ഛേദം പൂജ്യമാവരുത്‌) പ്രതിപാദിക്കാവുന്ന സംഖ്യ. ഉദാ: 0.75. ഇതിനെ 3/4 എന്ന അംശബന്ധമായി എഴുതാം.
Rayleigh Scatteringറാലേ വിസരണം.അന്തരീക്ഷത്തിലെ വായുതന്മാത്രകളും മറ്റു സൂക്ഷ്‌മകണങ്ങളും പ്രകാശവിസരണം (പ്രകീര്‍ണനം) നടത്തുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ പ്രകാശമാണ്‌ (വയലറ്റ്‌, നീല, പച്ച) കൂടുതല്‍ വിസരിതമാവുക. വിസരണനിരക്ക്‌ തരംഗദൈര്‍ഘ്യത്തിന്റെ നാലാം വര്‍ഗത്തിന്‌ വിപരീതാനുപാതത്തില്‍ ( E∝1/λ4) ആയിരിക്കുമെന്നതാണ്‌ റാലേ നിയമം. ആകാശത്തിന്റെ നീലനിറത്തിനു കാരണം റാലേ വിസരണമാണ്‌.
rayonറയോണ്‍.സെല്ലുലോസില്‍ നിന്നു നിര്‍മ്മിക്കുന്ന കൃത്രിമ നാരുകള്‍.
re-arrangementപുനര്‍വിന്യാസം.ഒരു തന്മാത്രയിലെ അണുക്കള്‍ പുനര്‍വിന്യസിച്ച്‌ ഒരു നൂതന തന്മാത്രയുണ്ടാകുന്ന രാസപ്രവര്‍ത്തനം.
reactanceലംബരോധം.ഒരു പ്രത്യാവര്‍ത്തിധാരയെ കടത്തിവിടുന്നതിന്‌ ധരിത്രമോ, പ്രരകമോ പ്രദര്‍ശിപ്പിക്കുന്ന തടസ്സത്തിന്റെ അളവ്‌. ഇത്‌ പരമാവധി വോള്‍ട്ടതയും പരമാവധി വൈദ്യുതിയും തമ്മിലുള്ള അനുപാതമാണ്‌. ലംബരോധം പ്രത്യാവര്‍ത്തിധാരയുടെ ആവൃത്ത ി യെ ആശ്രയിച്ചു നില്‍ക്കുന്നു. ഏകകം ഓം (Ω).
reaction rateരാസപ്രവര്‍ത്തന നിരക്ക്‌.ഒരു രാസപ്രവര്‍ത്തനത്തില്‍ അഭികാരകങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ അല്ലെങ്കില്‍ ഉത്‌പന്നങ്ങള്‍ ഉണ്ടാകുന്നതിന്റെ നിരക്ക്‌. ഒരു സെക്കന്റില്‍ എത്ര മോള്‍ അഭികാരകം പ്രവര്‍ത്തിക്കുന്നു, അല്ലെങ്കില്‍ ഉത്‌പന്നങ്ങള്‍ ഉണ്ടാകുന്നു എന്ന രീതിയിലാണ്‌ ഇത്‌ രേഖപ്പെടുത്താറ്‌.
reaction seriesറിയാക്‌ഷന്‍ സീരീസ്‌.മാഗ്മ തണുത്തുറഞ്ഞ്‌ ആഗ്നേയശിലയായി മാറിയത്‌ ഏത്‌ താപനിലയിലാണോ അതനുസരിച്ച്‌ ശിലകളില്‍ ഉളവാകുന്ന ലവണങ്ങളുടെ ക്രമീകരണം.
reactorറിയാക്‌ടര്‍. അണുവിഘടനം വഴി നിയന്ത്രിത തോതില്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുവാനുള്ള സംവിധാനം. നിയന്ത്രിതമായ ശൃംഖലാ പ്രവര്‍ത്തനം വഴിയാണ്‌ ഊര്‍ജം ഉത്‌പാദിപ്പിക്കുന്നത്‌. ഉപയോഗിക്കുന്ന ഇന്ധനം, മന്ദീകാരികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പലതരത്തിലുള്ള റിയാക്‌ടറുകള്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്‌.
real numbersരേഖീയ സംഖ്യകള്‍.ഭിന്നകസംഖ്യകളും അഭിന്നക സംഖ്യകളും ഉള്‍പ്പെടുന്ന ഗണം. ഇവയെ അനന്തദൈര്‍ഘ്യമുള്ള ഒരു നേര്‍രേഖയിലെ ബിന്ദുക്കളെക്കൊണ്ട്‌ കുറിക്കുന്നു. വാസ്‌തവിക സംഖ്യകള്‍ എന്നും പറയുന്നു.
realm പരിമണ്ഡലം.പരിമണ്ഡലം.
reboundപ്രതിക്ഷേപം.തിരികെത്തെറിക്കല്‍. ഉദാ: നിലത്തുവീണ പന്തിന്റെ പ്രതിക്ഷേപം.
recemizationറാസമീകരണം.പ്രകാശിത ക്രിയത പ്രദര്‍ശിപ്പിക്കുന്ന ഒരു സംയുക്തത്തിന്റെ പ്രകാശിക ക്രിയ ഇല്ലാതായി തീരുന്ന പ്രക്രിയ. മൊത്തം സംയുക്തത്തിന്റെ അര്‍ധഭാഗം വിപരീത ഘൂര്‍ണനമുണ്ടാക്കുന്ന ഐസോമര്‍ ആയി മാറുന്നതുകൊണ്ടാണ്‌ റാസമീകരണം നടക്കുന്നത്‌. പ്രകാശിക ക്രിയത പ്രദര്‍ശിപ്പിക്കുന്ന സംയുക്തം ചൂടാക്കുമ്പോഴോ, താപപ്രവര്‍ത്തന വിധേയമാക്കുമ്പോഴോ റാസമീകരണം നടക്കാം.
receptaclexപ്രകാശിത ക്രിയത പ്രദര്‍ശിപ്പിക്കുന്ന ഒരു സംയുക്തത്തിന്റെ പ്രകാശിക ക്രിയ ഇല്ലാതായി തീരുന്ന പ്രക്രിയ.മൊത്തം സംയുക്തത്തിന്റെ അര്‍ധഭാഗം വിപരീത ഘൂര്‍ണനമുണ്ടാക്കുന്ന ഐസോമര്‍ ആയി മാറുന്നതുകൊണ്ടാണ്‌ റാസമീകരണം നടക്കുന്നത്‌. പ്രകാശിക ക്രിയത പ്രദര്‍ശിപ്പിക്കുന്ന സംയുക്തം ചൂടാക്കുമ്പോഴോ, താപപ്രവര്‍ത്തന വിധേയമാക്കുമ്പോഴോ റാസമീകരണം നടക്കാം.
Page 232 of 301 1 230 231 232 233 234 301
Close