Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
repressorറിപ്രസ്സര്‍.ഒരു ജീനിന്റെ പ്രവര്‍ത്തനത്തെ തടയുന്ന പദാര്‍ഥം.
reproductionപ്രത്യുത്‌പാദനം.ജനകങ്ങളില്‍ നിന്ന്‌ സന്താനങ്ങളുണ്ടാകുന്ന പ്രക്രിയ. ലൈംഗിക മാര്‍ഗങ്ങളിലൂടെയോ അലൈംഗിക മാര്‍ഗങ്ങളിലൂടെയോ ആവാം.
reproductive isolation.പ്രജന വിലഗനം.രണ്ട്‌ സ്‌പീഷീസുകള്‍ തമ്മില്‍ ഇണചേരാനും പുതിയ തലമുറയെ ഉത്‌പാദിപ്പിക്കാനും കഴിയാത്ത അവസ്ഥ. ഒരേ സ്‌പീഷീസില്‍ തന്നെ പലകാരണങ്ങളാലും പ്രജനനപരമായി ബന്ധപ്പെടാനാവാത്ത വിഭാഗങ്ങളുണ്ടാവുകയും കാലക്രമത്തില്‍ വ്യത്യസ്‌ത സ്‌പീഷീസുകളാവുകയും ചെയ്യാം.
resinറെസിന്‍.കൃത്രിമമായി നിര്‍മിക്കുന്നതോ പ്രകൃതിദത്തമോ ആയ ഉയര്‍ന്ന തന്മാത്രാ ഭാരമുള്ള പോളിമറുകള്‍. കൃത്രിമ റെസിനുകള്‍ പലതും പ്ലാസ്റ്റിക്കുകളായി ഉപയോഗിക്കുന്നു. ശുദ്ധീകരണ പ്രക്രിയകള്‍ക്കും മറ്റ്‌ വ്യാവസായികാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഉദാ: യൂറിയ, ഫോര്‍മാല്‍ഡിഹൈഡുകള്‍. സസ്യങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന റെസിനുകള്‍ പോളിസാക്കറൈഡുകള്‍, പോളിമറീകൃത അമ്ലങ്ങള്‍, എസ്റ്ററുകള്‍ ഇവയുടെ മിശ്രിതമാണ്‌. ഉദാ: കുന്തിരിക്കം.
resistanceരോധം.1. വൈദ്യുതി പ്രവാഹത്തെ തടസ്സപ്പെടുത്താന്‍ വസ്‌തുക്കള്‍ക്കുള്ള കഴിവിന്റെ അളവ്‌. ചാലകത്തിന്റെ അഗ്രങ്ങള്‍ക്കിടയിലെ പൊട്ടന്‍ഷ്യല്‍ വ്യത്യാസവും അതിലൂടെ ഒഴുകുന്ന നേര്‍ധാരാ വൈദ്യുതിയും തമ്മിലുള്ള അനുപാതമാണ്‌ രോധം. R=V/I ഏകകം ഓം ( Ω).
resistivityവിശിഷ്‌ടരോധം.യൂണിറ്റ്‌ പരിഛേദവിസ്‌താരവും യൂണിറ്റ്‌ ദൈര്‍ഘ്യവുമുള്ള ഒരു ചാലകത്തിന്റെ രോധം. വിശിഷ്‌ടരോധം പദാര്‍ഥത്തിന്റെ ഗുണവിശേഷമാണ്‌. specific resistance എന്നും പേരുണ്ട്‌. ഏകകം ഓം-മീറ്റര്‍.
resistorരോധകം.ഒരു പരിപഥത്തിലെ വൈദ്യുതി പ്രവാഹത്തെ ഉചിതമായി നിയന്ത്രിക്കുവാന്‍ പരിപഥത്തില്‍ ഉള്‍പ്പെടുത്തുന്ന രോധഘടകം. രണ്ടുവിധത്തിലുണ്ട്‌. 1. ആവശ്യാനുസരണം രോധം ക്രമീകരിക്കാവുന്നവ. 2. നിശ്ചിത രോധമുള്ളവ. ഇലക്‌ട്രാണിക്‌ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന രോധങ്ങളുടെ നിശ്ചിത രോധം അവയുടെ പുറത്തുതന്നെ രേഖപ്പെടുത്തിയിരിക്കും. നേരിട്ടോ നിശ്ചിത നിറമുള്ള വലയങ്ങള്‍ ( colour code) ഉപയോഗിച്ചോ ആണ്‌ ഇത്‌ ചെയ്യുന്നത്‌.
resolution 1 (chem)റെസലൂഷന്‍.റസീമിക്‌ മിശ്രിതം വേര്‍തിരിച്ച്‌ വലം തിരി രൂപവും ഇടംതിരി രൂപവും ആക്കിമാറ്റുന്ന പ്രക്രിയ.
resolution 2 (Comp)റെസല്യൂഷന്‍.ഒരു ഡിജിറ്റല്‍ ചിത്രത്തില്‍ നിശ്ചിത സ്ഥലത്തുള്ള പിക്‌സലുകളുടെ എണ്ണം സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ വ്യക്തതയുടെ അളവ്‌. 3 (phy) വിഭേദനം. ഒരു പ്രകാശിക ഉപകരണത്തിന്‌ രണ്ടു സമീപവസ്‌തുക്കളുടെ പ്രതിബിംബങ്ങള്‍ കൂടിക്കലരാതെ, വേര്‍തിരിച്ചു ലഭ്യമാക്കാനുള്ള ശേഷി.
resolving powerവിഭേദനക്ഷമത.അടുത്തടുത്തുള്ള ബിന്ദുക്കളുടെ പ്രതിബിംബങ്ങള്‍ അന്യോന്യം കൂടിക്കലരാതെ, സ്‌പഷ്‌ടമായി സൃഷ്‌ടിക്കുവാന്‍ ഒരു പ്രകാശികോപകരണത്തിനുള്ള ശേഷി. ഇത്‌ തരംഗദൈര്‍ഘ്യം, ലെന്‍സിന്റെയോ ദര്‍പ്പണത്തിന്റെയോ അപര്‍ച്ചര്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
resonance 1. (chem)റെസോണന്‍സ്‌.ഒരു സംയുക്തത്തിന്റെ എല്ലാ ഗുണങ്ങളും വിശദീകരിക്കാന്‍ ഒരു തന്മാത്രാ ഘടനയ്‌ക്ക്‌ കഴിയാതെ വരുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ഘടനകള്‍ സങ്കല്‍പിക്കുകയും യഥാര്‍ഥ ഘടന ഈ സാങ്കല്‌പിക ഘടനകളുടെ ശരാശരിയാണ്‌ എന്നു പറയുകയും ചെയ്യുന്നതാണ്‌ റെസോണന്‍സ്‌.
resonance 2. (phy)അനുനാദം.1. വ്യവസ്ഥയുടെ സ്വാഭാവിക ആവൃത്തിക്ക്‌ തുല്യമായ ആവൃത്തിയില്‍ ചോദനം നല്‍കിയാല്‍ കമ്പന ആയതി വളരെ വേഗം വര്‍ധിക്കുന്ന പ്രതിഭാസം. ഉദാ: ഒരു ട്യൂണിങ്‌ ഫോര്‍ക്കുകൊണ്ട്‌ ഒരു വായുനാളിയെ കമ്പിതമാക്കുമ്പോള്‍ വായുനാളിയുടെ സ്വാഭാവിക ആവൃത്തിയും ഫോര്‍ക്കിന്റെ ആവൃത്തിയും തുല്യമാവുമ്പോള്‍ ഉച്ചതയുള്ള ശബ്‌ദം ലഭിക്കുന്നു. 2. a. കപ്പാസിറ്ററും പ്രരകവും ശ്രണിയില്‍ ഘടിപ്പിച്ചിരിക്കുന്ന പരിപഥത്തിലൂടെ പ്രത്യാവര്‍ത്തിധാര ഒഴുകുമ്പോള്‍ അതിന്റെ ഒരു പ്രത്യേക ആവൃത്തിയില്‍ പരിപഥത്തിന്റെ കര്‍ണരോധം ഏറ്റവും കുറവാകുന്ന പ്രതിഭാസം. അപ്പോള്‍ പരിപഥത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഒഴുകുന്നു. b. കപ്പാസിറ്ററും പ്രരകവും സമാന്തരമായി ഘടിപ്പിച്ചിരിക്കുന്ന പരിപഥത്തിലൂടെ പ്രത്യാവര്‍ത്തിധാര ഒഴുകുമ്പോള്‍ കര്‍ണരോധം ഏറ്റവും കൂടുതലാവുമ്പോഴും അനുനാദം ഉണ്ടാകുന്നു. അപ്പോള്‍ വൈദ്യുതി ഏറ്റവും കുറവായിരിക്കും.
resonance energy (phy)അനുനാദ ഊര്‍ജം.ഒരു അനുനാദസങ്കരത്തിന്റെ സംഭവന താപവും സങ്കരത്തിന്‌ സംഭാവന നല്‍കുന്നുവെന്ന്‌ കരുതപ്പെടുന്ന ഏറ്റവും സ്ഥിരമായ കാനോനിക്കല്‍ രൂപത്തിന്റെ സംഭവന താപവും തമ്മിലുള്ള വ്യത്യാസം, സങ്കരത്തിന്‌ കാനോനിക്കല്‍ രൂപങ്ങളേക്കാള്‍ കൂടുതലായി ലഭിക്കുന്ന സ്ഥിരതയുടെ അളവാണ്‌.
resonatorഅനുനാദകം.ചില പ്രത്യേക ആവൃത്തികളെ മാത്രം അനുനാദനം ചെയ്യുന്ന സംവിധാനം. ഉദാ: വയലിന്‍ ബോക്‌സ്‌.
respirationശ്വസനം1. പുറമേ നിന്ന്‌ വായു അകത്തേക്കെടുത്ത്‌ പിന്നീട്‌ പുറത്തേക്കു വിടുന്ന പ്രക്രിയ. ഇതിന്‌ ബാഹ്യശ്വസനം എന്നു പറയും. 2. കോശശ്വസനം. എല്ലാ കോശങ്ങളിലും നടക്കുന്ന ഒരു വിഘടന പ്രക്രിയ. കാര്‍ബോഹൈഡ്രറ്റുകളും മറ്റും ഓക്‌സീകരിക്കപ്പെട്ട്‌ അതിലടങ്ങിയ ഊര്‍ജം പുറത്തേക്കുവിടുന്നു. ഈ ഊര്‍ജമുപയോഗിച്ച്‌ അഡിനോസീന്‍ട്രഫോസ്‌ഫേറ്റ്‌ തന്മാത്രകള്‍ നിര്‍മിക്കപ്പെടുന്നു. ഇങ്ങനെയാണ്‌ കോശങ്ങള്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുന്നത്‌.
respiratory pigmentശ്വസന വര്‍ണ്ണവസ്‌തു.ഓക്‌സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും അവിടെ നിന്ന്‌ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ സ്വീകരിക്കുകയും ചെയ്യുന്ന വര്‍ണ്ണവസ്‌തുക്കള്‍. ഇവ രക്തപ്ലാസ്‌മയിലോ രക്തകോശങ്ങളിലോ കാണപ്പെടുന്നു.
respiratory quotient (R.Q.)ശ്വസനഗുണാങ്കം.ഒരു നിശ്ചിത സമയം കൊണ്ട്‌ ഒരു ജീവി ഉച്ഛ്വസിക്കുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ വ്യാപ്‌തത്തിന്‌, തുല്യസമയത്ത്‌ ശ്വസിച്ച ഓക്‌സിജന്റെ വ്യാപ്‌തവുമായുള്ള അനുപാതം. കാര്‍ബോ ഹൈഡ്രറ്റുകളുടെ R.Q 1 ഉം, പ്രാട്ടീനുകളുടേത്‌ 0.9ഉം കൊഴുപ്പുകളുടേത്‌ 0.7ഉം ആണ്‌.
respiratory rootശ്വസനമൂലം.-
responseപ്രതികരണം.ഉദ്ദീപന ഫലമായി ജീവിയിലുണ്ടാവുന്ന പരിവര്‍ത്തനം.
rest massവിരാമ ദ്രവ്യമാനം.ആപേക്ഷിക ചലനം ഇല്ലാത്ത ഒരു വസ്‌തുവിന്‌ നിരീക്ഷകന്‍ അളക്കുന്ന ദ്രവ്യമാനം. ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ച്‌ ദ്രവ്യമാനം വേഗത്തെ ആശ്രയിച്ചിരിക്കുന്നു. വേഗം കൂടുന്തോറും ദ്രവ്യമാനം കൂടും.
Page 236 of 301 1 234 235 236 237 238 301
Close