അപവര്‍ത്തനം.
തരംഗങ്ങളോ കണങ്ങളോ ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍, അതിര്‍ത്തിയില്‍ ലംബമായല്ല പതിക്കുന്നതെങ്കില്‍, അപവര്‍ത്തനശേഷം ദിശ മാറും. രണ്ടാം മാധ്യമത്തിലെ ലംബവും ദിശയും തമ്മിലുണ്ടാകുന്ന കോണ്‍ അപവര്‍ത്തന കോണ്‍ ആണ്. രണ്ട് മാധ്യമങ്ങളിലും തരംഗപ്രവേഗം (കണപ്രവേഗം) വ്യത്യസ്‌തമാവുമ്പോഴാണ് അപവര്‍ത്തനം ഉണ്ടാകുന്നത്.